ഭിന്നശേഷി വിഭാഗക്കാരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കും: അഡ്വ. ഓമല്ലൂര്‍ ശങ്കരന്
Kerala Kerala Mex Kerala mx
1 min read
92

ഭിന്നശേഷി വിഭാഗക്കാരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കും: അഡ്വ. ഓമല്ലൂര്‍ ശങ്കരന്

December 25, 2023
0

‍പത്തനംതിട്ട: ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കി ജില്ലാ ആസൂത്രണസമിതിയില്‍ അവതരിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഭിന്നശേഷി സെന്‍സസ് അപ്‌ഡേഷന്‍, യുഡിഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍ എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുതുക്കുന്നതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ സഹായത്തോടെ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Continue Reading
ക്രിസ്മസ് പുതുവത്സരാഘോഷം വൈദ്യുതി സുരക്ഷയ്ക്ക് മുന്‍ഗണന വേണം
Kerala Kerala Mex Kerala mx
1 min read
76

ക്രിസ്മസ് പുതുവത്സരാഘോഷം വൈദ്യുതി സുരക്ഷയ്ക്ക് മുന്‍ഗണന വേണം

December 25, 2023
0

ആലപ്പുഴ : ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വീടുകളിലും മറ്റു സ്ഥലങ്ങളിലും വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും കൊണ്ട് അലങ്കരിക്കുമ്പോള്‍ വൈദ്യുത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. നക്ഷത്രവിളക്കുകള്‍ക്കും ദീപാലങ്കാരങ്ങള്‍ക്കും വേണ്ടിയുള്ള താല്‍ക്കാലിക വയറിങ് നിലവിലുള്ള നിയമപ്രകാരം സര്‍ക്കാര്‍ അംഗീകൃത ലൈസന്‍സ് ഉള്ള വ്യക്തികളെക്കൊണ്ട് ചെയ്യിക്കുക. വൈദ്യുത സംബന്ധമായ ഏത് പ്രവര്‍ത്തിയും സര്‍ക്കാര്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴി മാത്രം ചെയ്യുകയും ബന്ധപ്പെട്ട കെഎസ്ഇബി ലിമിറ്റഡ് സെക്ഷന്‍

Continue Reading
തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു
Kerala Kerala Mex Kerala mx
0 min read
130

തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു

December 25, 2023
0

തിരുവനന്തപുരം:  വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്േളാട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്‌പോർട്‌സിനായി ഗോവയേയും തായ്‌ലൻഡിനേയും ഒക്കെ ആശ്വയിക്കുന്ന മലയാളികൾക്ക് സ്വന്തം

Continue Reading
മട്ടന്നൂർ കൊതേരിയിൽ 55-കാരനെ വെട്ടിക്കൊന്നു
Crime Kerala Kerala Mex Kerala mx
1 min read
97

മട്ടന്നൂർ കൊതേരിയിൽ 55-കാരനെ വെട്ടിക്കൊന്നു

December 25, 2023
0

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ 55-കാരനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു. ഗിരീഷിന്‍റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Continue Reading
മുച്ചക്രവാഹനവും ഇലക്ട്രിക് വീൽചെയറും വിതരണം ചെയ്തു
Kerala Kerala Mex Kerala mx
0 min read
79

മുച്ചക്രവാഹനവും ഇലക്ട്രിക് വീൽചെയറും വിതരണം ചെയ്തു

December 25, 2023
0

തൃശൂർ: അർഹതപ്പെട്ട ഭിന്നശേഷി ഗുണഭോക്താക്കൾക്ക് അനുവദിച്ച മുച്ചക്ര വാഹനങ്ങളുടെയും ഇലക്ട്രിക് വീൽചെയറിന്റെയും വിതരണ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. എം.പിയുടെ എം.പി ലാഡ് പദ്ധതിപ്രകാരമാണ് വാഹനങ്ങളും വീൽചെയറും വിതരണം ചെയ്തത്. പദ്ധതി വഴി 4.43 ലക്ഷം ചെലവഴിച്ച് മൂന്ന് പേർക്ക് മുച്ചക്ര വാഹനങ്ങളും ഒരാൾക്ക് ഇലക്ട്രിക് വീൽചെയറുമാണ് നൽകിയത്. കലക്ട്രേറ്റിലെ ജില്ലാ പ്ലാനിംഗ് ഹാളിന് മുന്നിൽ നടന്ന ചടങ്ങിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരു മഠത്തിൽ,

Continue Reading
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ വെച്ച്‌ ലൈംഗികാതിക്രമം; ഈരാറ്റുപേട്ടയില്‍ യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx
1 min read
72

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ വെച്ച്‌ ലൈംഗികാതിക്രമം; ഈരാറ്റുപേട്ടയില്‍ യുവാവ് അറസ്റ്റിൽ

December 25, 2023
0

കോട്ടയം:  ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ വെച്ച്‌ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് ജീവനക്കാരൻ അറസ്റ്റിൽ. തലപ്പലം സ്വദേശി രാജീവ് ആര്‍.വി എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ ക്ലീനറായി ജോലി ചെയ്തു വന്നിരുന്ന സ്വകാര്യബസില്‍ വെച്ചാണ് സംഭവം. കുന്നോന്നി ടൗണ്‍ ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ 10.15 മണിയോടുകൂടി ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്‍ത്തിയിട്ടിരുന്നു. ഈ സമയം ബസ്സിനുള്ളില്‍ ഇരിക്കുകയായിരുന്ന പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിക്ക് നേരെ രാജീവ്

Continue Reading
സംസ്ഥാനത്ത് പുതുതായി 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx
1 min read
53

സംസ്ഥാനത്ത് പുതുതായി 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

December 25, 2023
0

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 128 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, കേരളത്തിലെ സജീവ രോഗികളുടെ എണ്ണം 3,128 ആയി ഉയര്‍ന്നു. ഇന്ന് രാജ്യത്ത് ആകെ 312 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പകുതിയും കേരളത്തിലാണ്. ഇന്നലെ നാല് പേര്‍ക്ക് ജെഎൻ വണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള വകഭേദമാണ് ജെഎൻ വണ്‍. സംസ്ഥാനത്ത് ഓരോ മണിക്കൂറിലും നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Continue Reading
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; നൈജീരിയ സ്വദേശിയെ വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു
Crime Kerala Kerala Mex Kerala mx
1 min read
109

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; നൈജീരിയ സ്വദേശിയെ വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു

December 25, 2023
0

വയനാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കല്‍പ്പറ്റ സ്വദേശിനിയായ യുവതിയില്‍ നിന്ന് പണം തട്ടിയ നൈജീരിയ സ്വദേശിയെ വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. മോസിസ് ഇക്കര്‍ണ്ണ (30)യെയാണ് ബംഗ്ളൂരുവില്‍ വെച്ച്‌ ജില്ലാ പോലീസ് മേധാവി പദം സിംഗ് നിയോഗിച്ച സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കാനഡയില്‍ മെഡിക്കല്‍ കോഡിംഗ് മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ കേസിലാണ് നടപടി. സൈബര്‍ സ്റ്റേഷൻ എസ്.എച്ച്‌.ഒ.ഷജു

Continue Reading
കോൺഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ല, നവകേരള സദസ്സിൽ കണ്ടത് അതിശയകരമായ സംയമനമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
0 min read
57

കോൺഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ല, നവകേരള സദസ്സിൽ കണ്ടത് അതിശയകരമായ സംയമനമെന്ന് മുഖ്യമന്ത്രി

December 25, 2023
0

കണ്ണൂർ: നവകേരള സദസ്സിൽ കോൺഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടത് അതിശയകരമായ സംയമനമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചവർക്ക് വ്യാപകമായി പാർട്ടി പ്രവർത്തകരുടേയും പൊലീസിൻ്റേയും മർദ്ദനമേറ്റത് വിമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാർ അനുസരിച്ചു. സംഘർഷഭരിതമാക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചു. പക്ഷേ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നവകേരളസദസിന് സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകാനാണ് സർക്കാർ തീരുമാനം.

Continue Reading
ഇടുക്കി ഒരു മിടുക്കി പദ്ധതി; ആശയങ്ങളും പദ്ധതികളും പുസ്തക രൂപത്തിൽ കൈമാറി
Kerala Kerala Mex Kerala mx
0 min read
73

ഇടുക്കി ഒരു മിടുക്കി പദ്ധതി; ആശയങ്ങളും പദ്ധതികളും പുസ്തക രൂപത്തിൽ കൈമാറി

December 25, 2023
0

ഇടുക്കി ഒരു മിടുക്കി പദ്ധതിയുടെ ഭാഗമായി സമാഹരിച്ച ആശയങ്ങളും പദ്ധതികളും പുസ്തക രൂപത്തിൽ കൈമാറി. ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ നിന്നും സമാഹരിച്ച ആശയങ്ങളും പദ്ധതികളുമാണ് പുസ്തക രൂപത്തിൽ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൾ ഡോ. സുരേഷ്.കെ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർക്ക് കൈമാറിയത്. ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇടുക്കി ഒരു മിടുക്കി. ജില്ലയുടെ വികസന ആവശ്യങ്ങളും സാദ്ധ്യതകളും എന്ന വിഷയത്തിൽ

Continue Reading