Your Image Description Your Image Description

കാശി വിശ്വനാഥക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിൽ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹാബാദ് ഹൈക്കോടതി. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് വിധി.

നിലവറയിൽ ഹിന്ദുവിഭാഗത്തിന് ആരാധനയ്ക്ക് അനുമതിനൽകിക്കൊണ്ടുള്ള ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ നടപടി. ഹൈക്കോടതി വിധിക്കെതിരേ അപ്പീലുമായി മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിലെത്തി.

കേസിലെ മുഴുവൻ രേഖകളും ഹിന്ദു-മുസ്‍ലിം വിഭാഗങ്ങളുടെ വാദങ്ങളും പരിശോധിച്ചശേഷമാണ് പൂജ തുടരാൻ അനുമതിനൽകുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവറയിൽ പൂജയും ആരാധനയും ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അത് നിർത്തേണ്ട എന്തെങ്കിലും സാഹചര്യം ഇപ്പോഴില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *