കർഷക സമരം; കണ്ണീർവാതക പ്രയോഗത്തിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു
Kerala Kerala Mex Kerala mx National
1 min read
106

കർഷക സമരം; കണ്ണീർവാതക പ്രയോഗത്തിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു

February 27, 2024
0

കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഡൽഹി ചലോ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു. കണ്ണീർവാതക പ്രയോഗത്തിൽ സാരമായി പരിക്കേറ്റ കർണയിൽ സിങ് (62) എന്ന കർഷകനാണ് മരിച്ചത്. ഇതോടെ, സമരത്തിൽ മരിച്ച കർഷകരുടെ എണ്ണം ആറായി.   പഞ്ചാബിലെ പട്യാല ആർണോ ഗ്രാമത്തിൽ നിന്നുള്ള കർഷകനായ കർണയിൽ സിങ് ശ്വാസകോശ അണുബാധയെ തുടർന്ന് മരിക്കുകയായിരുന്നു. ഫെബ്രുവരി 21ന് ഹരിയാന പൊലീസിന്‍റെ കണ്ണീർവാതക പ്രയോഗത്തെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
139

തിരഞ്ഞെടുപ്പ് ബോധവത്കരണം: പോസ്റ്റോഫീസുകളും ബാങ്കുകളുമായി കമ്മിഷൻ ധാരണാപത്രം ഒപ്പിട്ടു

February 27, 2024
0

 വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ പോസ്റ്റോഫീസുകളും ബാങ്കുകളും. ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ.), തപാൽ വകുപ്പ് (ഡി.ഒ.പി.) എന്നിവയുമായി തിരഞ്ഞെടുപ്പു കമ്മിഷൻ ധാരണാപത്രം ഒപ്പിട്ടു. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന 90,000-ത്തിലേറെ ബാങ്ക് ശാഖകളിലൂടെയും 1,55,000 പോസ്റ്റോഫീസുകളിലൂടെയും ബോധവത്കരണം നടത്തും. സ്കൂൾ, കോളേജ്, പാഠ്യപദ്ധതിയിൽ തിരഞ്ഞെടുപ്പ് സാക്ഷരത ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അടുത്തിടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.

Continue Reading
വ്യാജവാർത്തയും ഡീപ്‌ഫേക്കും: മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷണർ
Kerala Kerala Mex Kerala mx National
0 min read
59

വ്യാജവാർത്തയും ഡീപ്‌ഫേക്കും: മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷണർ

February 27, 2024
0

വ്യാജവാർത്തകൾ, ഡീപ്‌ഫേക്കുകൾ, നിർമിതബുദ്ധി എന്നിവയ്ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനാകുമെന്ന് മുന്നറിയിപ്പുനൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. ഐക്യരാഷ്ട്രസംഘടനയിലെ ഒൻപത് രാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികൾ, അംബാസഡർമാർ എന്നിവരുടെ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറുടെ മുന്നറിയിപ്പ്. എ.ഐ. സാങ്കേതികവിദ്യയിലൂടെ നിർമിക്കുന്ന തെറ്റായവിവരങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് വേൾഡ് ഇക്കണോമിക് ഫോറം ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ രാഷ്ട്രീയനേതാക്കളുടെ

Continue Reading
ബെംഗളൂരുവില്‍ വയോധികയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയില്‍ ഉപേക്ഷിച്ചു
Kerala Kerala Mex Kerala mx National
1 min read
124

ബെംഗളൂരുവില്‍ വയോധികയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയില്‍ ഉപേക്ഷിച്ചു

February 27, 2024
0

ബെംഗളൂരുവില്‍ വയോധികയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കെ.ആര്‍. പുരത്തിന് സമീപത്തെ നിസര്‍ഗ ലേഔട്ടിലെ സുശീലാമ്മയാണ് (70) കൊല്ലപ്പെട്ടത്. ഇവരുടെ അകന്ന ബന്ധുകൂടിയായ ദിനേശ് (40) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ടാണ് കെ.ആര്‍. പുരത്ത് വിജനമായ സ്ഥലത്തെ വീടിനുസമീപത്തെ വീപ്പയില്‍ മൃതദേഹം കണ്ടെത്തിയത്. കടബാധ്യതയുള്ള പ്രതി പെട്ടെന്ന് പണമുണ്ടാക്കുന്നതിനുവേണ്ടിയാണ് സുശീലാമ്മയെ കൊന്ന് ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.

Continue Reading
ചെന്നൈയിൽ അക്രമികളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതി കാറിടിച്ചുമരിച്ചു
Kerala Kerala Mex Kerala mx National
0 min read
51

ചെന്നൈയിൽ അക്രമികളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതി കാറിടിച്ചുമരിച്ചു

February 27, 2024
0

ചെന്നൈയിൽ സുഹൃത്തിനൊപ്പം യാത്രചെയ്യുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമിച്ചവരിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതി കാറിടിച്ചുമരിച്ചു. കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെ ദിണ്ടിവനത്തുനടന്ന സംഭവത്തിൽ ചെന്നൈ മൂലക്കടയിൽ താമസിക്കുന്ന എസ്. പവിത്രയാണ് (20) മരിച്ചത്. സുഹൃത്ത് പി. രമേഷിനൊപ്പം ചെന്നൈയിൽനിന്ന് തിരുവണ്ണാമലയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് സംഭവം. ദിണ്ടിവനം ഒളക്കൂർ ടോൾഗേറ്റിനു സമീപമെത്തിയപ്പോൾ അജ്ഞാതരായ യുവാക്കൾ ബൈക്ക് തടഞ്ഞുനിർത്തി. പിന്നീട് രമേഷിന്റെ ഫോൺ തട്ടിയെടുക്കുകയും പവിത്രയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.

Continue Reading
വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ സംയോജിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.എം.എ
Kerala Kerala Mex Kerala mx National
0 min read
50

വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ സംയോജിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.എം.എ

February 27, 2024
0

വിവിധ വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ സംയോജിപ്പിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.). ഈയാവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക്‌ കത്തയച്ചു. എല്ലാ വൈദ്യശാസ്ത്രസമ്പ്രദായങ്ങൾക്കും മേന്മയുണ്ടെന്നും അത് സംയോജിപ്പിക്കരുതെന്നും ഐ.എം.എ. ആവശ്യപ്പെടുന്നു. അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഗികൾക്ക് നൽകണം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിശുദ്ധി നിലനിർത്തണം. 50 കിടക്കകൾവരെയുള്ള ആശുപത്രികളെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിൽനിന്ന് ഒഴിവാക്കുക, ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ കേന്ദ്രനിയമം നടപ്പാക്കുക, ആരോഗ്യമേഖലയിലെ ജി.എസ്.ടി. നിരക്ക് കുറയ്ക്കുക, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും

Continue Reading
കാർഷികോത്പന്നങ്ങൾക്ക് കുറഞ്ഞ തറവില  നിയമപരമാക്കണമെന്ന് കോൺഗ്രസ്
Kerala Kerala Mex Kerala mx National
0 min read
58

കാർഷികോത്പന്നങ്ങൾക്ക് കുറഞ്ഞ തറവില നിയമപരമാക്കണമെന്ന് കോൺഗ്രസ്

February 27, 2024
0

കാർഷികോത്പന്നങ്ങൾക്ക് കുറഞ്ഞ തറവില (എം.എസ്.പി.) നിയമപരമാക്കണമെന്നും കർഷകപ്രശ്നങ്ങൾ പരിഹരിക്കണമെന്നും കോൺഗ്രസ്. മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിക്കുമ്പോൾ കേന്ദ്രസർക്കാർ വാഗ്ദാനം നൽകിയതാണ് എം.എസ്.പി.യെന്നും അതു നടപ്പാക്കിയില്ലെങ്കിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്നും കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, ദീപേന്ദർ ഹൂഢ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ തറവില നിയമപരമാക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Continue Reading
റഷ്യന്‍ സൈന്യത്തില്‍ സുരക്ഷാസഹായികളായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം
Kerala Kerala Mex Kerala mx National
1 min read
45

റഷ്യന്‍ സൈന്യത്തില്‍ സുരക്ഷാസഹായികളായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം

February 27, 2024
0

റഷ്യന്‍ സൈന്യത്തില്‍ സുരക്ഷാസഹായികളായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി. റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ മോചനംതേടി കേന്ദ്രത്തിനോട് സഹായം അഭ്യര്‍ഥിക്കുകയാണെന്ന തരത്തിലുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളും റഷ്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു. റഷ്യ-യുക്രൈൻ സംഘര്‍ഷത്തില്‍നിന്നു ഇന്ത്യക്കാര്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം പ്രസ്താവനയിറക്കിയിരുന്നു.

Continue Reading
തമിഴ്‌നാട്ടിൽ മീൻപിടിത്തക്കാരുടെ  സംഘങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx National
0 min read
37

തമിഴ്‌നാട്ടിൽ മീൻപിടിത്തക്കാരുടെ സംഘങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ മരിച്ചു

February 27, 2024
0

തമിഴ്‌നാട്ടിൽ മീൻപിടിത്തക്കാരുടെ രണ്ടുസംഘങ്ങൾ തമ്മിൽ കടലിലുണ്ടായ സംഘട്ടനത്തിൽ ഒരാൾ മരിച്ചു. ഒരാളെ കാണാതായി. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റുചെയ്തു. നാഗപട്ടണം ജില്ലയിലെ അക്കരപ്പേട്ട, കീച്ചങ്കുപ്പം ഗ്രാമങ്ങളിലെ മീൻപിടിത്തക്കാരാണ് കരയിൽനിന്ന് രണ്ടു നോട്ടിക്കൽമൈൽ അകലെ ഏറ്റുമുട്ടിയത്. അക്കരപ്പേട്ടയിൽനിന്ന് ഫൈബർ വള്ളത്തിൽ മീൻപിടിക്കാൻപോയ എസ്. ആത്മനാഥൻ, എസ്. ശിവസേന സെൽവം, എസ്. കലാതിനാഥൻ എന്നീ സഹോദരങ്ങളാണ് അയൽഗ്രാമത്തിൽനിന്ന് യന്ത്രവത്കൃത ബോട്ടിലെത്തിയ സംഘത്തിന്റെ ആക്രമണത്തിനിരയായത്. ശിവസേന സെൽവമാണ് മരിച്ചത്. കലാതിനാഥനെ കടലിൽ കാണാതായി.

Continue Reading
ഡല്‍ഹി ചലോ’ മാര്‍ച്ച് തുടങ്ങിയിട്ട് രണ്ടാഴ്ച
Kerala Kerala Mex Kerala mx National
1 min read
38

ഡല്‍ഹി ചലോ’ മാര്‍ച്ച് തുടങ്ങിയിട്ട് രണ്ടാഴ്ച

February 27, 2024
0

കർഷകർ ‘ഡല്‍ഹി ചലോ’ മാര്‍ച്ച് തുടങ്ങിയിട്ട് രണ്ടാഴ്ച. കഴിഞ്ഞ 13-ന് പഞ്ചാബില്‍നിന്നാണ് മാർച്ച് തുടങ്ങിയത്. എന്നാൽ, ഹരിയാണ അതിര്‍ത്തികളില്‍ മാർച്ചിനെ പോലീസ് തടഞ്ഞു. പോലീസിനുപുറമേ കേന്ദ്രസേനകളും അതിര്‍ത്തികളിലുണ്ട്. ഡല്‍ഹി അതിര്‍ത്തികളില്‍ നേരിയ ഇളവുകളുണ്ടെങ്കിലും കനത്തജാഗ്രത തുടരുകയാണ്. യുവകര്‍ഷകന്റെ മരണത്തിനു പിന്നാലെ നിര്‍ത്തിവെച്ചിരിക്കുന്ന സമരത്തിന്റെ തുടര്‍നീക്കം 29-ന് പ്രഖ്യാപിക്കുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം അറിയിച്ചത്. അബുദാബിയില്‍ ലോകവ്യാപാര സംഘടനയുടെ യോഗം തുടങ്ങിയ തിങ്കളാഴ്ച രാജ്യത്തുടനീളം കര്‍ഷകസംഘടനകൾ പ്രതിഷേധിച്ചു. ലോകവ്യാപാര

Continue Reading