Your Image Description Your Image Description

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിന് സ്വദേശിയുടെ യോഗ്യതകള്‍ വ്യക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം. വിദേശിയായ ഗാര്‍ഹിക തൊഴിലാളിക്ക് വിസ നല്‍കുന്നതിന് സ്വദേശിക്ക് 24 വയസ്സ് പൂര്‍ത്തിയായിരിക്കണം. മാനദണ്ഡങ്ങള്‍ക്കു വിധേയമായിട്ടാണ് മുസാനിദ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

ഗാര്‍ഹിക ജീവനക്കാരുടെ തൊഴില്‍മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയമഭേദഗതിയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. വിദേശിക്ക് ഗാര്‍ഹിക വിസയനുവദിക്കുന്നതിന് ബാച്ചിലറായ സ്വദേശി പൗരന് കുറഞ്ഞത് 24 വയസ്സ് തികഞ്ഞിരിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഗാര്‍ഹിക ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ മുസാനിദ് പ്ലാറ്റ്‌ഫോം ഇത് സംബന്ധിച്ച യോഗ്യത ഉറപ്പുവരുത്തുമെന്നും മന്ത്രാലയം അറയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *