Your Image Description Your Image Description
Your Image Alt Text

കോഴിക്കോട് : കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് നാട്ടുകാർ വനപാലകരെ അറിയിച്ച ശേഷം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത് ചാലിടത്ത് കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ പറയുന്നു.

മൂന്നെണ്ണമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളുടെ മുറ്റത്തും കാട്ടുപോത്ത് എത്തി. വനപാലകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്. കാട്ടുപോത്തിറങ്ങിയ സാഹചര്യത്തിൽ കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കലക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന് അവധി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *