മുഖ്യമന്ത്രി കൂടിക്കാഴ്ചക്കൊരുങ്ങി എംഎൽഎമാർ; സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തത് മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം
Kerala Kerala Mex Kerala mx Malappuram
1 min read
45

മുഖ്യമന്ത്രി കൂടിക്കാഴ്ചക്കൊരുങ്ങി എംഎൽഎമാർ; സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തത് മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം

May 6, 2024
0

മലപ്പുറം: സര്‍ക്കാര്‍ ഫണ്ട് പൂര്‍ണതോതില്‍ ലഭിക്കാത്തത് മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് എംഎൽഎമാർ മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുന്നു. മലബാറിലെ പ്ലസ്ടു സീറ്റ് വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും എംഎൽഎമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. മുഖ്യമന്ത്രിക്കു പുറമേ വകുപ്പു മന്ത്രിമാരേയും നേരില്‍ കണ്ട് പരാതി അറിയിക്കാനാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച ബജറ്റ് വിഹിതം പൂര്‍ണ്ണമായും അനുവദിക്കാതിരിക്കുകയും അനുവദിച്ച ഫണ്ട് ട്രഷറി നിയന്ത്രണം മൂലം

Continue Reading
ചികിത്സ തേടിയത് വൃക്ക രോ​ഗത്തിന് മരുന്ന് കിട്ടിയത് ക്യാൻസറിന്; വീട്ടമ്മയുടെ മരണം, പരാതിയുമായി ബന്ധുക്കൾ
Crime Kerala Kerala Mex Kerala mx Malappuram
1 min read
35

ചികിത്സ തേടിയത് വൃക്ക രോ​ഗത്തിന് മരുന്ന് കിട്ടിയത് ക്യാൻസറിന്; വീട്ടമ്മയുടെ മരണം, പരാതിയുമായി ബന്ധുക്കൾ

May 6, 2024
0

  മലപ്പുറം: തിരൂരിലെ ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. ആലത്തിയൂർ സ്വദേശി പെരുള്ളി പറമ്പിൽ സ്വദേശി ആയിശുമ്മയാണ് മരിച്ചത്. തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിൽ നിന്നും മാറി നൽകിയ മരുന്ന് കഴിച്ചതാണ് മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് ആയിശുമ്മ കഴിഞ്ഞ മാസം 18ന് തിരൂരിലെ ഒരു സ്വകാര്യ

Continue Reading
കുറ്റിപ്പുറത്ത് പുൽക്കാടുകളിൽ തീപിടിത്തം; പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Crime Kerala Kerala Mex Kerala mx Malappuram
1 min read
35

കുറ്റിപ്പുറത്ത് പുൽക്കാടുകളിൽ തീപിടിത്തം; പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

May 5, 2024
0

മലപ്പുറം: കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണിയോടെ ഇവിടെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. വിവരമറിഞ്ഞ് തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ അടക്കം സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

Continue Reading
യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു; കവർന്നത് ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണം
Kerala Kerala Mex Kerala mx Malappuram
1 min read
35

യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു; കവർന്നത് ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണം

May 5, 2024
0

  മലപ്പുറം: താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നതെന്നാണ് വിവരം. ഇയാളുടെ പക്കൽ 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറിൽ എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം

Continue Reading
കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക്; അപകടത്തിൽ 6 പേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx Malappuram
1 min read
33

കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക്; അപകടത്തിൽ 6 പേര്‍ക്ക് പരിക്ക്

May 5, 2024
0

മലപ്പുറം: തിരൂരിൽ കാർ നിയന്ത്രണം വിട്ട് തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ 2 കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. തിരൂര്‍ ഭാഗത്ത് നിന്ന് താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മഹീന്ദ്ര ഥാര്‍ കാറാണ് അപകടത്തിൽ പെട്ടത്. തുണിക്കടയുടെ മുൻവശത്തെ ചില്ല്

Continue Reading
മദ്‌റസകള്‍ക്ക് മെയ് 6 വരെ അവധി
Kerala Kerala Mex Kerala mx Malappuram
1 min read
43

മദ്‌റസകള്‍ക്ക് മെയ് 6 വരെ അവധി

May 3, 2024
0

ചേളാരി: ചൂട് ക്രമാധീതമായി ഉയരുകയും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ മെയ് 6 വരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകള്‍ക്ക് മെയ് 6 കൂടിയ ദിവസങ്ങളില്‍ അവധി ആയിരിക്കുമന്ന് എസ്.കെ.ഐ.എം.വി. ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.

Continue Reading
വണ്ടൂർ-അത്താണി-കയറ്റം ബിവറേജ് കേന്ദ്രത്തിനെതിരെ പ്രതിഷേധ സംഗമം
Kerala Kerala Mex Kerala mx Malappuram
1 min read
40

വണ്ടൂർ-അത്താണി-കയറ്റം ബിവറേജ് കേന്ദ്രത്തിനെതിരെ പ്രതിഷേധ സംഗമം

May 3, 2024
0

മലപ്പുറം: സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ വണ്ടൂർ – അത്താണിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റ് ഉടൻ അടച്ചു പൂട്ടുക എന്ന വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് വണ്ടൂർ -അത്താണി-കയറ്റം ബിവറേജ് കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നീതിക്കൊപ്പം വിമന്‍ ജസ്റ്റിസ് എപ്പോഴും നിലകൊള്ളുമെന്നും സ്ത്രീകൾക്കെതിരെ ഇത്തരം പ്രവണതകൾ ഇനിയും ഉണ്ടായാൽ ശക്തമായ  പ്രതിഷേധവുമായി തെരുവിൽ ഇറങ്ങുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു.

Continue Reading
കുടിക്കാൻ വെള്ള ക്ഷാമം, കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കരുത്, നിയന്ത്രണം മലപ്പുറം തൂതപ്പുഴയിൽ
Kerala Kerala Mex Kerala mx Malappuram
1 min read
45

കുടിക്കാൻ വെള്ള ക്ഷാമം, കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കരുത്, നിയന്ത്രണം മലപ്പുറം തൂതപ്പുഴയിൽ

May 2, 2024
0

  മലപ്പുറം: കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി. കൃഷി ആവശ്യത്തിന് തൂതപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്താനാണ് ജില്ലാ കലക്ടർ വി.ആർ വിനോദിന്റെ നിർദേശം. കട്ടുപ്പാറയിലും രാമഞ്ചാടിയിലും കൃഷി ആവശ്യത്തിന് പമ്പ് സെറ്റുകൾ സ്ഥാപിച്ച് ജലസേചനവകുപ്പ് കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയാൽ മാത്രമേ കുടിവെള്ള വിതരണത്തിന് ആവശ്യമായ വെള്ളം ലഭിക്കൂ. നിരവധി കർഷകർ പുഴയിൽ പമ്പ് സെറ്റ് സ്ഥാപിച്ച് കൃഷി ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നതും കുടിവെള്ള

Continue Reading
ക്ഷേമനിധി ബോർഡുകൾ ഓഡിറ്റു ചെയ്യുന്നതിനായി സ്വതന്ത്ര കമ്മീഷനെ നിയമിക്കണം: ജ്യോതിവാസ് പറവൂർ
Kerala Kerala Mex Kerala mx Malappuram
0 min read
38

ക്ഷേമനിധി ബോർഡുകൾ ഓഡിറ്റു ചെയ്യുന്നതിനായി സ്വതന്ത്ര കമ്മീഷനെ നിയമിക്കണം: ജ്യോതിവാസ് പറവൂർ

May 2, 2024
0

മലപ്പുറം: സംസ്ഥാനത്ത് ക്ഷേമനിധി ബോർഡുകളിലെ പണം വകമാറ്റി ചിലവഴിക്കപ്പെടുന്നതുമൂലം അംശാദായം അടച്ച തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും പെൻഷനും ലഭിക്കാത്ത അതീവ ഗുരുതരമായ അവസ്ഥയാണ് ഉള്ളതെന്നും ഇത്തരം അവകാശ നിഷേധത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണന്നും ഈ സാഹചര്യത്തിൽ ക്ഷേമനിധി ബോർഡുകൾ ഓഡിറ്റുചെയ്യുന്നതിനായി സ്വതന്ത്ര കമ്മീഷനെ നിയമിക്കണമെന്നും എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ. മലപ്പുറത്ത് നടന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്

Continue Reading
കൊടി വിവാദം; മുസ്ലീം ലീഗിന് ഐക്യദാർഢ്യവുമായി എൽഡിഎഫ് പ്രകടനം
Kerala Kerala Mex Kerala mx Malappuram
1 min read
31

കൊടി വിവാദം; മുസ്ലീം ലീഗിന് ഐക്യദാർഢ്യവുമായി എൽഡിഎഫ് പ്രകടനം

April 22, 2024
0

  മലപ്പുറം: കൊടി വിവാദത്തിൽ മുസ്ലീം ലീഗിന് ഐക്യദാർഢ്യവുമായി മലപ്പുറം വണ്ടൂരിൽ എൽഡിഎഫ് പ്രകടനം. പച്ചക്കൊടികളുമേന്തിയാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നത്. ലീഗിന് കൊടിയുയർത്താൻ വേണ്ട സംരക്ഷണം ഇടതു മുന്നണി ഒരുക്കുമെന്നായിരുന്നു നേതാക്കളുടെ പ്രഖ്യാപനം. വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ ലീഗ് പതാകയുയർത്തിയതിനെച്ചൊല്ലി എംഎസ്എഫ്- കെഎസ് യു പ്രവർത്തകർ തമ്മിലുണ്ടായ തർക്കം കൈയ്യാങ്കളിയിലെത്തിയിരുന്നു. സംഭവത്തിൽ എംഎസ്എഫോ ലീഗോ പ്രതിഷേധവുമായി എത്തിയില്ലെങ്കിലും എൽഡിഎഫ് പ്രവർത്തകർ തെരുവിലിറങ്ങി. ഐഎൻഎല്ലിൻറെ

Continue Reading