Your Image Description Your Image Description

കുറ്റ്യാടി : ഊരത്ത് കാട്ടുപന്നിശല്യത്തിൽ വലഞ്ഞ് കർഷകർ. കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷിനശിപ്പിക്കുന്നത് പതിവായതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഒലോത്തിങ്കൽ അശോകൻ, കോവുക്കൽ ഹമീദ് എന്നിവരുടെ നെൽക്കൃഷി കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുപന്നിക്കൂട്ടമിറങ്ങി നശിപ്പിച്ചിരുന്നു.

അശോകന്റെ മൂന്നരയേക്കറോളം വരുന്ന നെൽക്കൃഷി പല ഭാഗങ്ങളിലായി ചവിട്ടിനശിപ്പിച്ച നിലയിലാണ്. ഹമീദിന്റെ നാൽപ്പത് സെന്റോളമുള്ള കൃഷി പലഭാഗങ്ങളിൽ നശിപ്പിച്ചു. ഇടവലത്ത് നവാസിന്റെ മൂന്നുമാസം പ്രായമായ നൂറ്റമ്പത് ഏത്തവാഴകളും നശിപ്പിച്ചു. ഊരത്ത് ഗ്രാമശ്രീ കർഷകക്കൂട്ടായ്മയുടെ മൂന്നരയേക്കറോളം നെൽക്കൃഷിയും കാട്ടുപന്നികൾ നശിപ്പിക്കുകയാണ്.

പ്രദേശത്തെ 25 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കിയ മുപ്പതോളം നെൽക്കർഷകരാണ് കാട്ടുപന്നികളുടെ ശല്യത്താൽ പ്രതിസന്ധിയിലായിരിക്കുന്നത്. കുറ്റ്യാടി പഞ്ചായത്തിലെ വലിയ പാടശേഖരങ്ങളിലൊന്നാണ് ഏഴാം വാർഡിലുൾപ്പെടുന്ന ഊരത്ത് പാടശേഖരം. കഴിഞ്ഞ അഞ്ചുവർഷമായി കാട്ടുപന്നിശല്യം രൂക്ഷമാണെന്നും നെൽക്കൃഷി കൂടാതെ പറമ്പുകളിൽക്കയറി ചേമ്പ്, കപ്പ, വാഴ തുടങ്ങിയ കൃഷികളും നശിപ്പിക്കുന്നുണ്ടെന്നും കർഷകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *