Your Image Description Your Image Description
Your Image Alt Text

കൊയിലാണ്ടി നഗരസഭ ഓഫീസിൽ നവീകരിച്ച കെ സ്മാർട്ട് ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു.

നഗരസഭയിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ ജനുവരി ഒന്നു മുതൽ കെ സ്മാർട്ട് എന്ന ഓൺലൈൻ സംവിധാനത്തിലൂടെയാണ് നൽകുന്നത്. നഗരസഭയിൽ എത്തുന്ന പൊതു ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങളിൽ സഹായിക്കുന്നതിനായാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി ഫെസിലിറ്റേഷൻ സെന്റർ നവീകരിച്ചത്.

നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ, നിജില പറവക്കൊടി , കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വിപി ഇബ്രാഹിം കുട്ടി, കുടുംബശ്രീ പ്രോജക്ട് ഓഫീസർ വി രമിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *