Your Image Description Your Image Description
Your Image Alt Text

സംസ്ഥാന കാർഷിക കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യമായ അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെൻറ് ഏജൻസി (ആത്മ)യുടെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ രൂപീകരിച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം ലിൻ്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. രാവിലെ 9.30 മുതൽ “കാർഷിക സംരംഭങ്ങൾ ,സാധ്യതകൾ” എന്ന വിഷയത്തിലുള്ള കാർഷിക സെമിനാർ റിട്ടയേഡ് കൃഷി ജോയിൻ്റ് ഡറക്ടററും പാലരുവി എഫ്.പി. ഒ കൺസൽട്ടൻ്റുമായ സ്റ്റാൻലി സ്റ്റീഫൻ നയിച്ചു.

കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയും പൈതൃക കാർഷിക വിനോദ സഞ്ചാ ഗ്രാമവുമായ കൂടരഞ്ഞി കേന്ദ്രീകരിച്ച് കൂടരഞ്ഞി തിരുവമ്പാടി എന്നീ പ്രദേശങ്ങളിലെ കർഷകരെ ഉൾപ്പെടുത്തി കർഷക താല്പര്യ ഗ്രൂപ്പുകൾ രൂപീകരിച്ചു കൊണ്ടാണ് കോഴിക്കോട് ഫ്രൂട്ട്സ് ആന്റ് സ്പൈസസ് ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി എന്ന പേരിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഗ്രേഡിംഗ്, സോർട്ടിംഗ്, പാക്കിംഗ്, ബ്രാൻഡിംഗ് എന്നിവ ഉൾപ്പെടെ നാനോന്മുഖമായ പ്രവർത്തനങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൻ മുഖ്യാതിയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല ,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ ലിസി അബ്രഹാം, വി.എഫ്. പി.സി. കെ ഡയറക്ടർ കെ. ഷാജി കുമാർ,  ബ്ലോക്ക് പഞ്ചായത്ത് അംഗവും എഫ് പി.ഒ. ചെയർമാനുമായ ബാബു കളത്തൂർ തുടങ്ങിയവർ സംസാരിച്ചു.

കൃഷി അസിസ്റ്റൻ്റ് ഡറക്ടർ ഡോ. പ്രിയ മോഹൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *