ഇടുക്കി അടിമാലിയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; ആക്രമണം അതിർത്തി തർക്കത്തെ തുടർന്നാണെന്ന് പൊലീസ്
Crime Idukki Kerala Kerala Mex Kerala mx
1 min read
58

ഇടുക്കി അടിമാലിയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; ആക്രമണം അതിർത്തി തർക്കത്തെ തുടർന്നാണെന്ന് പൊലീസ്

June 22, 2024
0

ഇടുക്കി: ഇടുക്കി അടിമാലി ശല്യംപാറയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ശല്യംപാറ സ്വദേശി മൊയ്തീൻകുഞ്ഞുവിനെയാണ് അതിർത്തി തർക്കത്തിന്‍റെ പേരിൽ അയൽവാസിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെ പി ഹനീഫ വെട്ടുകത്തിയുപയോഗിച്ച് ആക്രമിച്ചത്. കൈക്ക് ഗുരുതര പരിക്കേറ്റ മൊയ്തീൻകുഞ്ഞുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി. ഇടുക്കി വെള്ളത്തൂവൽ ശല്യംപാറയിലെ തടിപ്പണിക്കാരനാണ് മൊയ്തീൻ കുഞ്ഞ്. വീട്ടുമുറ്റത്ത് കുട്ടികളുമായി ഇരിക്കുമ്പോഴായിരുന്നു പെട്ടെന്ന് കയറിവന്ന ഹനീഫ

Continue Reading
പകലും രാത്രിയും കാട്ടാന ശല്യം രൂക്ഷം; ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാതെ ഇടുക്കിയിലെ ജനങ്ങൾ
Idukki Kerala Kerala Mex Kerala mx
1 min read
47

പകലും രാത്രിയും കാട്ടാന ശല്യം രൂക്ഷം; ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാതെ ഇടുക്കിയിലെ ജനങ്ങൾ

June 22, 2024
0

  ഇടുക്കി: പകലും രാത്രിയും കാട്ടാന ശല്യം രൂക്ഷമായതോടെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കി പ്ലാക്കത്തടത്തുള്ളവർ. ഒരാഴ്ചയിലധികമായി ആറ് ആനകൾ അടങ്ങുന്ന സംഘമാണ് പ്ലാക്കത്തടത്ത് ഭീതി പരത്തുന്നത്. പീരുമേട് ഗ്രാമപഞ്ചായത്തിലെ വിദൂര ആദിവാസി മേഖലയാണ് പ്ലാക്കത്തടം. 90 ഓളം കുടുബങ്ങൾ ഇവിടെയുണ്ട്. വനത്താൽ ചുറ്റപ്പെട്ട പ്ലാക്കത്തടത്ത് കഴിഞ്ഞ അഞ്ചു വർഷമായി കാട്ടാന ശല്യം രൂക്ഷമാണ്. മുൻപ് വല്ലപ്പോഴും ഒന്നും രണ്ടും ആനകളാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ വിവിധ കൂട്ടങ്ങളായി

Continue Reading
പരുന്തുംപാറയിൽ സർക്കാർ ഭൂമിയിൽ വ്യാപക കയ്യേറ്റം; 110 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടതായി റവന്യൂ വകുപ്പ്
Crime Idukki Kerala Kerala Mex Kerala mx
1 min read
64

പരുന്തുംപാറയിൽ സർക്കാർ ഭൂമിയിൽ വ്യാപക കയ്യേറ്റം; 110 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടതായി റവന്യൂ വകുപ്പ്

June 21, 2024
0

പരുന്തുംപാറ: ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ പരുന്തുംപാറയിൽ സർക്കാർ ഭൂമിയിൽ വ്യാപക കയ്യേറ്റം. 110 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടതായി റവന്യൂ വകുപ്പ് കണ്ടെത്തിയെങ്കിലും ഒഴിപ്പിക്കാൻ തയ്യാറാകാത്തതിനാൽ കയ്യേറ്റം നിർബാധം തുടരുകയാണ്. ഇടുക്കിയിലെ പീരുമേട്, മഞ്ചുമല എന്നീ വില്ലേജുകളിലായി 766 ഏക്കർ ഭൂമിയാണ് റവന്യു വകുപ്പിന് പരുന്തുംപാറയിൽ ഉണ്ടായിരുന്നത്. ഇതിൽ 494 ഏക്കർ ഭൂമിക്ക് പട്ടയം നൽകിയിരുന്നു. ബാക്കി 272 ഏക്കർ സർക്കാർ ഭൂമിയിൽ നിന്നുള്ള 110 ഏക്കറാണ് നഷ്ടപ്പെട്ടത്.

Continue Reading
ഇടുക്കിയിൽ ആന പാപ്പാനെ ചവിട്ടി കൊന്ന സംഭവം; കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ മറികടന്ന്, സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു
Idukki Kerala Kerala Mex Kerala mx
1 min read
42

ഇടുക്കിയിൽ ആന പാപ്പാനെ ചവിട്ടി കൊന്ന സംഭവം; കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ മറികടന്ന്, സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു

June 21, 2024
0

ഇടുക്കി: ആന പാപ്പാനെ ചവിട്ടി കൊന്ന സംഭവത്തില്‍ സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം എന്ന പേരിലുള്ള സ്വകാര്യ ആന സഫാരി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് കണ്ടെത്തിയാണ് വനംവകുപ്പ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം ആണ് സഫാരി കേന്ദ്രത്തിലെ ആനയുടെ രണ്ടാം പാപ്പാനായ കാസർകോട് സ്വദേശി ബാലകൃഷ്ണനെ (62) പിടിയാന ചവിട്ടി കൊന്നത്. സഫാരി കഴിഞ്ഞ് ആനയെ തിരികെ കെട്ടുന്നതിനിടെയാണ് സംഭവം.

Continue Reading
ഇടുക്കി പൈനാവിൽ മരുമകന്റെ പെട്രോൾ ആക്രമണം; ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 68കാരിക്ക് ദാരുണാന്ത്യം
Crime Idukki Kerala Kerala Mex Kerala mx
0 min read
53

ഇടുക്കി പൈനാവിൽ മരുമകന്റെ പെട്രോൾ ആക്രമണം; ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 68കാരിക്ക് ദാരുണാന്ത്യം

June 21, 2024
0

ഇടുക്കി: ഇടുക്കി പൈനാവിൽ മരുമകന്റെ പെട്രോൾ ആക്രമണത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് ഇന്ന് മരിച്ചത്. അന്നക്കുട്ടിയുടെ കൊച്ചുമകൾ രണ്ടു വയസ്സുകാരി ദിയക്കും ആക്രമണത്തിൽ പൊള്ളൽ ഏറ്റിരുന്നു. കേസിൽ പ്രതിയായ കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ഇവരെസന്തോഷിൻ്റെ ഭാര്യയുടെ സഹോദരൻ്റെ

Continue Reading
ഇടുക്കി കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റു; രണ്ടാം പാപ്പാന് ദാരുണാന്ത്യം
Idukki Kerala Kerala Mex Kerala mx
0 min read
41

ഇടുക്കി കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റു; രണ്ടാം പാപ്പാന് ദാരുണാന്ത്യം

June 21, 2024
0

ഇടുക്കി: കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് കൊല്ലപ്പെട്ടത്. സഫാരി കഴിഞ്ഞ് ആനയെ തിരികെ കെട്ടുന്നതിനിടെയാണ് സംഭവം. കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading
പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജീവിത സാഹചര്യം കൂടി സർക്കാർ മനസ്സിലാക്കണം, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഊരുകൾ കേരളത്തിലുണ്ട്; ‘ഉന്നതി’ എന്ന് വിളിക്കാനുള്ള ഉത്തരവിനെതിരെ കോവിൽമല രാജാവ് രാമൻ രാജമന്നാൻ
Idukki Kerala Kerala Mex Kerala mx
1 min read
33

പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജീവിത സാഹചര്യം കൂടി സർക്കാർ മനസ്സിലാക്കണം, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഊരുകൾ കേരളത്തിലുണ്ട്; ‘ഉന്നതി’ എന്ന് വിളിക്കാനുള്ള ഉത്തരവിനെതിരെ കോവിൽമല രാജാവ് രാമൻ രാജമന്നാൻ

June 20, 2024
0

ഇടുക്കി: ‘ഊര്’ എന്ന പേരുമാറ്റി പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന സ്ഥലത്തെ ‘ഉന്നതി’ എന്ന് വിളിക്കാനുള്ള ഉത്തരവിനെതിരെ കോവിൽമല രാജാവ് രാമൻ രാജമന്നാൻ. പേരു മാറ്റിയത് കൊണ്ട് കാര്യമില്ല. പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജീവിത സാഹചര്യം കൂടി സർക്കാർ മനസ്സിലാക്കണം. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഊരുകൾ കേരളത്തിലുണ്ട്. ആ സ്ഥലങ്ങളെ ‘ഉന്നതി’ എന്നു വിളിക്കുന്നത് പരിഹാസ്യമായിരിക്കുമെന്നും കോവിൽമല രാജാവ് വ്യക്തമാക്കി. ഊര് എന്നത് പരമ്പരാഗതമായി ഉപയോഗിക്കുന്ന പദമാണ്. എന്നാൽ കോളനി എന്ന

Continue Reading
മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി; സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും വിമർശനം
Idukki Kerala Kerala Mex Kerala mx
1 min read
58

മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി; സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും വിമർശനം

June 19, 2024
0

ഇടുക്കി: സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനകീയ മുഖം നഷ്ടമായി. നരേന്ദ മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റുന്നു. സിപിഐയുടെ വകുപ്പുകൾക്ക് പ്രതിച്ഛായ നഷ്ടപ്പെടാൻ ധനവകുപ്പ് കാരണമായെന്നും വിമ‍ര്‍ശനമുയര്‍ന്നു. അതേസമയം, മുന്നമിയിലേക്ക് കേരള കോൺഗ്രസ് വന്നതുകൊണ്ട് ഗുണമുണ്ടായില്ലെന്നും യോഗത്തിൽ വിമ‍ര്‍ശനമുണ്ടായി. ഇടുക്കിയിലെ കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോലും എൽഡിഎഫ് പുറകിൽ

Continue Reading
മൂന്നാറിലെ ഭൂമി പ്രശ്നം; അടിയന്തരമായി സ്പെഷൽ ഓഫീസറെ നിയമിക്കണം, സർക്കാരിനോട് ഹൈക്കോടതി
Idukki Kerala Kerala Mex Kerala mx
1 min read
48

മൂന്നാറിലെ ഭൂമി പ്രശ്നം; അടിയന്തരമായി സ്പെഷൽ ഓഫീസറെ നിയമിക്കണം, സർക്കാരിനോട് ഹൈക്കോടതി

June 19, 2024
0

ഇടുക്കി: മൂന്നാറിലെ ഭൂമി പ്രശ്നത്തിൽ അടിയന്തരമായി സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജില്ലാ കല്കടർക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം. പൊലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നൽകുന്നുവെന്ന് സർക്കാർ ഉറപ്പാക്കണം. വ്യാജ പട്ടയങ്ങൾ നൽകിയതും റവന്യൂ രേഖകളിലടക്കം കൃത്രിമം നടത്തിയതും സ്പെഷൽ ഓഫീസർ പരിശോധിക്കണമെന്നും ‍ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുതിയ പട്ടയം നൽകുന്നതിന്‍റെ മേൽ നോട്ടച്ചുമതലയും ഈ ഉദ്യോഗസ്ഥനാകണം. ഇടുക്കി ജില്ലാ കലക്ടറെ മാറ്റാൻ അനുവദിക്കണമെന്ന

Continue Reading
ചുങ്കം മുതൽ കോലാനി വരെയുള്ള റോഡിൽ അപകടക്കെണി തുടരുന്നു
Idukki Kerala Kerala Mex Kerala mx
0 min read
40

ചുങ്കം മുതൽ കോലാനി വരെയുള്ള റോഡിൽ അപകടക്കെണി തുടരുന്നു

June 18, 2024
0

കോലാനി: ചുങ്കം മുതൽ കോലാനി വരെയുള്ള റോഡിൽ അപകടക്കെണി തുടരുന്നു . ഈ സാഹചര്യത്തിൽ ഓടയിൽ വീഴാതെ യാത്രക്കാർ രക്ഷപ്പെടുന്നത് മുടിനാരിഴയ്ക്കാണ്. റോഡും ഓടയും തമ്മിൽ ഒരു വെള്ള വരയുടെ അകലമേയുള്ളൂ. വാഹനങ്ങൾ സൈഡ് കൊടുത്തു പോകുമ്പോൾ അപകടത്തിൽപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം ഇരുചക്ര വാഹനയാത്രക്കാരും അൽപം സാഹസമായിട്ടാണ് ഇതുവഴിയുള്ള യാത്ര നടത്തുന്നത് . സൂക്ഷിച്ച് പോയില്ലെങ്കിൽ രണ്ടടിയോളം താഴ്ചയുള്ള ഓടയിൽ പതിക്കും. കൂടെ അരികു ചേർന്ന് കാലുകുത്തേണ്ടി

Continue Reading