Kerala Kerala Mex Kerala mx Kozhikode
1 min read
59

ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു

January 1, 2025
0

കോഴിക്കോട് : ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ബസ്സോടിക്കുന്നതിനിടയിൽ മൊബൈൽഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ് സസ്പെൻഡ്‌ ചെയ്‌തിരിക്കുന്നത്‌.കൂടാതെ അഞ്ചുദിവസത്തെ നിർബന്ധിത ഡ്രൈവിങ്‌ പരിശീലനത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. കെ.കെ. മുഹമ്മദ് ഹാരിസിന്റെ ലൈസൻസാണ് സസ്പെൻഡ്‌ ചെയ്തത്. നരിക്കുനി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാമിലി ബസിലെ ഡ്രൈവറാണ് ഇയാൾ.മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമാണ് സംഭവം ഉണ്ടായത്. ബസിലെ യാത്രക്കാർ നൽകിയ വീഡിയോ തെളിവായി സ്വീകരിച്ചുകൊണ്ടാണ് ചൊവ്വാഴ്ച കോഴിക്കോട് ആർ.ടി.ഒ. നടപടി സ്വീകരിച്ചത്.

Continue Reading