ചാലിയാറിൽ വീണ്ടും ശരീര ഭാഗങ്ങൾ കണ്ടെത്തി
Kerala Kerala Mex Kerala mx Malappuram
1 min read
37

ചാലിയാറിൽ വീണ്ടും ശരീര ഭാഗങ്ങൾ കണ്ടെത്തി

August 1, 2024
0

നിലമ്പൂർ : ചാലിയാറിൽ വീണ്ടും ശരീര ഭാഗങ്ങൾ കണ്ടെത്തി . തുടർന്ന് ചാലിയാറിൽ മൂന്നാം ദിവസം തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട് . ഇന്ന് കണ്ടെത്തിയത് രണ്ട് ശരീര ഭാഗങ്ങൾ ആണ് . ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്ത് നിന്നാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതുവരെ നടത്തിയ തിരച്ചിലിൽ മൂന്ന് ദിവസങ്ങളിലായി 54 മൃതദേഹങ്ങളും 85 ശരീര ഭാഗങ്ങളുമണ് ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന്

Continue Reading
മഴക്കെടുതി : ടീം വെൽഫെയർ ഡിസാസ്റ്റർ സെല്ലുകൾ തുറന്നു
Kerala Kerala Mex Kerala mx Malappuram
0 min read
34

മഴക്കെടുതി : ടീം വെൽഫെയർ ഡിസാസ്റ്റർ സെല്ലുകൾ തുറന്നു

July 31, 2024
0

മലപ്പുറം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി ടീം വെൽഫെയർ ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിൽ ഡിസാസ്റ്റർ സെല്ലുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചു. വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ചാലിയാറിൽ എത്തിയ ബോഡികൾ എടുക്കുന്നതിൽ ടീം വെൽഫെയർ പങ്കാളിത്തം വഹിച്ചു. കൂട്ടിലങ്ങാടി, മലപ്പുറം മുനിസിപ്പാലിറ്റി, കൊണ്ടോട്ടി മുനിസിപ്പാലിറ്റി, വാഴക്കാട്, മമ്പാട്, പറപ്പൂർ, പരപ്പനങ്ങാടി തുടങ്ങി ജില്ലയിലെ മഴക്കെടുതി അനുഭവിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും ഡിസാസ്റ്റർ സെല്ലിനു കീഴിൽ ടീം വെൽഫെയർ അംഗങ്ങൾ

Continue Reading
വയനാട് ദുരന്തം: ദുരിതബാധിതരെ സഹായിക്കാന്‍ മഹല്ല് ജമാഅത്തുകള്‍ മുന്നിട്ടിറങ്ങണം; സുന്നി മഹല്ല് ഫെഡറേഷന്‍
Kerala Kerala Mex Kerala mx Malappuram
1 min read
35

വയനാട് ദുരന്തം: ദുരിതബാധിതരെ സഹായിക്കാന്‍ മഹല്ല് ജമാഅത്തുകള്‍ മുന്നിട്ടിറങ്ങണം; സുന്നി മഹല്ല് ഫെഡറേഷന്‍

July 31, 2024
0

ചേളാരി:  സംസ്ഥാനമാകെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന വയനാട് ഉരുള്‍ പൊട്ടലില്‍ മരണം നൂറിലധികമായിരിക്കുന്നു. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കാം. നിരവധിപേര്‍ പലയിടങ്ങളിലായി ഒറ്റപ്പെട്ടതായും മറ്റനേകം പേരെ കാണാതായതായും അനവധി വീടുകളും കടകളും പള്ളികളും ക്ഷേത്രങ്ങളുമെല്ലാം മണ്ണിനടിയില്‍ പെട്ടതായും ഒക്കെയുമുള്ള ഭീതിജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മഹല്ല് കമ്മിറ്റികളും SMF പ്രവര്‍ത്തകരും ദുരിതബാധിതരെ സഹായിക്കുന്നതിലും ഭരണകൂടങ്ങളോടും രക്ഷാപ്രവര്‍ത്തകാരോടും സഹകരിച്ചു ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍

Continue Reading
ചൂരല്‍ മല ഉരുള്‍പൊട്ടല്‍; ചാലിയാർ പുഴയിൽ നിന്ന് ഇതുവരെ കിട്ടിയത് 16 പേരുടെ മൃതദേഹങ്ങള്‍ .
Kerala Kerala Mex Kerala mx Malappuram
1 min read
51

ചൂരല്‍ മല ഉരുള്‍പൊട്ടല്‍; ചാലിയാർ പുഴയിൽ നിന്ന് ഇതുവരെ കിട്ടിയത് 16 പേരുടെ മൃതദേഹങ്ങള്‍ .

July 30, 2024
0

നിലമ്പൂര്‍: പോത്തുകല്‍ മുണ്ടേരി ഭാഗത്ത്‌ ചാലിയാര്‍ പുഴയില്‍ നിന്ന് ഇതുവരെ 16 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്‌. വയനാട് ചൂരല്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒഴുകിയെത്തിയവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത് . വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മുണ്ടേരി. മലവെള്ള പാച്ചിലില്‍ മൃതദേഹങ്ങളിൽ ഒരു കുട്ടിയുടെ മൃതദേഹവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ 36 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത് . അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി

Continue Reading
പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലിന്റെ അടുക്കളയില്‍ പീഡനത്തിരയാക്കിയ കേസ്; കോളേജ് അഡ്മിനിസ്ട്രേറ്ററിന് 15 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും
Crime Kerala Kerala Mex Kerala mx Malappuram
1 min read
53

പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലിന്റെ അടുക്കളയില്‍ പീഡനത്തിരയാക്കിയ കേസ്; കോളേജ് അഡ്മിനിസ്ട്രേറ്ററിന് 15 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും

July 28, 2024
0

പെരിന്തല്‍മണ്ണ: പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലിന്റെ അടുക്കളയില്‍ പീഡനത്തിരയാക്കിയ കേസില്‍ 15 കോളേജ് അഡ്മിനിസ്ട്രേറ്ററെ 15 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കോട്ടയ്ക്കല്‍ കോട്ടൂര്‍ ചെരട വീട്ടില്‍ മുഹമ്മദ് റഫീഖിനെ(39)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2019 ജൂണില്‍ കോളേജ് ഹോസ്റ്റലിലെ അടുക്കളയില്‍വെച്ചും പിന്നീട് പലതവണ പലയിടങ്ങളില്‍വെച്ചും ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണു കേസ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം പത്തുവര്‍ഷവും പോക്സോ വകുപ്പ് പ്രകാരം

Continue Reading
മലപ്പുറം തിരൂരങ്ങാടിയിൽ സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് പരാതി; പ്രതിഷേധവുമായി നാട്ടുകാർ
Crime Kerala Kerala Mex Kerala mx Malappuram
0 min read
36

മലപ്പുറം തിരൂരങ്ങാടിയിൽ സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് പരാതി; പ്രതിഷേധവുമായി നാട്ടുകാർ

July 27, 2024
0

‌മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് പരാതി.വിദ്യാർഥികൾ ഉളള സ്ഥലങ്ങളിൽ ബസ് നിർത്താതെ പോകും. ഇത് പതിവാണ്. നാട്ടുകാർ ബസ് തടഞ്ഞ് വിദ്യാർഥികളെ കയറ്റിയത് സംഘർഷത്തിനിടയാക്കി. ബസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇടിപ്പിക്കാൻ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു. ഡ്രൈവറെ നാട്ടുകാർ മർദ്ദിച്ചതായി ബസ് തൊഴിലാളികളും പറഞ്ഞു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള തിരൂരങ്ങാടിയിൽ സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് പരാതി വ്യാപകമായിരുന്നു. വൈകുന്നേരങ്ങളിൽ പല ബസുകളും വിദ്യാർഥികളെ കയറ്റാതിരിക്കാൻ

Continue Reading
മലപ്പുറത്ത് നിപ ക്വാറന്റയിൻ ലംഘിച്ചു; നഴ്സിനെതിരെ കേസെടുത്തു
Kerala Kerala Mex Kerala mx Malappuram
0 min read
56

മലപ്പുറത്ത് നിപ ക്വാറന്റയിൻ ലംഘിച്ചു; നഴ്സിനെതിരെ കേസെടുത്തു

July 26, 2024
0

മലപ്പുറം: നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിന്റെ ഭാഗമായുള്ള ക്വാറന്റയിൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്. സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിൻ നിർദേശിച്ചിരുന്നു. ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദേശിച്ചിട്ടുണ്ട്.

Continue Reading
തിരൂരിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Malappuram
0 min read
38

തിരൂരിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

July 26, 2024
0

മലപ്പുറം: തിരൂരിൽ മാരക രാസലഹരിയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. വെട്ടം പച്ചാട്ടിരി സ്വദേശി കൂലിപ്പറമ്പിൽ ശ്രീജിത്ത്, മാങ്ങാട്ടിരി തെക്കുമുറി സ്വദേശി പുതിയത്ത് മുഹമ്മദ് സാദിഖ് എന്നിവരാണ് പിടിയിലായത്. തിരൂർ ഡിവൈഎസ്പി കെ.എം. ബിജുവിന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനകളിലാണ് ഇരുവരും പിടിയിലായത്. പരിശോധയിൽ 12 ഗ്രാം എംഡിഎംഎയുമായി ശ്രീജിത്ത് പിടിയിലായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോഴാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് 8 ഗ്രാം രാസലഹരിയുമായി മുഹമ്മദ്

Continue Reading
നിപ വൈറസ് : എട്ടു പേരുടെ ഫലം നെഗറ്റീവ് ; ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണം. അല്ലാത്ത പക്ഷo നിയമ നടപടി സ്വീകരിക്കും. – മന്ത്രി വീണാ ജോര്‍ജ്
Kerala Kerala Mex Kerala mx Malappuram
1 min read
38

നിപ വൈറസ് : എട്ടു പേരുടെ ഫലം നെഗറ്റീവ് ; ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണം. അല്ലാത്ത പക്ഷo നിയമ നടപടി സ്വീകരിക്കും. – മന്ത്രി വീണാ ജോര്‍ജ്

July 26, 2024
0

  മലപ്പുറം :നിപ രോഗബാധയുമായി ബന്ധപ്പെട്ട് ജൂലൈ 25 ന് പുറത്തു വന്ന എട്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവിൽ 66 സാമ്ബിളുകളാണ് നെഗറ്റീവായത്. അതിനാൽആരോഗ്യ മന്ത്രി മലപ്പുറം കളക്ടറേറ്റ് വീഡിയോ കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു അതിൽ കാര്യങ്ങൾ വ്യക്തമാക്കി . ഇന്ന് രണ്ടു പേര്‍ അഡ്മിറ്റായിട്ടുണ്ട്.

Continue Reading
മലപ്പുറം അരൂരിൽ 20-ലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; സ്കൂൾ താൽക്കാലികമായി അടച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
50

മലപ്പുറം അരൂരിൽ 20-ലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; സ്കൂൾ താൽക്കാലികമായി അടച്ചു

July 25, 2024
0

മലപ്പുറം: കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താൽക്കാലികമായി അടച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. കൂടുതൽ പേരും അരൂര്‍ മേഖലയിലുള്ളവരാണ്.

Continue Reading