ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം: ആത്മഹത്യയെന്ന് സംശയത്തിൽ പോലീസ് പെൺകുട്ടിയുടെ സുഹൃത്തിനെ ഉടൻ ചോദ്യം ചെയ്യും
Crime Idukki Kerala Kerala Mex Kerala mx
1 min read
25

ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം: ആത്മഹത്യയെന്ന് സംശയത്തിൽ പോലീസ് പെൺകുട്ടിയുടെ സുഹൃത്തിനെ ഉടൻ ചോദ്യം ചെയ്യും

May 16, 2024
0

ഇടുക്കി: ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത മരിച്ചത് കഴുത്തിൽ ബെൽറ്റ് മുറുകിയതിനെ തുടർന്നാണെന്ന് പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട്. ആത്മഹത്യയാണെന്നാണ് പൊലീസിൻറെ വിലയിരുത്തൽ . ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി പെൺകുട്ടിയുടെ ബെംഗളുരുവിലുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തിൽ വീട്ടുകാരല്ലാതെ മറ്റാരും മുറിക്കുള്ളിൽ കയറിയതായി കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞില്ല. ആൺ സുഹൃത്തുക്കളിലൊരാളോട് മൊബൈലിൽ വഴക്കുണ്ടാക്കുന്നതായി ശ്രദ്ധയിൽപെട്ടതായി അമ്മ മൊഴി നൽകിയിട്ടുണ്ട് . തു‍ടർന്ന് പൊലീസ് മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചുവരികയാണ് .

Continue Reading
കനത്ത വരൾച്ചയിൽ ഇടുക്കിയിലെ കൃഷിനാശം; കോടികളുടെ നഷ്ടം, കൃഷി മന്ത്രി നേരിട്ടെത്തുന്നതോടെ കൂടുതൽ ധനസഹായം കിട്ടുമെന്ന പ്രതീക്ഷയോടെ കർഷകർ
Idukki Kerala Kerala Mex Kerala mx
0 min read
17

കനത്ത വരൾച്ചയിൽ ഇടുക്കിയിലെ കൃഷിനാശം; കോടികളുടെ നഷ്ടം, കൃഷി മന്ത്രി നേരിട്ടെത്തുന്നതോടെ കൂടുതൽ ധനസഹായം കിട്ടുമെന്ന പ്രതീക്ഷയോടെ കർഷകർ

May 16, 2024
0

ഇടുക്കി: കനത്ത വരൾച്ചയിൽ ഇടുക്കിയിലുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ ഒൻപതിന് കുമളി ഗ്രാമ പഞ്ചായത്തിലെ വെള്ളാരംകുന്നിലാണ് ആദ്യ സന്ദർശനം. തുടർന്ന് ജില്ലയുടെ വിവിധഭാഗങ്ങളിലുമെത്തും. ഇക്കൊല്ലമുണ്ടായ രൂക്ഷമായ വരൾച്ചയിൽ 17481.52 ഹെക്ടർ സ്ഥലത്താണ് കൃഷിനാശം ഉണ്ടായിട്ടുള്ളത്. 30183 കർഷകരെ ഇത് ബാധിച്ചു. 175.54 കോടി രൂപയുടെ നാശനഷ്ടവുമുണ്ടായെന്നാണ് കൃഷി വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൃഷി മന്ത്രി നിയോഗിച്ച ഉന്നതതല സംഘം

Continue Reading
ചപ്പാത്ത് – പരപ്പ് റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Idukki Kerala Kerala Mex Kerala mx
1 min read
40

ചപ്പാത്ത് – പരപ്പ് റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

May 15, 2024
0

തൊടുപുഴ : മലയോര ഹൈവേ ചപ്പാത്ത് – കട്ടപ്പന റോഡിൽ നിർമാണത്തിന്റെ ഭാഗമായി പാറ ഖനനം നടത്തി റോഡിന്റെ വീതി കൂട്ടുന്ന നിർമാണം നടത്തുന്നതിനാൽ ചപ്പാത്ത് – പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ മേയ് 16 മുതൽ 22 വരെ ഗതാഗതം പൂർണമായും നിരോധിച്ചു. ഏലപ്പാറ, വാഗമൺ, പാലാ, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പിൽ നിന്നും .വലത്ത് തിരിഞ്ഞ് ഉപ്പുതറ ചീന്തലാർ വഴിയും, കുട്ടിക്കാനം – ഏലപ്പാറ

Continue Reading
കോളനി ബൈപാസ് റോഡ് തകർന്നിട്ട് ഇന്നേക്ക് 3 വർഷം
Idukki Kerala Kerala Mex Kerala mx
1 min read
25

കോളനി ബൈപാസ് റോഡ് തകർന്നിട്ട് ഇന്നേക്ക് 3 വർഷം

May 15, 2024
0

മൂന്നാർ : മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ ഗതാഗതക്കുരുക്ക് ഒഴുവാക്കുന്നതിന് വേണ്ടി നിർമിച്ച കോളനി ബൈപാസ് റോഡ് തകർന്നിട്ട് ഇന്നേക്ക് 3 വർഷമായി . അതിനാൽ ഇതുവഴി തിരക്കുള്ള സമയങ്ങളിൽ അധികൃതർക്ക് വൺവേ സംവിധാനം കൊണ്ടുവരാൻ സാധിച്ചിട്ടില്ല . ഇതോടുകൂടി വൺവേ ഏർപ്പെടുത്താൻ കഴിയാതെ കഴിഞ്ഞ ദിവസങ്ങളിൽ മാട്ടുപ്പെട്ടി റോഡിൽ 13 കിലോമീറ്റർ സഞ്ചരിക്കാൻ നാലര മണിക്കൂറാണ് എടുത്തത് . അതിനാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്

Continue Reading
വീട്ടുവളപ്പിൽ അച്ഛനും മകനും ചേർന്ന് കഞ്ചാവ് കൃഷി; നാട്ടുകാർക്ക് സംശയം തോന്നി, കഞ്ചാവ് ചെടികളും കഞ്ചാവും കയ്യോടെ പൊക്കി
Idukki Kerala Kerala Mex Kerala mx
1 min read
24

വീട്ടുവളപ്പിൽ അച്ഛനും മകനും ചേർന്ന് കഞ്ചാവ് കൃഷി; നാട്ടുകാർക്ക് സംശയം തോന്നി, കഞ്ചാവ് ചെടികളും കഞ്ചാവും കയ്യോടെ പൊക്കി

May 15, 2024
0

ഇടുക്കി: ഇടുക്കി വാഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58) മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് ഇടുക്കി ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. വിജയകുമാറിന്റെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കൽ നിന്നും അൻപത് ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു

Continue Reading
17കാരിയുടെ പോക്സോ കേസ് : അതിജീവിത ദുരൂഹസാഹചര്യത്തിൽ മരിച്ചു , മരണം കൊലപാതകമെന്ന സംശയത്തിൽ പോലീസ്
Crime Idukki Kerala Kerala Mex Kerala mx
1 min read
30

17കാരിയുടെ പോക്സോ കേസ് : അതിജീവിത ദുരൂഹസാഹചര്യത്തിൽ മരിച്ചു , മരണം കൊലപാതകമെന്ന സംശയത്തിൽ പോലീസ്

May 14, 2024
0

ഇരട്ടയാർ : പോക്സോ കേസിലെ അതിജീവിത ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ .ഇടുക്കി ഇരട്ടയാറിലായിരുന്നു സംഭവം . കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത് . മരണം കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നു രാവിലെ 11 മണിക്കായിരുന്നു പതിനേഴുകാരിയായ അതിജീവിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത് . പെൺകുട്ടിയുടെ മൃതദേഹം അമ്മയാണ് ആദ്യം കണ്ടത്. തുടർന്ന് കട്ടപ്പന പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു . രണ്ടു

Continue Reading
നെല്‍സണും സെല്‍വിയും ദുരിതകയത്തിൽ; മക്കള്‍ ഉപേക്ഷിച്ചതോടെ എങ്ങോട്ടുപോകണമെന്നറിയാതെ പ്ലാസ്റ്റിക്ക് കൂരക്കുള്ളില്‍ വൃദ്ധദമ്പതികൾ
Idukki Kerala Kerala Mex Kerala mx
1 min read
40

നെല്‍സണും സെല്‍വിയും ദുരിതകയത്തിൽ; മക്കള്‍ ഉപേക്ഷിച്ചതോടെ എങ്ങോട്ടുപോകണമെന്നറിയാതെ പ്ലാസ്റ്റിക്ക് കൂരക്കുള്ളില്‍ വൃദ്ധദമ്പതികൾ

May 14, 2024
0

ഇടുക്കി: മക്കള്‍ ഉപേക്ഷിച്ചതോടെ എങ്ങോട്ടുപോകണമെന്നറിയാതെ പ്ലാസ്റ്റിക്ക് കൂരക്കുള്ളില്‍ ജീവിതം തള്ളിനീക്കുകയാണ് ഇടുക്കി വണ്ടിപെരിയാറിലെ വൃദ്ധ ദമ്പതികളായ നെല്‍സണും സെല്‍വിയും. കിടപ്പിലായ സെല്‍വിയെ ചികില്‍സിക്കാൻ പോലും പണമില്ലെന്നതാണ് നെല്‍സന്‍റെ ഇപ്പോഴത്തെ ഏറ്റവും വലിയ സങ്കടം. ഇവരുടെ ദുരിതം കണ്ടതോടെ ഇപ്പോള്‍ നാട്ടുകാര്‍ സഹായം സ്വരൂപിക്കാന്‍ പ്രത്യേക കൂട്ടായ്മ രൂപികരിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയോടെ വളർത്തിയ ആൺമക്കള്‍ വിവാഹ ശേഷം തിരിഞ്ഞുനോക്കിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ആകെ സ്വന്തമായി ഉണ്ടായിരുന്ന വീടാണെങ്കില്‍ മരം വീണ് തകര്‍ന്നു.

Continue Reading
സിനിമ നടൻ എം.സി കട്ടപ്പന അന്തരിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
27

സിനിമ നടൻ എം.സി കട്ടപ്പന അന്തരിച്ചു

May 14, 2024
0

കട്ടപ്പന: പ്രശസ്ത സിനിമ നാടക നടനുമായ എം.സി കട്ടപ്പന (മരങ്ങാട്ട് എം.സി ചാക്കോ) അന്തരിച്ചു. 75 വയസ്സായിരുന്നു. വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു . ജില്ലയുടെ നാടകകളരി ആചാര്യാനായിരുന്ന എം.സി കട്ടപ്പന 1977ൽ ആറ്റിങ്ങൽ ദേശദേശാഭിമാനി തിയേറ്റേഴ്‌സിന്‍റെ പുണ്യതീർത്ഥംതേടി എന്ന പ്രൊഫഷണൽ നാടകത്തിലൂടെ ആണ് അണിയറയിൽ വന്നത് . തുടർന്ന് മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ തിളങ്ങി നിന്നു . 2007ൽ കൊല്ലം അരീനയുടെ

Continue Reading
പ്രശസ്ത നാടക നടൻ എം സി കട്ടപ്പന അന്തരിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
27

പ്രശസ്ത നാടക നടൻ എം സി കട്ടപ്പന അന്തരിച്ചു

May 14, 2024
0

ഇടുക്കി: പ്രശസ്ത നാടക നടൻ എം സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ. 1977-ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പുണ്യതീര്‍ത്ഥം തേടി എന്ന പ്രൊഫഷണല്‍ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചു. 2007-ല്‍ കൊല്ലം അരീനയുടെ

Continue Reading
മുട്ടനാട് ലേലം; ലഭിച്ചത് 2,33,000 രൂപ
Idukki Kerala Kerala Mex Kerala mx
0 min read
22

മുട്ടനാട് ലേലം; ലഭിച്ചത് 2,33,000 രൂപ

May 14, 2024
0

സേനാപതി : 10 കിലോഗ്രാം ഭാരമുള്ള മുട്ടനാടിനു ലേലത്തിലൂടെ ലഭിച്ചത് 2,33,000 രൂപ .മണിതൂക്കാംമേട് ശ്രീമഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് ഭക്തൻ ക്ഷേത്രത്തിലേക്ക് സമർപ്പിച്ച മുട്ടനാടിനെയാണ് വൻതുകയ്ക്കു ലേലം വിളിച്ചത് . ഞായറാഴ്ച നടത്തിയ ലേലത്തിൽ മുട്ടനാടിന് 2,16,000 രൂപ ലഭിച്ചിരുന്നു . ആടിനെ ലേലത്തിൽ വാങ്ങിയ ആൾ അതിനെ വീണ്ടും ക്ഷേത്രത്തിനുവേണ്ടി നൽകി. തുടർന്ന് ആ ലേലം ഇന്നലെ നടത്തിയപ്പോൾ 17,000 രൂപ അധികമായി ലഭിക്കുകയായിരുന്നു

Continue Reading