Your Image Description Your Image Description

മൂന്നാർ : മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ ഗതാഗതക്കുരുക്ക് ഒഴുവാക്കുന്നതിന് വേണ്ടി നിർമിച്ച കോളനി ബൈപാസ് റോഡ് തകർന്നിട്ട് ഇന്നേക്ക് 3 വർഷമായി . അതിനാൽ ഇതുവഴി തിരക്കുള്ള സമയങ്ങളിൽ അധികൃതർക്ക് വൺവേ സംവിധാനം കൊണ്ടുവരാൻ സാധിച്ചിട്ടില്ല . ഇതോടുകൂടി വൺവേ ഏർപ്പെടുത്താൻ കഴിയാതെ കഴിഞ്ഞ ദിവസങ്ങളിൽ മാട്ടുപ്പെട്ടി റോഡിൽ 13 കിലോമീറ്റർ സഞ്ചരിക്കാൻ നാലര മണിക്കൂറാണ് എടുത്തത് . അതിനാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് ഈ റൂട്ടിലായിയിരുന്നു .

2015ൽ ആയിരുന്നു 35 ലക്ഷം രൂപ ചെലവിട്ട് 300 മീറ്റർ ദൂരമുള്ള ഈ റോഡ് നിർമിച്ചത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, വട്ടവട മേഖലകളിലേക്കുള്ള വാഹനങ്ങൾ തിരക്കുള്ള സമയത്ത് വൺവേ സംവിധാനത്തിലൂടെ കടത്തിവിട്ട് ബൈപാസിലൂടെ പ്രധാന റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം .

എന്നാൽ അറ്റകുറ്റപ്പണികൾ നടത്താതെ വന്നതോടെ 3 വർഷമായി ഇതുവഴി വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ് . വൻകുഴികൾ രൂപപ്പെട്ട് കിടക്കുന്ന ഇവിടെ പെയ്ത കനത്ത മഴയിൽ മഴവെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ് ബൈപാസ് റോഡ് കാണപ്പെട്ടത് . ബൈപാസ് റോഡ് ഗതാഗത യോഗ്യമാക്കൻ നാട്ടുകാർ പരാതികൾ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *