ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കമായി
Kerala Kerala Mex Kerala mx Kozhikode
0 min read
59

ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കമായി

March 6, 2024
0

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദി സിൽക്ക് ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിന്റെ ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. ഗ്രാമവ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് ചെറുട്ടി റോഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിൽ മാർച്ച്‌ 4 മുതൽ 22 വരെയാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് 30 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. ആകർഷകങ്ങളായ ഖാദി റീൽഡ് സിൽക്ക്, ജൂട്ട് സിൽക്ക്, സ്പൺ സിൽക്ക്, പ്രിന്റഡ്

Continue Reading
സോളാർ ഫെൻസിങ് പദ്ധതി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
57

സോളാർ ഫെൻസിങ് പദ്ധതി ഉദ്ഘാടനം ചെയ്തു

March 5, 2024
0

2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിനുള്ള സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ പി ചാന്ദിനി അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലെ രണ്ടേക്കറോളം വരുന്ന കൃഷിഭൂമിയിലാണ് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, വാർഡ് കൗൺസിലർ നൗഫൽ മല്ലശ്ശേരി, കൗൺസിലർമാരായ

Continue Reading
കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി : സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
77

കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി : സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി

March 4, 2024
0

കോഴിക്കോട് : കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് നാട്ടുകാർ വനപാലകരെ അറിയിച്ച ശേഷം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത് ചാലിടത്ത് കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ പറയുന്നു. മൂന്നെണ്ണമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളുടെ മുറ്റത്തും കാട്ടുപോത്ത് എത്തി. വനപാലകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്. കാട്ടുപോത്തിറങ്ങിയ സാഹചര്യത്തിൽ കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

Continue Reading
മഞ്ഞപുഴ- രാമൻ പുഴ പുനരുജ്ജീവനം : നീർച്ചാൽ മാപ്പിംഗിന് തുടക്കമായി
Kerala Kerala Mex Kerala mx Kozhikode
1 min read
60

മഞ്ഞപുഴ- രാമൻ പുഴ പുനരുജ്ജീവനം : നീർച്ചാൽ മാപ്പിംഗിന് തുടക്കമായി

March 2, 2024
0

ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപുഴ- രാമൻപുഴയിലേക്ക് ചേരുന്ന നീർചാലുകളെ കണ്ടെത്തി വീണ്ടെടുക്കുന്നതിനായുള്ള നീർച്ചാൽ മാപ്പിംഗ്  പദ്ധതിയുടെ ഉദ്ഘാടനം കെ എം സച്ചിൻദേവ് എം എൽ എ നിർവഹിച്ചു. പനങ്ങാട് ഗ്രാമ  പഞ്ചായത്തിന് സമീപത്തെ ആലങ്ങോട്ട് മീത്തലെ വീട്ടിൽ  തോട് മാപ്പിംഗ് ചെയ്‌തുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. മഞ്ഞപുഴ രാമൻ പുഴ പുനരുജ്ജീവന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പുഴ ഒഴുകുന്ന അഞ്ച് പഞ്ചായത്തുകളിലെയും നീർചാലുകളെ കണ്ടെത്തി മാപ്പ് ചെയ്യുന്ന പ്രവർത്തനമാണ് ആരംഭിക്കുന്നത്. നീർച്ചാൽ

Continue Reading
പെരുവയല്‍ ഖാദി ഉൽപ്പാദന കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
1 min read
66

പെരുവയല്‍ ഖാദി ഉൽപ്പാദന കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

February 29, 2024
0

പെരുവയല്‍ ഖാദി ഉൽപ്പാദന വിപണന കേന്ദ്രത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. പി ടി എ റഹീം എം.എല്‍.എ അദ്ധ്യക്ഷനായി. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കലില്‍ എടക്കാട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സൗജന്യമായി വിട്ടു നല്‍കിയ 87 സെന്‍റ് സ്ഥലത്താണ് ഖാദി

Continue Reading
ആതുര സേവനം ഗ്രാമങ്ങളിലേക്ക്… പേരാമ്പ്രയിൽ ” ഭിഷഗ്വര” പദ്ധതി
Kerala Kerala Mex Kerala mx Kozhikode
0 min read
35

