Your Image Description Your Image Description

മറയൂർ : വാഗവുരൈ എസ്റ്റേറ്റ് നേവൽ ഡിവിഷനിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ഇരച്ചിൽപാറയ്ക്ക് സമീപത്തെ തേയിലക്കാട്ടിലെ പാതയിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ നേവൽ ഡിവിഷൻ സ്വദേശി മുത്തുപ്പാണ്ടിയുടെ പശുവിനെ തീറ്റയ്ക്കായി അഴിച്ച് വിട്ടത്. വൈകീട്ടും പശു തിരികെ വരാത്തതിനാൽ അന്വേഷണം നടത്തി. ചൊവ്വാഴ്ച രാവിലെയാണ് പശുവിന്റെ ജഡം കണ്ടെത്തിയത്.

കുറെ വർഷങ്ങളായി ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ നൂറിലധികം പശുക്കൾ ചത്തിട്ടുണ്ട്. പകലും കടുവയെ തേയിലത്തോട്ടത്തിലെ തൊഴിലാളികൾ കണ്ടിട്ടുണ്ട്. പശുവളർത്തലാണ് തൊഴിലാളികളുടെ പ്രധാന വരുമാന മാർഗം.

Leave a Reply

Your email address will not be published. Required fields are marked *