Kerala Kerala Mex Kerala mx World
1 min read
63

സ്രാവിനോപ്പം സെൽഫി എടുക്കാൻ ശ്രമം; 55 വയസ്സുകാരിയുടെ ഇരുകൈകളും കടിച്ചെടുത്ത് സ്രാവ്

February 16, 2025
0

കടൽത്തീരത്ത് വിശ്രമിക്കാൻ എത്തിയ കനേഡിയൻ വിനോദ സഞ്ചാരിക്ക് കടലിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. നോർത്ത് അറ്റ്ലാന്‍റിക് കടലില്‍ ക്യൂബയ്ക്കും ഹെയ്ത്തി ഡൊമനിക്കന്‍ റിപ്പബ്ലിക്കുകൾക്കും സമീപത്തായുള്ള ബ്രിട്ടീഷ് അധീനതയിലുള്ള ചെറു ദ്വീപായ ടർക്കസ് ആന്‍റ് കൈക്കോസിലെ കടലിൽ വച്ചാണ് ആക്രമണം ഉണ്ടായത്. തീരത്ത് നിന്ന് ഏതാനും മീറ്റർ അകലെ സെൻട്രൽ പ്രൊവിഡൻസിയേൽസിലെ തോംസൺസ് കോവ് ബീച്ചിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് ദി സൺ റിപ്പോർട്ട്

Continue Reading
Kerala Kerala Mex Kerala mx
1 min read
48

ഉപയോഗിച്ച ഫോൺ വാങ്ങിയോ; മുന്നറിയിപ്പുമായി കേരള പോലീസ്

February 16, 2025
0

തിരുവനന്തപുരം: ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽനിന്ന് രക്ഷപെടാമെന്ന് പൊലീസ് അറിയിച്ചു. ഫോണിന്‍റെ ചരിത്രം പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. ഉണ്ടെങ്കിൽ, അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിക്കുക. ഫോൺ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ നിങ്ങൾക്ക്

Continue Reading
Kerala Kerala Mex Kerala mx
1 min read
45

കെകെ ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; മുസ്‌ലിം ലീഗ് നേതാവിന് പിഴ ശിക്ഷ വിധിച്ച് കോടതി

February 16, 2025
0

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വടകരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐഎം നേതാവ് കെ കെ ശൈലജ എംഎല്‍എയുടെ പേരിൽ വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച കേസില്‍ മുസ്‌ലിം ലീഗ് നേതാവിന് ശിക്ഷ വിധിച്ച് കോടതി. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. യുഡിഎഫ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി എച്ച് അസ്ലമിനാണ് കോടതി 15,000 രൂപ പിഴയായി ശിക്ഷ വിധിച്ചത്. മുസ്‌ലിങ്ങള്‍ എല്ലാവരും വര്‍ഗീയവാദികളാണെന്ന്

Continue Reading
Kerala Kerala Mex Kerala mx National
0 min read
67

ചാർജ് ചെയ്യാൻ സോഫയിൽ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; ഇരുനില വീട് കത്തിനശിച്ചു, വീട്ടുടമസ്ഥനു പരിക്ക്

February 16, 2025
0

മം​ഗളൂരു: മം​ഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വൻ തീപിടുത്തമുണ്ടായി വീട് കത്തി നശിച്ചു. കിഷോർ കുമാർ ഷെട്ടി എന്നയാളുടെ ആറ് മുറികളുള്ള ഇരുനില വീട്ടിൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ചാർജ് ചെയ്യാൻ കുത്തിവെച്ച് സോഫയിൽ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി എല്ലാ

Continue Reading
Kerala Kerala Mex Kerala mx World
1 min read
59

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടി; ഓസ്ട്രേലിയയില്‍ പുതിയ നിയമം വരുന്നു

February 16, 2025
0

ഓസ്ട്രേലിയയില്‍ നിലവിലുള്ള വീടുകള്‍ വാങ്ങുന്നതില്‍ നിന്ന് വിദേശികള്‍ക്ക് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്താന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കുതിച്ചുയരുന്ന വീടുകളുടെ വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈ സംരംഭം. ഏപ്രില്‍ 1 മുതല്‍ 2027 മാര്‍ച്ച് 31 വരെ വിദേശ നിക്ഷേപകര്‍ക്ക് നിലവിലുള്ള വീടുകള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഓസ്ട്രേലിയയുടെ ഭവന മന്ത്രി ക്ലെയര്‍ ഒ’നീല്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. സമയപരിധി കഴിയുമ്പോള്‍ നിയന്ത്രണം നീട്ടണമോ എന്ന്

Continue Reading
Kerala Kerala Mex Kerala mx World
1 min read
62

ലോകത്ത് ആദ്യമായി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച ഇമാം ദക്ഷിണാഫ്രിക്കയില്‍ വെടിയേറ്റ് മരിച്ചു

February 16, 2025
0

സ്വവര്‍ഗാനുരാഗിയായ ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഖെബേഹ (Gqeberha) വച്ചായിരുന്നു അന്ത്യം. ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുഹ്സിന്‍ ഹെന്‍ഡ്രിക്സ്. കാറിന്റെ പിറകിലെ സീറ്റില്‍ ഇരുന്നിരുന്ന ഇയാളെ ലക്ഷ്യമാക്കി മുഖം മറച്ച രണ്ട് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നിലധികം തവണ വെടിയുതിര്‍ത്തുവെന്നുമാണ് വിവരം. ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. എന്തിനാണ് ഇമാമിനെ വധിച്ചത് എന്നത് വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകത്ത് ആദ്യമായി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പരസ്യമായി

Continue Reading
Kerala Kerala Mex Kerala mx
1 min read
47

അതിർത്തി കടന്ന് കേരളത്തിലെത്തി മദ്യം വാങ്ങി തമിഴ്നാട്ടുകാർ

February 16, 2025
0

തിരുവനന്തപുരം: കേരള- തമിഴ്നാട് അതിർത്തിയായ പാറശാലയുടെ സമീപങ്ങളിലെ ബിവറേജ് ഔട്ട്ലറ്റിലേക്ക് തമിഴ്നാട്ടിൽ നിന്നും മദ്യം വാങ്ങാനായി ആൾക്കാർ വ്യാപകമായി എത്തുന്നു. തമിഴ്നാട്ടിൽ മദ്യം കിട്ടാൻ ഉച്ചയ്ക്ക് 12 മണിവരെ കാത്തിരിക്കണം. എന്നാൽ കേരളത്തിൽ 10 മണിമുതൽ മദ്യം ലഭിക്കും ഇതാണ് കേരളത്തിലേക്ക് എത്തി മദ്യം വാങ്ങാൻ കാരണമെന്ന് തമിഴ്നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിൽ മദ്യവിൽപ്പന കുത്തനെ ഇടിഞ്ഞതിന്റെ കാരണം തേടി ശനിയാഴ്ച രാവിലെ തമിഴ്നാട് എക്സൈസ് ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പാറശാലയിലെ

Continue Reading
Kerala Kerala Mex Kerala mx Kollam
0 min read
46

കൊല്ലത്ത് മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിക്കാൻ കാരണം രണ്ട് വർഷം മുമ്പുള്ള വൈരാഗ്യം

February 16, 2025
0

കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്ത് മൂന്നുപേർക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശി അരുൺ പിതാവ് സത്യൻ, അമ്മ ലത എന്നിവർക്കാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. വെള്ളാരംകുന്നിൽ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അരുൺ, മാതാവ് ലത, പിതാവ് സത്യൻ, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവർ. നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ട് വർഷം മുമ്പ് കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ

Continue Reading
Kerala Kerala Mex Kerala mx
1 min read
168

ഏകീകൃത കുർബാന സി എൻ എ നേതൃസംഘം മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു 15 ഇന ആവശ്യങ്ങൾ അടങ്ങിയ കത്ത് നൽകി

February 16, 2025
0

കൊച്ചി. സീറോ മലബാർ സഭ എറണാകുളം – അങ്കമാലി മേജർ അതിരൂപതയിൽ ഏകീകൃത കുർബാന വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹം നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത ഉന്നതാധികാര സമിതി അംഗങ്ങൾ മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയെ നേരിൽ സന്ദർശിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. പതിനഞ്ചിന ആവശ്യങ്ങൾ അടങ്ങിയ കത്ത് കൈമാറി. സഭ സിനഡ് ഏകകണ്ഠമായി തീരുമാനിച്ച് മാർപാപ്പയുടെ അംഗീകാരം ലഭ്യമായ ഏകീകൃത കുർബാന ക്രമം മേജർ

Continue Reading
Kerala Kerala Mex Kerala mx
1 min read
51

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ച് വിടേണ്ടിവരുമെന്നും സുരേഷ് ഗോപി

February 16, 2025
0

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് ജനങ്ങള്‍ക്കു സേവനം നല്‍കാനാണ്. കൈക്കൂലി വാങ്ങാതെ ജനങ്ങള്‍ക്കു സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് താനും മന്ത്രി ബിന്ദുവും അടക്കമുള്ള ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു പരാമർശം.

Continue Reading