Your Image Description Your Image Description

തൊടുപുഴ : മലയോര ഹൈവേ ചപ്പാത്ത് – കട്ടപ്പന റോഡിൽ നിർമാണത്തിന്റെ ഭാഗമായി പാറ ഖനനം നടത്തി റോഡിന്റെ വീതി കൂട്ടുന്ന നിർമാണം നടത്തുന്നതിനാൽ ചപ്പാത്ത് – പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ മേയ് 16 മുതൽ 22 വരെ ഗതാഗതം പൂർണമായും നിരോധിച്ചു. ഏലപ്പാറ, വാഗമൺ, പാലാ, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പിൽ നിന്നും .വലത്ത് തിരിഞ്ഞ് ഉപ്പുതറ ചീന്തലാർ വഴിയും, കുട്ടിക്കാനം – ഏലപ്പാറ – ചപ്പാത്ത് വഴി കട്ടപ്പനയിലേക്കുള്ള വാഹനങ്ങൾ ആലടിയിൽ നിന്നും വലത്ത് തിരിഞ്ഞ്
മേരികുളത്തേക്കും യാത്ര ചെയ്യണമെന്ന് കെആർഎഫ്ബിപിഎംയു മൂവാറ്റുപുഴ ഇടുക്കി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *