സ്വപ്നം യാഥാർത്ഥ്യമായി; ഉദ്ഘാടനത്തിനൊരുങ്ങി കാക്കേരി പാലം
Kerala Kerala Mex Kerala mx Kozhikode
1 min read
76

സ്വപ്നം യാഥാർത്ഥ്യമായി; ഉദ്ഘാടനത്തിനൊരുങ്ങി കാക്കേരി പാലം

February 23, 2024
0

കുന്ദമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെറുപുഴക്ക് കുറുകെ നിർമ്മിച്ച കാക്കേരി പാലം ഉദ്ഘാടനത്തിന്. 2019-20 ബജറ്റിൽ അനുവദിച്ച 4.6 കോടി രൂപ ചെലവിലാണ് പാലത്തിൻ്റെ നിർമ്മാണം നടത്തിയത്. പാലം ഉദ്ഘാടനം നാളെ  വൈകുന്നേരം ആറിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. പി ടി എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. കാക്കേരി കടവിൽ നിലവിലുണ്ടായിരുന്ന 1.5 മീറ്റർ വീതിയുള്ള നടപ്പാലം 2018 ലെ പ്രളയത്തിൽ

Continue Reading
കൂടരഞ്ഞി ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
36

കൂടരഞ്ഞി ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനം ചെയ്തു

February 23, 2024
0

സംസ്ഥാന കാർഷിക കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യമായ അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെൻറ് ഏജൻസി (ആത്മ)യുടെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ രൂപീകരിച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം ലിൻ്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. രാവിലെ 9.30 മുതൽ “കാർഷിക സംരംഭങ്ങൾ ,സാധ്യതകൾ” എന്ന വിഷയത്തിലുള്ള കാർഷിക സെമിനാർ റിട്ടയേഡ് കൃഷി ജോയിൻ്റ് ഡറക്ടററും പാലരുവി എഫ്.പി.

Continue Reading
കൊടുവള്ളി മണ്ഡലത്തിലെ എല്ലാ സ്കൂൾ ലൈബ്രറികൾക്കും പുതുതായി പുസ്തകങ്ങളെത്തും
Kerala Kerala Mex Kerala mx Kozhikode
0 min read
34

കൊടുവള്ളി മണ്ഡലത്തിലെ എല്ലാ സ്കൂൾ ലൈബ്രറികൾക്കും പുതുതായി പുസ്തകങ്ങളെത്തും

February 23, 2024
0

കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവൻ ഹൈ സ്കൂൾ / ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറികളിലേക്ക് പുതുതായി പുസ്തകങ്ങളെത്തും. എം കെ മുനീർ എംഎൽഎയുടെ ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി പ്രത്യേക വികസന നിധിയിൽ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂൾ ലൈബ്രറികളിൽ പുസ്തകങ്ങൾ നൽകുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറികൾക്ക് പുസ്തകം വിതരണം ചെയ്യുമെന്നും വരും വർഷങ്ങളിൽ എൽ.പി, യു.പി

Continue Reading
മൊകേരി കോളജ് സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
35

മൊകേരി കോളജ് സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ചെയ്തു

February 23, 2024
0

റൂസ ഫണ്ട് ധനസഹായത്തോടെ 93 ലക്ഷം രൂപ ചെലവഴിച്ച് മൊകേരി ഗവ. കോളജിൽ നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ പഞ്ചായത്ത്‌ പ്രസിഡന്റ് വി കെ റീത്ത, കോഴിക്കോട് ജില്ലാ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ,

Continue Reading
കാക്കൂരിൽ ബഡ്സ് സ്കൂൾ യഥാർഥ്യമാവുന്നു; ശിലാസ്ഥാപന കർമ്മം നിർവഹിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
47

കാക്കൂരിൽ ബഡ്സ് സ്കൂൾ യഥാർഥ്യമാവുന്നു; ശിലാസ്ഥാപന കർമ്മം നിർവഹിച്ചു

February 22, 2024
0

കാക്കൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ബഡ്സ് സ്കൂൾ എന്ന ആവശ്യം യഥാർഥ്യമാവുന്നു. ബഡ്സ് സ്കൂൾ ശിലാസ്ഥാപനം കണ്ടോത്ത്പാറയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ നടത്തിയ കൂട്ടായ പരിശ്രമമാണ് യാഥാർത്ഥ്യമാകുന്നത്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ വീടിനുള്ളിൽ ഒതുക്കി നിർത്താതെ അവരുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും അറിവിന്റെ ലോകം അവർക്കായി തുറന്നു നൽകുന്നതുമാണ് ബഡ്‌സ് സ്കൂ‌ൾ. താനക്കണ്ടിയിൽ

Continue Reading
ബേബി പൂൾ നിർമ്മാണത്തിന് തുടക്കമായി
Kerala Kerala Mex Kerala mx Kozhikode
0 min read
45

ബേബി പൂൾ നിർമ്മാണത്തിന് തുടക്കമായി

February 22, 2024
0

ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ഈസ്റ്റ് നടക്കാവ് സ്വിമ്മിംഗ് പൂളിന് സമീപം തോട്ടത്തിൽ രവീന്ദ്രൻ എം എൽഎയുടെ ആസ്തി വികസന നിധി ഉപയോഗിച്ച് നിർമ്മിക്കുന്ന ബേബി പൂൾ പ്രവൃത്തി ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു. നിലവിലുള്ള പൂളിൽ കൂടുതൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്താനുള്ള  സൗകര്യമില്ലാത്തതിനാലാണ് മുപ്പതിലധികം കുട്ടികൾക്ക് ഒരേസമയം നീന്തൽ പരിശീലനം നടത്താൻ കഴിയുന്ന പുതിയ

Continue Reading
വനിതാ കമ്മിഷൻ അദാലത്ത് എട്ട് പരാതികൾ തീർപ്പാക്കി
Kerala Kerala Mex Kerala mx Kozhikode
1 min read
58

വനിതാ കമ്മിഷൻ അദാലത്ത് എട്ട് പരാതികൾ തീർപ്പാക്കി

February 22, 2024
0

സംസ്ഥാന വനിതാ കമ്മിഷന്റെ കോഴിക്കോട് ജില്ലാതല അദാലത്തിൽ എട്ട് പരാതികൾ തീർപ്പാക്കി. ഒരു പരാതിയിൽ പോലീസ് റിപ്പോർട്ട് തേടി. ഒരു പരാതിയിൽ വുമൺ പ്രോട്ടക്ഷൻ ഓഫീസർ മുഖാന്തരം ഒരു സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നതിന് പ്രോട്ടക്ഷൻ ഓർഡർ വാങ്ങി നൽകാൻ നിർദേശം നൽകി. 44 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 54 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്ക് എത്തിയവയിൽ ഏറെയും. ഭാര്യാ-ഭർത്താക്കന്മാർ,

Continue Reading
ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
42

ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം ചെയ്തു

February 22, 2024
0

കൊയിലാണ്ടി നഗരസഭ ഓഫീസിൽ നവീകരിച്ച കെ സ്മാർട്ട് ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭയിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ ജനുവരി ഒന്നു മുതൽ കെ സ്മാർട്ട് എന്ന ഓൺലൈൻ സംവിധാനത്തിലൂടെയാണ് നൽകുന്നത്. നഗരസഭയിൽ എത്തുന്ന പൊതു ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങളിൽ സഹായിക്കുന്നതിനായാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി ഫെസിലിറ്റേഷൻ സെന്റർ നവീകരിച്ചത്. നഗരസഭാ

Continue Reading
ജില്ലയിൽ 3.82 കോടി രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി
Kerala Kerala Mex Kerala mx Kozhikode
1 min read
46

ജില്ലയിൽ 3.82 കോടി രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി

February 22, 2024
0

ജില്ലയിൽ 3,81,23,642 രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ബാലുശ്ശേരി മണ്ഡലത്തിൽപ്പെട്ട നമ്പികുളം ഇക്കോടൂറിസം പദ്ധതിയുടെ തുടർവികസന പ്രവൃത്തി (72.32 ലക്ഷം), വടകര സാൻ്റ് ബാങ്ക്സുമായി ബന്ധപ്പെട്ട ഏകീകൃത ടൂറിസം സർക്യൂട്ടിന്റെ നവീകരണം (60 ലക്ഷം), മാനാഞ്ചിറയിലെ അൻസാരി പാർക്ക് പുനരുദ്ധാരണം (99,99,999 രൂപ), കൊയിലാണ്ടി അകലാപ്പുഴയിലെ ബോട്ട് ജെട്ടി നവീകരണം (49.75 ലക്ഷം), കടലുണ്ടി കാവുകുളം ചിറയുടെ സൗന്ദര്യവല്ക്കരണം (99.16 ലക്ഷം) എന്നിവയ്ക്കാണ് ഇത്രയും തുക അനുവദിച്ച്

Continue Reading
കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ
Kerala Kerala Mex Kerala mx Kozhikode
0 min read
56

കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ

February 22, 2024
0

കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ ആന്റിബയോട്ടിക്കുകൾ ലഭിക്കുക നീല കവറിൽ. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കുന്നതിനു വേണ്ടി സർക്കാർ നയം രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള 10 മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക്‌ സ്മാർട്ട്‌ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നീല കവറിൽ ആന്റിബയോട്ടിക്കുകൾ നൽകുന്നത്. ആന്റിബയോട്ടിക്‌ സാക്ഷരത വർധിപ്പിക്കുന്നതിനും ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനുമായി ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല നിറത്തിലുള്ള

Continue Reading