ആതുര സേവനം ഗ്രാമങ്ങളിലേക്ക്… പേരാമ്പ്രയിൽ ” ഭിഷഗ്വര” പദ്ധതി

February 29, 2024
0

ചികിത്സാ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്.   ആതുര സേവനം ഗ്രാമങ്ങളിലേക്ക് എന്ന ലക്ഷ്യവുമായി ” ഭിഷഗ്വര” എന്ന പേരിലാണ് പഞ്ചായത്ത് പദ്ധതി  ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ഡോക്‌ടർമാരുടെ സേവനവും ആവശ്യമായ പ്രാഥമിക മരുന്നുകളും ലാബ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്താതെ, പ്രാദേശിക തലത്തിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇതുവഴി സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ആഴ്ചയിൽ ഒരു ദിവസമായിരിക്കും

Continue Reading
2500 പേർക്ക് അവയവദാന സമ്മതപത്രം നൽകി
Kerala Kerala Mex Kerala mx Kozhikode
0 min read
75

2500 പേർക്ക് അവയവദാന സമ്മതപത്രം നൽകി

February 28, 2024
0

കോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ 2500 പേരുടെ അവയവദാന സമ്മതപത്രം ഏൽപ്പിക്കലും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കെ കെ ശൈലജ ടീച്ചർ എം എൽ എ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗംഗാധരന് സർട്ടിഫിക്കറ്റ് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി കെ അനിത ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം

Continue Reading
പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
102

പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു

February 28, 2024
0

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പെരുവണ്ണാമൂഴിയിൽ നിന്നും പുറന്തള്ളുന്ന വെള്ളം തിരിച്ച് സ്റ്റോർ ചെയ്ത് വീണ്ടും വെെദ്യുതി ഉത്പ്പാദിപ്പിക്കാൻ സാധിക്കുന്ന പമ്പ് ഡിസ്റ്റോറേജ് സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം മാത്രം വെെദ്യുതി മേഖലയിൽ 654.5 മെ​ഗാ വാട്ടിന്റെ അധിക ഉത്പ്പാദന ശേഷി സംസ്ഥാനം കെെവരിച്ചു. 2016 മുതൽ ജലവെെദ്യുത പദ്ധതികളിലൂടെ മാത്രം 50.6 മെ​ഗാ

Continue Reading
ഇരിങ്ങലിൽ നിർമ്മിച്ച പകൽ വീട് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
38

ഇരിങ്ങലിൽ നിർമ്മിച്ച പകൽ വീട് നാടിന് സമർപ്പിച്ചു

February 28, 2024
0

കോഴിക്കോട് ജില്ലയിലെ ഇരിങ്ങലിൽ നിർമ്മിച്ച പകൽവീട് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചു.സംസ്ഥാന സർക്കാരിന്റെ പകൽവീട് പദ്ധതികളുടെ ഭാഗമായാണ് ഇരിങ്ങലും പകൽവീട് നിർമ്മിച്ചത്. മുൻ എം.എൽ.എ കെ. ദാസന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും നിലവിലെ എം.എൽ.എ കാനത്തിൽ ജമീലയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 22 ലക്ഷം രൂപയും ചെലവഴിച്ചാണ് പകൽവീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കേരളത്തിൽ ആയുർദെെർഘ്യം കൂടിയതിനാൽ ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം ഗണ്യമായി

Continue Reading
രാമനാട്ടുകര ഗവ. യു പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
Kerala Kerala Mex Kerala mx Kozhikode
0 min read
45

രാമനാട്ടുകര ഗവ. യു പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

February 27, 2024
0

കേരളത്തിൽ പൊതു വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത നാൾക്കുനാൾ കൂടി വരികയാണെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്‌. രാമനാട്ടുകര ഗവ. യു പി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയിലും ഫലപ്രാപ്തിയിലും കേരളം കാണിക്കുന്ന കാര്യക്ഷമതയിലൂടെ പുതിയ കേരള മോഡലായി മാറുകയാണ്. സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള കൂട്ടായ പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. കിഫ്ബി വന്നതോടെ കേരളത്തിലെ അടിസ്ഥാന

Continue Reading