ബജറ്റില്‍ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ച് ധനമന്ത്രി
Budget 2024 Kerala Kerala Mex Kerala mx National
1 min read
48

ബജറ്റില്‍ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ച് ധനമന്ത്രി

February 1, 2024
0

ന്യൂഡല്‍ഹി: 10 വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിവരിച്ച് രാജ്യം വികസന കുതിപ്പ് നേടിയതായും 2047-ല്‍ വികസിതഭാരതം എന്ന ലക്ഷ്യം നേടുമെന്നും പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാസീതാരാമന്റെ ഇടക്കാല ബജറ്റ്. വമ്പന്‍ പ്രഖ്യാപനങ്ങള്‍ കാര്യമായി ഇടംപിടിക്കാത്ത ബജറ്റില്‍ ആദായനികുതി നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. തീരുവകളില്‍ മാറ്റമില്ല. പുതിയ നികുതി നിര്‍ദേശങ്ങളും ഏര്‍പ്പെടുത്തുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആളോഹരി വരുമാനം 10 വര്‍ഷത്തിനിടെ 50 ശതമാനം വര്‍ധിച്ചെന്ന് ധനമന്ത്രി അവകാശപ്പെട്ടു.

Continue Reading
ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; നിര്‍മല സീതാരാമന്‍
Budget 2024 Kerala Kerala Mex Kerala mx National
1 min read
50

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; നിര്‍മല സീതാരാമന്‍

February 1, 2024
0

ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം

Continue Reading
സെർവിക്കൽ കാൻസർ പ്രതിരോധം ശക്തമാക്കും, കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും : ധനമന്ത്രി
Budget 2024 Kerala Kerala Mex Kerala mx National
1 min read
46

സെർവിക്കൽ കാൻസർ പ്രതിരോധം ശക്തമാക്കും, കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും : ധനമന്ത്രി

February 1, 2024
0

ന്യൂഡൽഹി: രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചു. രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് ആരോ​ഗ്യരം​ഗവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചത്. നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകളാക്കി മാറ്റാന്‍ പദ്ധതിയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കും. സ്ത്രീകൾക്കിടയിൽ വർധിച്ചുവരുന്ന സെർവിക്കൽ കാൻസർ പ്രതിരോധത്തിനായി വാക്സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തും. ഒമ്പതു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കിടയിലാണ് വാക്സിനേഷൻ ലഭ്യമാക്കുക. കൂടാതെ

Continue Reading
25 കോടി പേരെ ദാരിദ്രമുക്തമാക്കാൻ കഴിഞ്ഞു; ബജറ്റിൽ ധനമന്ത്രി
Budget 2024 Kerala Kerala Mex Kerala mx National
1 min read
55

25 കോടി പേരെ ദാരിദ്രമുക്തമാക്കാൻ കഴിഞ്ഞു; ബജറ്റിൽ ധനമന്ത്രി

February 1, 2024
0

രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി. ഒരു രാജ്യം ,ഒരു മാർക്കറ്റ് എന്ന ലക്ഷ്യത്തിലെത്താൻ ജി എസ് ടിക്ക് വലിയ പങ്കുണ്ട്. 43 കോടി മുദ്രാവായ്പകൾ സർക്കാർ അനുവദിച്ചു. സാമ്പത്തിക ഇടനാഴി ഇന്ത്യയിൽ യാഥാര്‍ത്ഥ്യമാക്കി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിൽ നിർണ്ണായകമാകുമെന്ന് ബജറ്റ് അവതരണത്തിൽ നിർമല സിതാരാമൻ പറഞ്ഞു.

Continue Reading
കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി: നേട്ടങ്ങൾ എണ്ണിപറഞ്ഞ് നിർമ്മല സീതാരാമൻ
Budget 2024 Kerala Kerala Mex Kerala mx National
1 min read
68

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി: നേട്ടങ്ങൾ എണ്ണിപറഞ്ഞ് നിർമ്മല സീതാരാമൻ

February 1, 2024
0

മികച്ച ജനപിന്തുണയോടെ മോദി സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്ന് കേന്ദ്ര ബജറ്റ് 2024 അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമൻ വ്യക്തമാക്കി. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്ത് ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കി. തൊഴിൽ സാധ്യതകൾ കൂടി. ഗ്രാമീണ തലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ എത്തിക്കാൻ സാധിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയുംയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്. അഴിമതി ഇല്ലാതാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.

Continue Reading
അമൃതകാലത്ത് വികസന പദ്ധതികള്‍ ഗ്രാണീണതലം വരെ വ്യാപിച്ചെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
Budget 2024 Kerala Kerala Mex Kerala mx National
1 min read
56

അമൃതകാലത്ത് വികസന പദ്ധതികള്‍ ഗ്രാണീണതലം വരെ വ്യാപിച്ചെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

February 1, 2024
0

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് രംഗത്ത് പത്തുവര്‍ഷം കൊണ്ട് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. മോദി സര്‍ക്കാര്‍ അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു. 2047ഓടേ രാജ്യത്തെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. രാജ്യത്ത് ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഒഴിവാക്കി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും നിര്‍മല സീതാരാമന്‍

Continue Reading
ബജറ്റ് തയ്യാറാക്കുന്നതെപ്പോള്‍?
Budget 2024 Kerala Kerala Mex Kerala mx
1 min read
34

ബജറ്റ് തയ്യാറാക്കുന്നതെപ്പോള്‍?

January 31, 2024
0

ബജറ്റ് അവതരണത്തിന് ഏകദേശം 6 മാസം മുമ്പ് ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. സാധാരണ സെപ്റ്റംബര്‍ മാസത്തിലാണ് ബഡ്ജറ്റ് തയ്യാറാക്കാൻ തുടങ്ങുന്നത്. മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്ക് വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള അവരുടെ ചെലവ് കണക്കാക്കാനും അതിനാവശ്യമായ ഫണ്ടുകളുടെ ഡാറ്റ നല്‍കാനും ആവശ്യപ്പെട്ട് സെപ്റ്റംബറില്‍ സര്‍ക്കുലറുകള്‍ നല്‍കും. ഈ കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും  പിന്നീട് ജനക്ഷേമ പദ്ധതികള്‍ക്കായി വിവിധ മന്ത്രാലയങ്ങള്‍ക്ക് ബജറ്റില്‍ ഫണ്ട് അനുവദിക്കുന്നത്. ബജറ്റ് തയ്യാറാക്കാൻ തുടങ്ങുന്നതോടെ എല്ലാ ദിവസവും

Continue Reading
ബജറ്റിൽ 163 വർഷത്തെ പാരമ്പര്യം
Budget 2024 Kerala Kerala Mex Kerala mx
0 min read
40

ബജറ്റിൽ 163 വർഷത്തെ പാരമ്പര്യം

January 31, 2024
0

ഫെബ്രുവരി 1ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ഇടക്കാല കേന്ദ്രബജറ്റ് അവതരിപ്പിക്കും. വരുന്ന  സാമ്പത്തിക വർഷത്തേക്കുള്ള ഈ ബജറ്റ്, നിർമലാ സീതാരാമന്റെ  തുടർച്ചയായ ആറാമത്തെ ബജറ്റ് അവതരണമാണെന്ന പ്രത്യേകതയുമുണ്ട്. ബജറ്റ് അവതരണത്തിൽ 163 വർഷത്തെ അഭിമാനാർഹമായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. സ്കോട്ടിഷ് സാമ്പത്തിക വിദഗ്ധനായ ജെയിംസ് വിൽസൺ ആണ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരണം നടത്തിയത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണ കാലത്ത്, 1860, ഏപ്രിൽ 7ാം തീയതിയായിരുന്നു അദ്ദേഹം

Continue Reading
ബജറ്റ് ;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Budget 2024 Kerala Kerala Mex Kerala mx
1 min read
21

ബജറ്റ് ;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

January 31, 2024
0

തുടർച്ചയായ ആറാം വർഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കുന്ന ബജറ്റിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ജനപ്രിയ പ്രഖ്യാപനങ്ങളുടെ നീണ്ട നിര തന്നെയാണ് രാജ്യത്തെ സാധാരണക്കാർ പ്രതീക്ഷിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പത്തെ നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റും ഇതാണ്. ഇവിടെ ബജറ്റുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് നൽകിയിരിക്കുന്നത്. സാമ്പത്തിക സർവേ ബജറ്റ് അവതരണത്തോടനുബന്ധിച്ച് പുറത്തുവിടുന്ന പ്രധാനപ്പെട്ട കണക്കുകളാണ് സാമ്പത്തിക

Continue Reading
ബജറ്റ് 2024; നികുതിയുടെ  അടിസ്ഥാന ഇളവ് ഉയർത്തും
Budget 2024 Kerala Kerala Mex Kerala mx
0 min read
28

ബജറ്റ് 2024; നികുതിയുടെ അടിസ്ഥാന ഇളവ് ഉയർത്തും

January 31, 2024
0

ബജറ്റ് 2024 ആസന്നമായതിനാൽ, ശമ്പളമുള്ള ചെറുകിട നികുതിദായകർക്ക് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ആദായനികുതിയുടെ അടിസ്ഥാന ഇളവ് പരിധി നിലവിലുള്ള 2.5 ലക്ഷം രൂപയിൽ നിന്ന് 3.5 ലക്ഷം രൂപയായി ഉയർത്തിയേക്കുമെന്ന ഊഹാപോഹങ്ങളോടെ ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പരിധി കഴിഞ്ഞ ദശാബ്ദമായി മാറ്റമില്ലാതെ തുടരുന്നു, ഒരു പുനരവലോകനം മധ്യവർഗത്തിന്റെ കൈകളിൽ കൂടുതൽ പണം നിക്ഷേപിക്കും, ഇത് വർദ്ധിച്ച ഉപഭോഗവും സാമ്പത്തിക വളർച്ചയും

Continue Reading