Your Image Description Your Image Description

തിരുവനന്തപുരം: കേരള- തമിഴ്നാട് അതിർത്തിയായ പാറശാലയുടെ സമീപങ്ങളിലെ ബിവറേജ് ഔട്ട്ലറ്റിലേക്ക് തമിഴ്നാട്ടിൽ നിന്നും മദ്യം വാങ്ങാനായി ആൾക്കാർ വ്യാപകമായി എത്തുന്നു. തമിഴ്നാട്ടിൽ മദ്യം കിട്ടാൻ ഉച്ചയ്ക്ക് 12 മണിവരെ കാത്തിരിക്കണം. എന്നാൽ കേരളത്തിൽ 10 മണിമുതൽ മദ്യം ലഭിക്കും ഇതാണ് കേരളത്തിലേക്ക് എത്തി മദ്യം വാങ്ങാൻ കാരണമെന്ന് തമിഴ്നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിൽ മദ്യവിൽപ്പന കുത്തനെ ഇടിഞ്ഞതിന്റെ കാരണം തേടി ശനിയാഴ്ച രാവിലെ തമിഴ്നാട് എക്സൈസ് ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പാറശാലയിലെ ഔട്ട്ലറ്റിൽ എത്തി.

കൂടുതൽ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡും വിലയും മറ്റു വിവരങ്ങളും തമിഴ്നാട് എക്സൈസ് സംഘം ബെവ്കോ ജീവനക്കാരോടു ചോദിച്ചു. എന്നാൽ, ഹെഡ് ഓഫീസിൽനിന്നുള്ള നിർദേശമുണ്ടെങ്കിൽ മാത്രമേ വിവരങ്ങൾ കൈമാറാൻ സാധിക്കൂവെന്ന് അവർ അറിയിച്ചു. തുടർന്നാണ് മദ്യം വാങ്ങാൻ തമിഴ്നാട്ടിൽ നിന്നെത്തിയവരോടു വിവരങ്ങൾ തിരക്കിയത്. സമീപത്തെ പ്രീമിയം കൗണ്ടറും ഇവർ സന്ദർശിച്ചു. കടയ്ക്കുമുന്നിലെ വിലനിലവാര ബോർഡുകളുടെ ഫോട്ടോയുമെടുത്താണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

കേരള എക്സൈസ് പറയുന്നത് ഒരു കുപ്പി വാങ്ങി തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുനത് തടയാൻ കഴിയില്ലെന്നും 3 ലിറ്ററിൽ അധികമായി ഒരാൾ വാങ്ങിക്കൊണ്ടുപോകു

Leave a Reply

Your email address will not be published. Required fields are marked *