തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Kerala Kerala Mex Kerala mx
0 min read
132

തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

December 23, 2023
0

തിരുവനന്തപുരം തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേർത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടൻ (35) ആണ് മരിച്ചത്. എതിർ ദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്ക്. ഇന്നലെ രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളജിന് മുൻപിലാണ് അപകടമുണ്ടായത്. സിനിമ കണ്ടു മടങ്ങുകയായിരുന്ന ചേർത്തല സ്വദേശി സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ആഡംബര ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കഴക്കൂട്ടം പൊലീസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Continue Reading
‘സതീശൻ, പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ നേതാവ് ആയശേഷം’: മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx
1 min read
87

‘സതീശൻ, പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ നേതാവ് ആയശേഷം’: മന്ത്രി മുഹമ്മദ് റിയാസ്

December 23, 2023
0

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപമാണെന്ന് മുഹമ്മദ് റിയാസ് വിമർശിച്ചു. സതീശൻ പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണ്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വൽ മാത്രമാണ് സതീശനെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം റിയാസിനെതിരെ പരിഹാസവുമായി സതീശൻ രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് റിയാസിൻ്റെ വിമർശനമുണ്ടായത്. കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്നായിരുന്നു സതീശന്റെ പരാമർശം.

Continue Reading
ശ്രദ്ധിക്കൂ, ഇന്ന് താമരശ്ശേരി ചുരം കയറുന്നവർ വെള്ളവും ലഘുഭക്ഷണവും ഇന്ധനവും കരുതണേ; വന്‍ഗതാഗത കുരുക്ക്
Kerala Kerala Mex Kerala mx
1 min read
87

ശ്രദ്ധിക്കൂ, ഇന്ന് താമരശ്ശേരി ചുരം കയറുന്നവർ വെള്ളവും ലഘുഭക്ഷണവും ഇന്ധനവും കരുതണേ; വന്‍ഗതാഗത കുരുക്ക്

December 23, 2023
0

കല്‍പ്പറ്റ: ആറാം വളവില്‍ ലോറി തകരാറിലായി കുടുങ്ങിയതോടെ താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത തടസ്സം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയത്. രാവിലെ 5.45 ഓടെയാണ് കുരുക്ക് രൂക്ഷമായത്. ഇന്ന് (ശനിയാഴ്ച) ചുരം വഴി യാത്ര ചെയ്യുന്നവര്‍ ആവശ്യത്തിന് വെള്ളവും ലഘു ഭക്ഷണവും കരുതണമെന്നും വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനു ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തണമെന്നും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും അറിയിച്ചു. ചെറിയ

Continue Reading
ഊരത്തെ കർഷകർക്ക്: ശല്യമായി കാട്ടുപന്നി
Kerala Kerala Mex Kerala mx
0 min read
129

ഊരത്തെ കർഷകർക്ക്: ശല്യമായി കാട്ടുപന്നി

December 23, 2023
0

കുറ്റ്യാടി : ഊരത്ത് കാട്ടുപന്നിശല്യത്തിൽ വലഞ്ഞ് കർഷകർ. കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷിനശിപ്പിക്കുന്നത് പതിവായതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഒലോത്തിങ്കൽ അശോകൻ, കോവുക്കൽ ഹമീദ് എന്നിവരുടെ നെൽക്കൃഷി കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുപന്നിക്കൂട്ടമിറങ്ങി നശിപ്പിച്ചിരുന്നു. അശോകന്റെ മൂന്നരയേക്കറോളം വരുന്ന നെൽക്കൃഷി പല ഭാഗങ്ങളിലായി ചവിട്ടിനശിപ്പിച്ച നിലയിലാണ്. ഹമീദിന്റെ നാൽപ്പത് സെന്റോളമുള്ള കൃഷി പലഭാഗങ്ങളിൽ നശിപ്പിച്ചു. ഇടവലത്ത് നവാസിന്റെ മൂന്നുമാസം പ്രായമായ നൂറ്റമ്പത് ഏത്തവാഴകളും നശിപ്പിച്ചു. ഊരത്ത് ഗ്രാമശ്രീ കർഷകക്കൂട്ടായ്മയുടെ മൂന്നരയേക്കറോളം നെൽക്കൃഷിയും കാട്ടുപന്നികൾ നശിപ്പിക്കുകയാണ്.

Continue Reading
മലയോരകർഷകർ പ്രതിസന്ധിയിൽ : വിലയിടിഞ്ഞ് നേന്ത്രക്കായ
Kerala Kerala Mex Kerala mx
1 min read
89

മലയോരകർഷകർ പ്രതിസന്ധിയിൽ : വിലയിടിഞ്ഞ് നേന്ത്രക്കായ

December 23, 2023
0

അതിരപ്പിള്ളി : നേന്ത്രക്കായയ്ക്ക് വിലയിടിഞ്ഞതിനാൽ മലയോരത്തെ വാഴക്കർഷകർ പ്രതിസന്ധിയിൽ. ഒരു വാഴ കുലച്ച് വെട്ടാൻ പാകമാകുമ്പോൾ നിലമൊരുക്കൽ, വളമിടീൽ, കീടങ്ങളുടെ നിയന്ത്രണം, നനയ്ക്കൽ, കാറ്റിൽ ഒടിയാതിരിക്കാൻ തൂണിടൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി 400 രൂപ മുതൽ 450 രൂപ വരെ ചെലവാകും. എന്നാൽ ഇപ്പോഴത്തെ വിലയനുസരിച്ചു 10 കിലോ തൂക്കമുള്ള കുല കൊടുത്താൽ പരമാവധി 250 രൂപ വരെയാണ് കിട്ടുന്നത്. അതിരപ്പിള്ളിയിലും സമീപപഞ്ചായത്തുകളിലും ഒട്ടേറെ കർഷകരാണ് സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത

Continue Reading
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം
Kerala Kerala Mex Kerala mx
0 min read
105

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

December 23, 2023
0

തിരുവനന്തപുരം വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മൈലക്കുഴിൽ ആനന്ദിന്റെ വീടിന് നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ആനന്ദിനെയും അമ്മ സിന്ധുവിനെയും ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Continue Reading
കേരളത്തില്‍ കലാപം നടത്താന്‍ യുഡിഎഫ് ശ്രമിച്ചു; ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ചെന്ന് സജി ചെറിയാന്‍
Kerala Kerala Mex Kerala mx
1 min read
83

കേരളത്തില്‍ കലാപം നടത്താന്‍ യുഡിഎഫ് ശ്രമിച്ചു; ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ചെന്ന് സജി ചെറിയാന്‍

December 23, 2023
0

തിരുവനന്തപുരം: കേരളത്തില്‍ കലാപം നടത്താനുള്ള എല്ലാ ശ്രമങ്ങളും യുഡിഎഫ് നടത്തിയെന്ന് മന്ത്രി സജി ചെറിയാന്‍. നവ കേരള സദസ്സിന് ആന്റി ക്ലൈമാക്‌സ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. ക്രിമിനല്‍ സംഘത്തെ ഉപയോഗപ്പെടുത്തിയാണ് പ്രശ്‌നം ഉണ്ടാക്കിയത്. ഇതിനൊന്നും കേരളത്തിലെ ജനങ്ങളെ കിട്ടത്തില്ല. സര്‍ക്കാരിന്റെ പണം എടുത്തല്ല നവകേരളസദസ്സ് നടത്തിയതെന്നും മന്ത്രി ആരോപിച്ചു. ഒരു അക്രമത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രി രക്ഷാദൗത്യം എന്ന് പറഞ്ഞ സംഭവത്തില്‍ കരിങ്കൊടി കാണിച്ച ചെറുപ്പക്കാരന്‍ ബസിനടിയില്‍ പെടേണ്ടതായിരുന്നു. പട്ടിക കഷണം എടുത്താണ്

Continue Reading
സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞസംഭവം; എസ്എഫ്‌ഐക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ്
Kerala Kerala Mex Kerala mx
1 min read
92

സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞസംഭവം; എസ്എഫ്‌ഐക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ്

December 23, 2023
0

  കോഴിക്കോട്: കാലിക്കറ്റ് സര്‍വകാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ്എഫ്‌ഐക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ഗവര്‍ണറുടെ നോമിനികളായി യോഗത്തില്‍ പങ്കെടുക്കാനെത്തി പ്രതിഷേധം കാരണം പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാലന്‍ പൂതേരിയടക്കം എട്ട് സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എസ്എഫ്‌ഐ നേതാക്കളായ അഫ്‌സല്‍, മുഹമ്മദ് അലി ഷിഹാബ്, കെവി അനുരാജ് എന്നിവര്‍ക്കാണ് ഹൈക്കോടതി പ്രത്യേക ദൂതന്‍വശം നോട്ടീസ് അയച്ചിരിക്കുന്നത്. 26 ന് അവധിക്കാല ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നാണ്

Continue Reading
‘അനാവശ്യമായി ആർക്കെതിരെയും കേസെടുക്കില്ല’; വിനീത വി.ജി ക്കെതിരായ കേസിൽ പൊലീസിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx
0 min read
65

‘അനാവശ്യമായി ആർക്കെതിരെയും കേസെടുക്കില്ല’; വിനീത വി.ജി ക്കെതിരായ കേസിൽ പൊലീസിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ

December 23, 2023
0

മാധ്യമപ്രവർത്തക വിനീത വി.ജി ക്കെതിരെ കേസെടുത്ത നടപടിയിൽ പൊലീസിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. കേസെടുത്ത കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അനാവശ്യമായി ആർക്കെതിരെയും കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തനം വക്രീകരിക്കൽ ആകരുത്. ഒറ്റപ്പെട്ട മാധ്യമ പ്രവർത്തകർ വൈകാരികമായി ഇത്തരം പ്രശ്നങ്ങളുടെ ഭാഗമാകാൻ ശ്രമിക്കുന്നുണ്ടെന്നും അത് പരിശോധിക്കേണ്ടത് പൊലീസിന്റെ ജോലിയാണെന്നും സജി ചെറിയാൻ പ്രതികരിച്ചു. ഇതിനിടെ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ട്വന്റിഫോർ ചാനലിലെ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി പരിശോധിക്കുമെന്ന് മന്ത്രി

Continue Reading
ഡിജിപിയുടെ വീട്ടിലേക്ക് പ്രതിഷേധം; മാധ്യമപ്രവർത്തകരെയും പ്രതിയാക്കി എഫ്ഐആർ
Kerala Kerala Mex Kerala mx
1 min read
166

ഡിജിപിയുടെ വീട്ടിലേക്ക് പ്രതിഷേധം; മാധ്യമപ്രവർത്തകരെയും പ്രതിയാക്കി എഫ്ഐആർ

December 23, 2023
0

തിരുവനന്തപുരം: ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ കണ്ടാലറിയാത്ത മാധ്യമപ്രവർത്തകരെയും പ്രതിയാക്കി എഫ്ഐആർ. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ക്യാമറയും മൊബൈലുമായെത്തിയവർക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഉന്നത സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകർക്കെതിരെയുള്ള നടപടി. അതേസമയം, ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോർച്ച പ്രതിഷേധത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷനിലായി. പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ആർആർആർഎഫിലെ പൊലീസുകാരായ മുരളീധരരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവരെയാണ്

Continue Reading