നിലമ്പൂർ എക്സ്പ്രസിൻ്റെ ബർത്തിൽ കിടന്ന യുവതിയെ പാമ്പ് കടിച്ചതായി സംശയം
Kerala Kerala Mex Kerala mx Palakkad
0 min read
35

നിലമ്പൂർ എക്സ്പ്രസിൻ്റെ ബർത്തിൽ കിടന്ന യുവതിയെ പാമ്പ് കടിച്ചതായി സംശയം

May 28, 2024
0

പാലക്കാട്: നിലമ്പൂർ എക്സ്പ്രസിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുർവേദ ഡോക്ടർ ഗായത്രി (25)ക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു ഗായത്രി. പാമ്പിനെ കണ്ടതായി യാത്രക്കാർ അറിയിച്ചു. റെയിൽവേ പരിശോധനയും അന്വേഷണവും ആരംഭിച്ചു. യുവതിയെ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading
പാലക്കാട് വയോധികയുടെ ഒന്നര പവൻ്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയില്‍
Crime Kerala Kerala Mex Kerala mx Palakkad
1 min read
47

പാലക്കാട് വയോധികയുടെ ഒന്നര പവൻ്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയില്‍

May 27, 2024
0

പാലക്കാട്: പാലക്കാട് എലപുള്ളി എടുപ്പുകുളം ഭാഗത്ത് വയോധികയുടെ ഒന്നര പവൻ്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രധാന പ്രതി പിടിയില്‍. കോയമ്പത്തൂർ സ്വദേശി അബ്ദുർ റഹീം എന്ന ആളാണ് പിടിയിലായത്. സമാനമായ മറ്റൊരു കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാളെ പാലക്കാട് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രിൻസ് രാജ് എന്നാണ് ഇയാളുടെ യഥാർത്ഥ പേരെന്ന് പൊലീസ് പറയുന്നു. കേസിലെ കൂട്ടുപ്രതിയായ പോത്തനൂർ സ്വദേശിയെ ഒരു മാസം മുമ്പ് കസബ പൊലീസ്

Continue Reading
ആശുപത്രിയില്‍ ഐസിയു ആംബുലൻസ് ഇല്ല; അട്ടപ്പാടിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് വീണ്ടും മരണം
Kerala Kerala Mex Kerala mx Palakkad
1 min read
54

ആശുപത്രിയില്‍ ഐസിയു ആംബുലൻസ് ഇല്ല; അട്ടപ്പാടിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് വീണ്ടും മരണം

May 27, 2024
0

പാലക്കാട്: അട്ടപ്പാടിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് വീണ്ടും മരണം. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ(55) ആണ് മരിച്ചത്. കോട്ടത്തറ താലൂക്ക് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഐസിയു ആംബുലൻസ് ഇല്ലാത്തതോടെ ചെല്ലനെ തൃശൂരിലേക്ക് മാറ്റാൻ വൈകിയിരുന്നു. ഇന്ന് തൃശൂര്‍ മെഡി. കോളേജില്‍ വച്ചാണ് ചെല്ലന്‍റെ മരണം. ശനിയാഴ്ച മഴക്കെടുതിയില്‍ പരിക്കേറ്റ യുവാവിനും വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയതിന് പിന്നാലെ മരണം സംഭവിച്ചിരുന്നു. അട്ടപ്പാടി സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.കോട്ടത്തറ ആശുപത്രിയില്‍ ഐസിയു

Continue Reading
9 വയസുകാരിയെ അമ്മയുടെ അറിവോടെ ലൈം​ഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛന് 80 വർഷം തടവും 2 ലക്ഷം രൂപ പിഴയും
Crime Kerala Kerala Mex Kerala mx Palakkad
0 min read
46

9 വയസുകാരിയെ അമ്മയുടെ അറിവോടെ ലൈം​ഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛന് 80 വർഷം തടവും 2 ലക്ഷം രൂപ പിഴയും

May 27, 2024
0

പാലക്കാട്: ഒമ്പത് വയസുള്ള പെൺകുട്ടിയെ വീട്ടിൽ വെച്ച് അമ്മയുടെ അറിവോടെ ലൈം​ഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മക്ക് മൂന്ന് വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പട്ടാമ്പി എഫ്ടിഎഫ്സി ജഡ്ജി രാമു രമേശ്‌ ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയിൽ പറയുന്നു. സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി

Continue Reading
വളർത്തു നായക്ക് പേവിഷ ബാധ; നായയുടെ നഖം തട്ടി മുറിവേറ്റ ഹോമിയോ ഡോക്ടര്‍ മരിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
40

വളർത്തു നായക്ക് പേവിഷ ബാധ; നായയുടെ നഖം തട്ടി മുറിവേറ്റ ഹോമിയോ ഡോക്ടര്‍ മരിച്ചു

May 27, 2024
0

പാലക്കാട്: പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിലാണ് സംഭവം. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് മരിച്ചത്. 42 വയസായിരുന്നു. രണ്ട് മാസം മുൻപ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളർത്തു നായ ആയതിനാൽ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം നായ ചത്തിരുന്നു. ഞായറാഴ്ചയാണ് റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ

Continue Reading
സ്വകാര്യ ബസുകളുടെ മിന്നൽ സമരം
Kerala Kerala Mex Kerala mx Palakkad
1 min read
47

സ്വകാര്യ ബസുകളുടെ മിന്നൽ സമരം

May 27, 2024
0

ഒറ്റപ്പാലം : ഒറ്റപ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ സമരം . നഗരസഭാ ബസ് സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്ന സംവിധാനത്തിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത് . യാർഡിന് അഭിമുഖമായി നിർത്തിയിരുന്ന ബസുകൾ തിരിച്ച് അവയെ കെട്ടിടത്തിന് അഭിമുഖമായി പാർക് ചെയ്യണമെന്നുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തോടാണ് പ്രതിഷേധം നടക്കുന്നത് . കൂടാതെ ഗുരുവായൂർ- പാലക്കാട്, തൃശൂർ– ഒറ്റപ്പാലം ഉൾപെടെ ഉള്ള ദീർഘദൂര ബസുകളും ഹ്രസ്വദൂര ബസുകളും കൂടി

Continue Reading
സിനിമാ ചിത്രീകരണത്തിനായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി
Crime Kerala Kerala Mex Kerala mx Palakkad
1 min read
56

സിനിമാ ചിത്രീകരണത്തിനായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി

May 24, 2024
0

പാലക്കാട്: സിനിമാ ചിത്രീകരണത്തിനായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി.കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ലെന്ന് പരാതി. പാലക്കാട്, കൊല്ലം സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് . പ്രദര്‍ശനത്തിനൊരുങ്ങാൻ പോകുന്ന മലയാള ചലച്ചിത്രത്തിന്റെ നിര്‍മാണത്തിനായാണ് ഒരു കോടിയോളം രൂപ മുടക്കിയതായി പാലക്കാട് അകത്തേത്തറ നടക്കാവില്‍ മീന്‍കച്ചവടം ചെയ്യുന്ന എ മുഹമ്മദ് ഷെരീഫ്, വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ശ്രീകുമാര്‍ രഘുനാഥന്‍ പണം നല്‍കിയതായി പറയുന്നത് . തുക തിരികെ നൽകാൻ

Continue Reading
സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു
Kerala Kerala Mex Kerala mx Palakkad
0 min read
42

സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു

May 23, 2024
0

പാലക്കാട്: സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തണ്ണിശ്ശേരിയിൽ ഇന്ന് വൈകിട്ടാണ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീടിൻ്റെ മുൻവശത്ത് ആളുകളില്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നെൻമാറയിൽ നിന്ന് പാലക്കാടേക്ക് വരികയായിരുന്ന ബസാണ് ഇടിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു.

Continue Reading
കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട്
Kerala Kerala Mex Kerala mx Palakkad
0 min read
44

കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട്

May 23, 2024
0

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കമ്പിയിൽ കുടുങ്ങി കിടന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കി. ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിൽ രക്തം കട്ടപിടിച്ചു. ഇതു മൂലം ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മയക്കുവെടിയുടെ മരുന്നിൻ്റെ അംശം ശരീരത്തിൽ കണ്ടെത്താനായില്ല. പിൻവശത്തെ ഇടത്തേ കാലിനാണ് മയക്കുവെടി വെച്ചിരുന്നത്. അത് ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു.

Continue Reading
കൊല്ലങ്കോട്ട് പുലി ചത്ത സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ എന്ന് ആരോപണം
Kerala Kerala Mex Kerala mx Palakkad
1 min read
37

കൊല്ലങ്കോട്ട് പുലി ചത്ത സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ എന്ന് ആരോപണം

May 23, 2024
0

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ വീഴ്ച പറ്റിയെന്ന് വിമർശനം. പുലർച്ചെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആറര മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തിയത് എന്നാണ് പറയുന്നത് . കൂടാതെ രക്ഷാപ്രവർത്തനത്തിൽ പോരായ്മകളെ ചൂണ്ടിക്കാണിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട് . അതേസമയം പുലി കുടുങ്ങിയത് പന്നിക്കെണിയിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആൻഡ് കൺസർവേഷൻ സൊസൈറ്റി ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്

Continue Reading