അധ്യയനവർഷത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ  നടത്തുമെന്ന റിപ്പോർട്ടുകൾ തള്ളി സി.ബി.എസ്.ഇ
Kerala Kerala Mex Kerala mx National
1 min read
37

അധ്യയനവർഷത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ നടത്തുമെന്ന റിപ്പോർട്ടുകൾ തള്ളി സി.ബി.എസ്.ഇ

February 27, 2024
0

ഒമ്പതുമുതൽ 12 വരെ ക്ലാസുകളിൽ 2024-25 അധ്യയനവർഷത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ (ഒ.ബി.ഇ.) നടത്തുമെന്ന റിപ്പോർട്ടുകൾ തള്ളി സി.ബി.എസ്.ഇ. കരിക്കുലം കമ്മിറ്റിയുടെ ശുപാർശയിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സാധ്യതപഠനം മാത്രമാകും നടക്കുകയെന്നും മാറ്റം ഉടനടി നടപ്പാക്കില്ലെന്നും സി.ബി.എസ്.ഇ. അക്കാദമിക്‌ ഡയറക്ടർ ജോസഫ് ഇമ്മാനുവൽ അറിയിച്ചു. പരീക്ഷാരീതിയിലെ മാറ്റം സംബന്ധിച്ച വാർത്തകളിൽ രക്ഷിതാക്കൾക്ക് ആശങ്കയും ആശയക്കുഴപ്പവുമുണ്ടായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സി.ബി.എസ്.ഇ. രംഗത്തെത്തിയത്. പരീക്ഷാ രീതിയിലെ മാറ്റം വിദ്യാർഥികൾക്ക് ഗുണംചെയ്യുമോ, പരീക്ഷ പൂർത്തിയാക്കാൻ വേണ്ടിവരുന്ന

Continue Reading
രാജ്യത്ത്  554 റെയില്‍വേസ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി ഓൺലൈനായി തറക്കല്ലിട്ടു
Kerala Kerala Mex Kerala mx National
1 min read
31

രാജ്യത്ത് 554 റെയില്‍വേസ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി ഓൺലൈനായി തറക്കല്ലിട്ടു

February 27, 2024
0

 അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ മുന്നൂറിലധികം ജില്ലകളിലായി 554 റെയില്‍വേസ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി തറക്കല്ലിട്ടു. അമൃത്‌ഭാരത് സ്റ്റേഷനുകള്‍ രാജ്യത്തിന്റെ വികസനത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകങ്ങളായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതത് നഗരങ്ങളുടെ പ്രത്യേകതകള്‍ ലോകത്തിന് വിളിച്ചോതുന്ന തരത്തിലാകും സ്റ്റേഷനുകള്‍ രൂപകല്പനചെയ്യുക. ഒഡിഷയിലെ ബാലസോര്‍ റെയില്‍വേസ്റ്റേഷന്‍ പുരിയിലെ ജഗന്നാഥക്ഷേത്രത്തിന്റെ മാതൃകയിലും അഹമ്മദാബാദ് റെയില്‍വേസ്റ്റേഷന്‍ മൊദേരയിലെ സൂര്യക്ഷേത്രത്തിന്റെ മാതൃകയിലുമാകും നിര്‍മിക്കുക. റെയില്‍വേസ്റ്റേഷനുകള്‍ക്കുപുറമേ 1500 റെയില്‍വേ പാലങ്ങളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി

Continue Reading
വോട്ടുചെയ്യാൻ ആധാർ നിർബന്ധമാക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
Kerala Kerala Mex Kerala mx National
1 min read
48

വോട്ടുചെയ്യാൻ ആധാർ നിർബന്ധമാക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

February 27, 2024
0

ആധാര്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് വോട്ടുചെയ്യാൻ തടസ്സമുണ്ടാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍ തിരിച്ചറിയല്‍കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ വോട്ടുചെയ്യാൻ ആധാര്‍ നിര്‍ബന്ധമാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്. നിവേദനം നല്‍കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തിനാണ് കമ്മിഷന്‍ ഉറപ്പുനല്‍കിയത്. പശ്ചിമബംഗാളില്‍ ഒട്ടേറെ വോട്ടര്‍മാരുടെ ആധാര്‍കാര്‍ഡുകള്‍ നിര്‍ജീവമാക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുമെന്നും സംഘം ചൂണ്ടിക്കാട്ടി.

Continue Reading
അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയുടെ പേരിൽ കേന്ദ്രസർക്കാരിനെതിരേ ആക്രമണം ശക്തമാക്കി കോൺഗ്രസ്
Kerala Kerala Mex Kerala mx National
1 min read
38

അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയുടെ പേരിൽ കേന്ദ്രസർക്കാരിനെതിരേ ആക്രമണം ശക്തമാക്കി കോൺഗ്രസ്

February 27, 2024
0

 അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയുടെ പേരിൽ കേന്ദ്രസർക്കാരിനെതിരേ ആക്രമണം ശക്തമാക്കി കോൺഗ്രസ്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ പഴയ റിക്രൂട്ട്‌മെൻറ്് സമ്പ്രദായത്തിലേക്ക് മടങ്ങുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. സായുധസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നിയമനം കാത്തുകഴിയുന്ന രണ്ടരലക്ഷത്തോളം യുവാക്കള്‍ക്ക് അവസരം നിഷേധിച്ചാണ് അഗ്നിപഥ് കേന്ദ്രം നടപ്പാക്കിയതെന്നും ഇത് അനീതിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. സേനകളില്‍ പഴയ നിയമനരീതി കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു.

Continue Reading
ക്രിമിനൽ നിയമങ്ങൾ ചോദ്യംചെയ്യുന്ന ഹർജി സുപ്രീംകോടതി തള്ളി
Kerala Kerala Mex Kerala mx National
0 min read
35

ക്രിമിനൽ നിയമങ്ങൾ ചോദ്യംചെയ്യുന്ന ഹർജി സുപ്രീംകോടതി തള്ളി

February 27, 2024
0

മൂന്നു ക്രിമിനൽ നിയമങ്ങൾ ചോദ്യംചെയ്യുന്ന ഹർജി സുപ്രീംകോടതി തള്ളി. ചെന്നൈ സ്വദേശി ടി. ശിവജ്ഞാനസംബന്ധൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. നിയമങ്ങൾ ചോദ്യംചെയ്യാൻ നിങ്ങൾക്ക് എന്ത് അവകാശമാണെന്ന് ചോദിച്ചാണ് കോടതിനടപടി. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവു നിയമം എന്നിവയ്ക്കുപകരം യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. കൊളോണിയൽകാലത്തെ

Continue Reading
ജനജീവിതത്തിലെ സർക്കാർ ഇടപെടൽ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
0 min read
20

ജനജീവിതത്തിലെ സർക്കാർ ഇടപെടൽ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി

February 27, 2024
0

ജനങ്ങളുടെ ജീവിതത്തിൽ സർക്കാരിന്റെ ഇടപെടൽ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അഭിവൃദ്ധിയുടെ ഉത്പ്രേരകമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തിങ്കളാഴ്ച തുടങ്ങിയ ഭാരത് ടെക്സ് 2024 ഉദ്ഘാടനംചെയ്യവെ മോദി പറഞ്ഞു. സാധാരണക്കാരുടെ ക്ഷേമത്തിനായാണ് സർക്കാർ പ്രവർത്തിക്കുന്നത്. പത്തുവർഷമായി അതിനായാണ് പരിശ്രമിക്കുന്നതെന്നും അടുത്ത അഞ്ചുവർഷവും അത് ഉറപ്പാക്കുമെന്നും മോദി വ്യക്തമാക്കി.

Continue Reading
ഒന്നാംക്ലാസ് പ്രവേശനത്തിന് കുട്ടിക്ക് ആറുവയസ്സ് തികയണമെന്ന നിര്‍ദേശം ആവര്‍ത്തിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം
Kerala Kerala Mex Kerala mx National
1 min read
22

ഒന്നാംക്ലാസ് പ്രവേശനത്തിന് കുട്ടിക്ക് ആറുവയസ്സ് തികയണമെന്ന നിര്‍ദേശം ആവര്‍ത്തിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം

February 27, 2024
0

സ്കൂള്‍ പ്രവേശന നടപടികള്‍ തുടങ്ങാനിരിക്കെ ഒന്നാംക്ലാസ് പ്രവേശനത്തിന് കുട്ടിക്ക് ആറുവയസ്സ് തികയണമെന്ന നിര്‍ദേശം ആവര്‍ത്തിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസർക്കാർ കത്തയച്ചു. കേന്ദ്രനിര്‍ദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സി.ബി.എസ്.ഇ. സ്കൂളുകള്‍ക്ക് കേരള സി.ബി.എസ്.ഇ. കൗണ്‍സില്‍ കത്തെഴുതിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസനയം (2020) പ്രബല്യത്തില്‍വന്ന 2021 മുതല്‍ കേന്ദ്രം നല്‍കുന്ന നിര്‍ദേശമാണിത്. ദേശീയ വിദ്യാഭ്യാസനയമനുസരിച്ച്, അടിസ്ഥാനഘട്ട വിദ്യാഭ്യാസം നല്‍കേണ്ടത് മൂന്നുമുതല്‍ എട്ടുവയസ്സിനിടയിലാണ്. ഇതില്‍ മൂന്നുവര്‍ഷത്തെ പ്രീസ്കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് ഒന്ന്‌, രണ്ട്‌

Continue Reading
കർണാടകത്തിൽ കുരങ്ങുപനി ബാധിച്ച് ഒരാൾകൂടി മരിച്ചു
Kerala Kerala Mex Kerala mx National
1 min read
37

കർണാടകത്തിൽ കുരങ്ങുപനി ബാധിച്ച് ഒരാൾകൂടി മരിച്ചു

February 27, 2024
0

കർണാടകത്തിൽ കുരങ്ങുപനി ബാധിച്ച് ഒരാൾകൂടി മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപുർ സ്വദേശിനിയായ അറുപതുകാരിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് മരിച്ചവർ നാലായി. മരിച്ച സ്ത്രീ മൂന്നുദിവസമായി ശിവമോഗ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 ദിവസംമുമ്പാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. കടുത്ത പനി അനുഭവപ്പെടുന്നുണ്ടായിരുന്നു. സിദ്ധാപുരയിൽമാത്രം ഇതുവരെ 43 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ചിക്കമഗളൂരു, ഉത്തരകന്നഡ, ശിവമോഗ എന്നിവിടങ്ങളിലായി നേരത്തേ മൂന്നുപേർ കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു.  

Continue Reading
നൂറ്റാണ്ടുകളുടെ പഴക്കമുള്ള തുളുഭാഷയെ സംസ്ഥാനത്തെ രണ്ടാമത്തെ ഭാഷയാക്കാൻ കർണാടകം
Kerala Kerala Mex Kerala mx National
1 min read
49

നൂറ്റാണ്ടുകളുടെ പഴക്കമുള്ള തുളുഭാഷയെ സംസ്ഥാനത്തെ രണ്ടാമത്തെ ഭാഷയാക്കാൻ കർണാടകം

February 27, 2024
0

നൂറ്റാണ്ടുകളുടെ പഴക്കമുള്ള തുളുഭാഷയെ സംസ്ഥാനത്തെ രണ്ടാമത്തെ ഭാഷയാക്കാൻ കർണാടകം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളും കാസർകോടിന്റെ വടക്കുഭാഗവും ഉൾപ്പെടുന്ന തുളുനാട്ടിലെ സംസാരഭാഷയാണിത്. തുളുവിനെ രണ്ടാമത്തെ ഭാഷയാക്കുന്നതിനായി സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുളുവിന്റെ ചരിത്രവും സാഹിത്യപാരമ്പര്യവും സംസ്കാരവും വ്യക്തമാക്കിയാണ് റിപ്പോർട്ട് നൽകിയത്. ഇത് തുടർനടപടികൾക്കായി നിയമവകുപ്പിന് കൈമാറി. രണ്ടാംഭാഷ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽനിന്ന് ഇതിന്റെ നടപടിക്രമങ്ങൾ സർക്കാർ തേടിയിട്ടുണ്ട്. ബിഹാർ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽനിന്നാണ് വിവരങ്ങൾ തേടിയതെന്ന് കന്നഡ-സാംസ്കാരിക വകുപ്പുമന്ത്രി

Continue Reading
ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിൽ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹാബാദ് ഹൈക്കോടതി
Kerala Kerala Mex Kerala mx National
1 min read
33

ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിൽ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹാബാദ് ഹൈക്കോടതി

February 27, 2024
0

കാശി വിശ്വനാഥക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിൽ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹാബാദ് ഹൈക്കോടതി. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് വിധി. നിലവറയിൽ ഹിന്ദുവിഭാഗത്തിന് ആരാധനയ്ക്ക് അനുമതിനൽകിക്കൊണ്ടുള്ള ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ നടപടി. ഹൈക്കോടതി വിധിക്കെതിരേ അപ്പീലുമായി മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിലെത്തി. കേസിലെ മുഴുവൻ രേഖകളും ഹിന്ദു-മുസ്‍ലിം വിഭാഗങ്ങളുടെ

Continue Reading