Your Image Description Your Image Description

കർഷകർ ‘ഡല്‍ഹി ചലോ’ മാര്‍ച്ച് തുടങ്ങിയിട്ട് രണ്ടാഴ്ച. കഴിഞ്ഞ 13-ന് പഞ്ചാബില്‍നിന്നാണ് മാർച്ച് തുടങ്ങിയത്. എന്നാൽ, ഹരിയാണ അതിര്‍ത്തികളില്‍ മാർച്ചിനെ പോലീസ് തടഞ്ഞു. പോലീസിനുപുറമേ കേന്ദ്രസേനകളും അതിര്‍ത്തികളിലുണ്ട്. ഡല്‍ഹി അതിര്‍ത്തികളില്‍ നേരിയ ഇളവുകളുണ്ടെങ്കിലും കനത്തജാഗ്രത തുടരുകയാണ്. യുവകര്‍ഷകന്റെ മരണത്തിനു പിന്നാലെ നിര്‍ത്തിവെച്ചിരിക്കുന്ന സമരത്തിന്റെ തുടര്‍നീക്കം 29-ന് പ്രഖ്യാപിക്കുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം അറിയിച്ചത്.

അബുദാബിയില്‍ ലോകവ്യാപാര സംഘടനയുടെ യോഗം തുടങ്ങിയ തിങ്കളാഴ്ച രാജ്യത്തുടനീളം കര്‍ഷകസംഘടനകൾ പ്രതിഷേധിച്ചു. ലോകവ്യാപാര സംഘടനയില്‍നിന്ന് ഇന്ത്യ പുറത്തുവരണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍റാലികള്‍ നടത്തി. പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ വലിയ പ്രകടനങ്ങള്‍ നടന്നു. കര്‍ഷകമുന്നേറ്റം തടയാന്‍ പോലീസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെ ഡല്‍ഹിയിലടക്കം പലയിടത്തും ഗതാഗക്കുരുക്കുണ്ടായി. രാജ്യത്താകെ 400 ജില്ലകളില്‍ ട്രാക്ടര്‍റാലി നടന്നു. ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ കോലം കത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *