സൗദിയില്‍ ഗാര്‍ഹിക ജീവനക്കാരെ നിയമിക്കുന്നതിന് സ്വദേശിക്കും പ്രായപരിധി നിശ്ചയിച്ച് മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
1 min read
20

സൗദിയില്‍ ഗാര്‍ഹിക ജീവനക്കാരെ നിയമിക്കുന്നതിന് സ്വദേശിക്കും പ്രായപരിധി നിശ്ചയിച്ച് മന്ത്രാലയം

February 26, 2024
0

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിന് സ്വദേശിയുടെ യോഗ്യതകള്‍ വ്യക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം. വിദേശിയായ ഗാര്‍ഹിക തൊഴിലാളിക്ക് വിസ നല്‍കുന്നതിന് സ്വദേശിക്ക് 24 വയസ്സ് പൂര്‍ത്തിയായിരിക്കണം. മാനദണ്ഡങ്ങള്‍ക്കു വിധേയമായിട്ടാണ് മുസാനിദ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക ജീവനക്കാരുടെ തൊഴില്‍മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയമഭേദഗതിയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. വിദേശിക്ക് ഗാര്‍ഹിക വിസയനുവദിക്കുന്നതിന് ബാച്ചിലറായ സ്വദേശി പൗരന് കുറഞ്ഞത് 24 വയസ്സ് തികഞ്ഞിരിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Continue Reading
സൗദിയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ താരിഫ് ഉയരും
Kerala Kerala Mex Kerala mx Pravasi
1 min read
23

സൗദിയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ താരിഫ് ഉയരും

February 26, 2024
0

സൗദിയില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നതിനനുസരിച്ച് താരിഫ് ഉയര്‍ത്തുന്നതിനുള്ള നിയമഭേദഗതിക്ക് അംഗീകാരമായി. വാട്ടര്‍ ആൻഡ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയാണ് അംഗീകാരം നല്‍കിയത്. കൂടുതല്‍ വൈദ്യുതി ഉപഭോഗം ആവശ്യമായി വരുമ്പോള്‍ ഉപയോക്താവ് സേവനദാതാവിനെ മുന്‍കൂട്ടി അറിയിക്കല്‍ നിര്‍ബന്ധമാക്കി. കനത്ത വൈദ്യുതി ഉപഭോഗത്തിനുള്ള താരിഫ് നടപ്പിലാക്കുന്നതിന് ആവശ്യമായ നിയമഭേദഗതിക്ക് അംഗീകാരമായി. ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും കൂട്ടിചേര്‍ത്താണ് നിയമഭേദഗതി വരുത്തിയത്. വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡാണ് അംഗീകാരം നല്‍കിയത്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
21

ഹജ്ജിനു പോകുന്നവർ പാസ്പോർട്ട്​ നേരത്തെ സമർപ്പിക്കണമെന്ന നിർദേശം പ്രവാസികൾക്ക്​ തിരിച്ചടിയാകും

February 26, 2024
0

ഹജ്ജിനു പോകുന്നവർ പാസ്പോർട്ട്​ നേരത്തെ സമർപ്പിക്കണമെന്ന നിർദേശം പ്രവാസികൾക്ക്​ തിരിച്ചടിയാകും. ഏതാണ്ട്​ രണ്ടര മാസത്തോളം പാസ്പോർട്ട്​അധികൃതര്‍ക്കു കൈമാറേണ്ടി വരുന്നത്​ പ്രവാസലോകത്ത്​ തൊഴിലെടുക്കുന്നവർക്ക്​ പ്രയാസം സൃഷ്ടിക്കുമെന്ന് വിവിധ കൂട്ടായ്മകൾ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ആവശ്യമായ ഇളവ്​ അനുവദിക്കണമെന്നാണ് ആവശ്യം. ഹജ്ജിന്​ പോകുന്നവർ ഏപ്രിൽ 24നുള്ളിൽ തങ്ങളുടെ പാസ്​പോർട്ട്​ മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം കൈമാറണമെന്നാണ് ഹജ്ജ്​ കമ്മിറ്റി നിർദേശം. യാത്ര പുറപ്പെടുന്നതിന്​ ഒരു മാസം മുമ്പ്​ ​പാസ്പോർട്ട് ഹാജരാക്കണം. വിദേശത്തുള്ളവർക്കും ഇന്ത്യയിലെ ക്വാട്ടയനുസരിച്ച് മാത്രമാണ്​ ഇപ്പോൾ

Continue Reading
യുദ്ധാനന്തരം ഗാസയുടെ സമ്പൂർണ സുരക്ഷാച്ചുമതല ഇസ്രയേൽ ഏറ്റെടുക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു
Kerala Kerala Mex Kerala mx World
0 min read
136

യുദ്ധാനന്തരം ഗാസയുടെ സമ്പൂർണ സുരക്ഷാച്ചുമതല ഇസ്രയേൽ ഏറ്റെടുക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

February 24, 2024
0

യുദ്ധാനന്തരം ഗാസയുടെ സമ്പൂർണ സുരക്ഷാച്ചുമതല ഇസ്രയേൽ ഏറ്റെടുക്കുമെന്ന് വിശദീകരിക്കുന്ന പദ്ധതിരേഖ വ്യാഴാഴ്ച യുദ്ധകാര്യമന്ത്രിസഭയ്ക്കുമുന്നിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമർപ്പിച്ചു. ഹമാസിന്റെ ഉന്മൂലനത്തിനുശേഷം ഗാസക്കാരുടെ ആഭ്യന്തരകാര്യങ്ങളിൽ ഇസ്രയേൽ ഇടപെടുമെന്ന് വ്യക്തമാക്കുന്നതാണ് പദ്ധതി. യുദ്ധത്തിനുശേഷം എന്താകുമെന്നതിനെപ്പറ്റി ഇസ്രയേൽ നേതാക്കൾ നേരത്തേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികനീക്കം ആദ്യമാണ്.

Continue Reading
അബുദാബിയിൽ ഉടനടി സഹായം ലഭ്യമാക്കാൻ പുതിയ 37 സിവിൽ ഡിഫൻസ് ഓഫിസുകൾ
Kerala Kerala Mex Kerala mx Pravasi
0 min read
89

അബുദാബിയിൽ ഉടനടി സഹായം ലഭ്യമാക്കാൻ പുതിയ 37 സിവിൽ ഡിഫൻസ് ഓഫിസുകൾ

February 24, 2024
0

തലസ്ഥാന എമിറേറ്റിൽ രക്ഷാപ്രവർത്തന ദൗത്യങ്ങൾക്കായി കഴിഞ്ഞ വർഷം മാത്രം സ്ഥാപിച്ചത് 37 സിവിൽ ഡിഫൻസ് ഓഫിസുകൾ. സഹായം ലഭ്യമാക്കുന്നതിലെ കാലതാമസം കുറയ്ക്കാനാണ് കൂടുതൽ ഓഫിസുകൾ തുറന്നതെന്ന് സിവിൽ ഡിഫൻസ് എക്സ്റ്റേണൽ റീജൻസ് റെസ്ക്യൂ ആൻഡ് ഫയർ ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ സാലിം ഖലീഫ അൽ മൻസൂരി പറഞ്ഞു. നഗരപരിധിയിൽ 16 അൽഐനിൽ 14, ദഫ്രയിൽ 7 എന്നിങ്ങനെയാണ് പുതിയ ഓഫിസുകൾ. തീയണയ്ക്കാനും കാണാതാകുന്നവരെ തിരയാനും ആവശ്യമായ ആധുനിക സംവിധാനങ്ങൾ ഇവിടെയുണ്ട്.

Continue Reading
നാലു വയസ്സുകാരൻ ഉൾപ്പെടെ ആറുപേരെ കൊന്ന കേസ്; ഗുസ്തി കോച്ചിന് വധശിക്ഷ
Kerala Kerala Mex Kerala mx National
1 min read
61

നാലു വയസ്സുകാരൻ ഉൾപ്പെടെ ആറുപേരെ കൊന്ന കേസ്; ഗുസ്തി കോച്ചിന് വധശിക്ഷ

February 24, 2024
0

നാലു വയസ്സുകാരൻ ഉൾപ്പെടെ ആറുപേരെ കൊന്ന കേസിൽ മുൻ ഗുസ്തി കോച്ച് സുഖ്‍വീന്ദർ സിങ്ങിന് രോഹ്തക് കോടതി വധശിക്ഷ വിധിച്ചു. 2021 ഫെബ്രുവരിയിലായിരുന്നു കുറ്റകൃത്യം. ജോലിയിൽനിന്ന് ഒഴിവാക്കിയതിലുള്ള വൈരാഗ്യംമൂലം മനോജ് മാലിക്, ഭാര്യ സാക്ഷി മാലിക്, അവരുടെ മകൻ സർതാജ്, ഗുസ്തി കോച്ചുമാരായ സതീഷ് കുമാർ, പ്രദീപ് മാലിക്, ഗുസ്തിക്കാരി പൂജ എന്നിവരെ സുഖ്‍വീന്ദർ വെടിവെച്ചു കൊല്ലുകയായിരുന്നു. സുഖ്‍വീന്ദർ സിങ് 1.26 ലക്ഷം പിഴയുമടക്കണമെന്ന് കോടതി വിധിച്ചു. പഞ്ചാബ്-ഹരിയാന ഹൈകോടതി

Continue Reading
ചന്ദ്രോപരിതലത്തിലിറങ്ങുന്ന ആദ്യപേടകമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഒഡീസിയസ്
Kerala Kerala Mex Kerala mx World
1 min read
122

ചന്ദ്രോപരിതലത്തിലിറങ്ങുന്ന ആദ്യപേടകമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഒഡീസിയസ്

February 24, 2024
0

ചന്ദ്രോപരിതലത്തിലിറങ്ങുന്ന, സ്വകാര്യ കമ്പനിയുടെ ആദ്യപേടകമെന്ന ചരിത്രനേട്ടം സ്വന്തമാക്കി യു.എസിന്റെ ഒഡീസിയസ്.ടെക്‌സസിലെ ഹൂസ്റ്റൺ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന ഇന്റൂയിറ്റീവ് മെഷീൻസ് (ഐ.എം.) കന്പനി നിർമിച്ച നോവ-സി ലാൻഡറാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. വ്യാഴാഴ്ച പ്രാദേശികസമയം വൈകീട്ട് 6.23-നായിരുന്നു (ഇന്ത്യൻസമയം പുലർച്ചെ 4.53) സുരക്ഷിതമായ സോഫ്റ്റ് ലാൻഡിങ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 ഇറങ്ങി ആറുമാസം പിന്നിടുമ്പോഴാണ് ഒഡീസിയസിന്റെ നേട്ടം. അരനൂറ്റാണ്ടിനുശേഷം യു.എസ്. ചന്ദ്രനിൽ മടങ്ങിയെത്തിയെന്ന് നാസ അഡ്മിനസ്‌ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. 1972-ൽ നാസ

Continue Reading
പാരിസ്ഥിതിക നിയമം ലംഘിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ആവർത്തിച്ച് കുവൈത്ത്
Kerala Kerala Mex Kerala mx Pravasi
0 min read
127

പാരിസ്ഥിതിക നിയമം ലംഘിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ആവർത്തിച്ച് കുവൈത്ത്

February 24, 2024
0

ദേശീയ അവധി ദിവസങ്ങളിൽ പാരിസ്ഥിതിക നിയമം ലംഘിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ആവർത്തിച്ച് പരിസ്ഥിതി പബ്ലിക് അതോറിറ്റി, ബലൂണുകളിൽ വെള്ളം നിറച്ച് എറിയുന്നതിനും മാലിന്യം വലിച്ചെറിയുന്നതിനും 50 മുതൽ 500 കുവൈത്ത് ദിനാർ വരെ പിഴ ഈടാക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 133 ലംഘിച്ച് ദേശീയ അവധി ദിവസങ്ങളിൽ വാട്ടർ ബലൂണുകൾ എറിയുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading
രാജ്യത്ത് ട്രാക്ടർ വിൽപ്പനയിൽ വൻ തകർച്ച
Kerala Kerala Mex Kerala mx National
1 min read
103

രാജ്യത്ത് ട്രാക്ടർ വിൽപ്പനയിൽ വൻ തകർച്ച

February 24, 2024
0

രാജ്യത്തെ കാർഷിക രംഗത്തെ ദുരിതത്തിന്‍റെ നേർച്ചിത്രമായി ട്രാക്ടർ വിൽപ്പനയിൽ വൻ തകർച്ച. ഗ്രാമങ്ങളുടെ സാമ്പത്തിക ആരോഗ്യത്തിൻ്റെ പ്രധാന ലക്ഷണമാണ്​ ട്രാക്ടർ വിൽപ്പനയിലെ ഏറ്റക്കുറച്ചിലുകൾ.​ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ഒമ്പത്​ മാസങ്ങളിൽ പ്രധാന സംസ്ഥാനങ്ങളിലെല്ലാം വിൽപ്പന കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ട്രാക്ടർ വിൽപ്പനയിൽ 33 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ കർണാടകയിൽ 21 ശതമാനവും തെലങ്കാനയിൽ 36 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഈ സംസ്ഥാനങ്ങളിലെ എക്കാലത്തെയും വലിയ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
113

യുഎഇയിൽ തൊഴിലന്വേഷകരെ ലക്ഷ്യമിട്ടും തട്ടിപ്പ്

February 24, 2024
0

ഫോണിൽ വിളിച്ചും എസ്എംഎസ്, ഇ–മെയിൽ സന്ദേശങ്ങൾ വഴിയും എത്തുന്ന പുതിയ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. വ്യാജ വെബ്സൈറ്റുകളിലൂടെ എത്തുന്ന ഹൈടെക് തട്ടിപ്പിൽ വീഴരുതെന്നും ഓർമിപ്പിച്ചു. വ്യാജ റിക്രൂട്മെന്റ് വെബ്സൈറ്റ് നിർമിച്ച് തൊഴിൽ അന്വേഷകരെ ലക്ഷ്യമിട്ട് പ്രത്യേക തട്ടിപ്പും നടന്നുവരുന്നു. തെറ്റായ വിവരങ്ങൾ നൽകി ഉദ്യോഗാർഥികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സംശയാസ്പദമായ സന്ദേശമോ ലിങ്കോ തുറക്കരുത്. തട്ടിപ്പിനെക്കുറിച്ച് 800 2626 എന്ന നമ്പറിൽ വിളിച്ചോ

Continue Reading