Your Image Description Your Image Description

ഇടുക്കി: ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത മരിച്ചത് കഴുത്തിൽ ബെൽറ്റ് മുറുകിയതിനെ തുടർന്നാണെന്ന് പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട്. ആത്മഹത്യയാണെന്നാണ് പൊലീസിൻറെ വിലയിരുത്തൽ . ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി പെൺകുട്ടിയുടെ ബെംഗളുരുവിലുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തിൽ വീട്ടുകാരല്ലാതെ മറ്റാരും മുറിക്കുള്ളിൽ കയറിയതായി കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞില്ല.

ആൺ സുഹൃത്തുക്കളിലൊരാളോട് മൊബൈലിൽ വഴക്കുണ്ടാക്കുന്നതായി ശ്രദ്ധയിൽപെട്ടതായി അമ്മ മൊഴി നൽകിയിട്ടുണ്ട് . തു‍ടർന്ന് പൊലീസ് മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചുവരികയാണ് . താൻ മരിക്കുമെന്ന് ബെംഗളുരുവിലുള്ള സുഹൃത്തിന് സന്ദേശം അയച്ചതിൻറെ തെളിവുകൾ മൊബൈലിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട് . ഇയാൾ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും പെൺകുട്ടി ഫോൺ എടുത്തിരുന്നില്ല.

ഇലാസ്റ്റിക് കൊണ്ടുള്ള ബെൽറ്റ് കഴുത്തിൽ മൂന്നു തവണ ചുറ്റിയതിനെതുടർന്ന് കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത് . ഇത് സ്വയം ചെയ്തതാകാമെന്നാണ് സംശയിക്കുന്നുണ്ട്. പോലീസിന് ലഭിച്ച തെളുവുകളുടെ അടിസ്ഥാനത്തിൽ മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമില്ലായിരുന്നു. അതിനാൽ വിശദമായ അന്വേഷണത്തിന് വേണ്ടി ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടി സന്ദേശം അയച്ച സുഹൃത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് പറഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *