ജയിലിനുള്ളിലെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ട് കെജ്രിവാൾ; കൂടുതൽ സമയം ചെലവഴിക്കുന്നത് പുസ്തകങ്ങൾ വായിക്കാനും യോഗ ചെയ്യാനും
Kerala Kerala Mex Kerala mx Latest News National
1 min read
45

ജയിലിനുള്ളിലെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ട് കെജ്രിവാൾ; കൂടുതൽ സമയം ചെലവഴിക്കുന്നത് പുസ്തകങ്ങൾ വായിക്കാനും യോഗ ചെയ്യാനും

April 5, 2024
0

  ഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സെല്ലിൽ കഴിയുന്നത് എങ്ങനെ എന്ന് റിപ്പോർട്ട്. പുസ്തകങ്ങൾ വായിക്കുന്നതിനും യോഗ ചെയ്യുന്നതിനുമാണ് കൂടുതൽ സമയം ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്. തിഹാർ ജയിലിൽ റിമാന്റിൽ കഴിയുന്ന കെജ്രിവാൾ അതിരാവിലെ ഉണരുകയും തൻ്റെ സെൽ തൂത്തുവാരുകയും ചെയ്തു കൊണ്ടാണ് ദിനചര്യകൾ തുടങ്ങുന്നത്. പിന്നീട് വരാന്തയിലുള്ള ടിവി കണ്ടു നിൽക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 15 ദിവസത്തേക്ക് റൗസ് അവന്യു കോടതി

Continue Reading
സിദ്ധാര്‍ത്ഥന്റെ മരണം; അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി
Kerala Kerala Mex Kerala mx Latest News
1 min read
30

സിദ്ധാര്‍ത്ഥന്റെ മരണം; അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി

April 5, 2024
0

  കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. സിദ്ധാര്‍ത്ഥന്റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടാൽ എന്താണ് സാങ്കേതിക തടസമെന്നും കോടതി ചോദിച്ചു. കേന്ദ്രസർക്കാരിന്റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്ന് സിബിഐ വ്യക്തമാക്കി.

Continue Reading
തമിഴ്, തെലുങ്ക് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ തര്‍ക്കം; കാരണം പൃഥ്വിരാജിൻ്റെ ആടുജീവിതവും
Cinema Kerala Kerala Mex Kerala mx Latest News National
1 min read
60

തമിഴ്, തെലുങ്ക് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ തര്‍ക്കം; കാരണം പൃഥ്വിരാജിൻ്റെ ആടുജീവിതവും

April 5, 2024
0

  ഹൈദരാബാദ്: നല്ല സിനിമയെ പിന്തുണയ്ക്കുന്നത് ആര് എന്ന പേരില്‍ ഓൺലൈനിൽ തമിഴ്, തെലുങ്ക് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ തര്‍ക്കം. അതിന് കാരണമായത് പൃഥ്വിരാജിൻ്റെ ആടുജീവിതവും. കഴിഞ്ഞ മാര്‍ച്ച് 28നാണ് ആടുജീവിതം തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തത്. എന്നാല്‍ ആടുജീവിതം തെലുങ്ക് പതിപ്പ് തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ മോശം പ്രകടനമാണ് നടത്തുന്നത്. ഇതോടെയാണ് ട്വിറ്ററിലും മറ്റും സംവാദം ഉടലെടുത്തത്. തെലുങ്ക് പ്രേക്ഷകർ എന്നും നല്ല സിനിമയെ പിന്തുണയ്ക്കാറില്ലെന്നും. മസാല

Continue Reading
പ്രചാരണ പരിപാടിക്കിടെ മൈക്ക് ഒടിഞ്ഞ് വീണു; മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം തടസപ്പെട്ടു
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
32

പ്രചാരണ പരിപാടിക്കിടെ മൈക്ക് ഒടിഞ്ഞ് വീണു; മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം തടസപ്പെട്ടു

April 5, 2024
0

  കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിലെ പ്രസംഗത്തിനിടെ മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം നേരം തടസപ്പെട്ടു. പിന്നീട് മൈക്ക് നന്നാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.

Continue Reading
കിണറ്റിൽ വീണ ബക്കറ്റിന്റെ അടപ്പ് എടുക്കാൻ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം; നിർദേശങ്ങളുമായി ഫയർഫോഴ്സ്
Kerala Kerala Mex Kerala mx Latest News
1 min read
31

കിണറ്റിൽ വീണ ബക്കറ്റിന്റെ അടപ്പ് എടുക്കാൻ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം; നിർദേശങ്ങളുമായി ഫയർഫോഴ്സ്

April 5, 2024
0

  തിരുവനന്തപുരം: വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ യുവാവ് മരിച്ചു. കിണറ്റിന്റെ പടവുകൾ ഇറങ്ങിച്ചെന്ന യുവാവ് ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരം അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആയിരുന്നു മരിച്ചത്. വൈകുന്നേരം നാലരയോടെ കിണറ്റിൽ വീണ ബക്കറ്റിന്റെ അടപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുള്ള കിണറ്റിൽ ഓക്സിജൻ ഇല്ലായിരുന്നു. ഭാര്യ സുറുമിയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി. കിണറ്റിലേക്ക് നാല്

Continue Reading
പുതിയ കണ്ടെത്തലുമായി കേരള സര്‍വകലാശാല ഗവേഷക സംഘം; 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം കണ്ടെത്തി
Kerala Kerala Mex Kerala mx National
1 min read
41

പുതിയ കണ്ടെത്തലുമായി കേരള സര്‍വകലാശാല ഗവേഷക സംഘം; 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം കണ്ടെത്തി

April 5, 2024
0

    ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്കാരങ്ങളിലൊന്നായ ഹാരപ്പന്‍ സംസ്കാരത്തിന്‍റെ ഭാഗമായിരുന്ന ഒരു നാഗരികത കണ്ടെത്തി. ഏതാണ്ട് 5,200 വര്‍ഷം പഴക്കമുള്ള, ഇന്ന് ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ നാഗരികത കണ്ടെത്തിയത് കേരള സര്‍വകലാശാല ഗവേഷക സംഘമാണ്. 2019 -ല്‍ ഖട്ടിയ ഗ്രാമപഞ്ചായത്ത് മുന്‍ സര്‍പഞ്ച് നാരായണ്‍ഭായ് ജജാണിയുടെ സഹായത്തോടെയാണ് ഈ സ്ഥലം കണ്ടെത്തിയത്. അന്ന് ഖനനം നടത്തിയ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെ ഖാത്തിയ ഗ്രാമത്തിലെ

Continue Reading
സണ്‍റൈസേഴ്‍സ്- സിഎസ്‍കെ പോരാട്ടം; ഐപിഎല്ലിൽ ഇന്ന് കണ്ണുകളെല്ലാം നായകനിലേക്ക്
Kerala Kerala Mex Kerala mx Latest News Sports
1 min read
44

സണ്‍റൈസേഴ്‍സ്- സിഎസ്‍കെ പോരാട്ടം; ഐപിഎല്ലിൽ ഇന്ന് കണ്ണുകളെല്ലാം നായകനിലേക്ക്

April 5, 2024
0

  ഹൈദരാബാദ്: ഇന്ന് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഐപിഎല്ലിൽ ഇന്ന് കണ്ണുകളെല്ലാം സിഎസ്‍കെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയിലാണ്. ഡൽഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിൽ എട്ടാമനായി എത്തി വെടിക്കെട്ട് പുറത്തെടുത്ത എം എസ് ധോണി ഹൈദരാബാദിനെതിരെ ബാറ്റ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഇന്ന് ബാറ്റിംഗിൽ നേരത്തെ ഇറങ്ങാൻ ധോണി തയ്യാറാകുമോ എന്നതും ആകാംഷയാണ്. ആർസിബിയോടും ഗുജറാത്ത് ടൈറ്റന്‍സിനോടും ജയിച്ച് സീസണിൽ

Continue Reading
ഭാര്യയുമായി മുൻ സഹപ്രവർത്തകന് പ്രണയബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx Latest News National
1 min read
51

ഭാര്യയുമായി മുൻ സഹപ്രവർത്തകന് പ്രണയബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി

April 5, 2024
0

  ഡൽഹി: ഡൽഹിയിലെ സംഗം വിഹാറിൽ മുൻ സഹപ്രവർത്തകനായ യുവാവിന് ഭാര്യയുമായി ബന്ധമെന്ന് സംശയിച്ച് യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്. 22 കാരനായ ഹോട്ടൽ ജീവനക്കാരൻ സച്ചിൻ കുമാറിനെയാണ് കൊലപ്പടുത്തിയത്. സംഭവത്തിൽ ഹാഷിബ് ഖാൻ (31), ഭാര്യ ഷബീന ബീഗം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച മുതൽ സച്ചിൻ കുമാറിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഭാര്യയുമായി യുവാവിന്

Continue Reading
കോട്ടയത്ത് യുഡിഎഫിന് വെല്ലുവിളിയായി ഫ്രാൻസിസ് ജോര്‍ജിന് 2 അപരൻമാർ; പിന്നിൽ എൽഡിഎഫ് എന്ന് ആരോപണം
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
33

കോട്ടയത്ത് യുഡിഎഫിന് വെല്ലുവിളിയായി ഫ്രാൻസിസ് ജോര്‍ജിന് 2 അപരൻമാർ; പിന്നിൽ എൽഡിഎഫ് എന്ന് ആരോപണം

April 5, 2024
0

  കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ ഫ്രാൻസിസ് ജോര്‍ജ്ജുമാരുടെ പിന്നിൽ എൽഡിഎഫ് എന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ്ജ്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജ്ജും കേരളാ കോൺഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ജോര്‍ജ്ജുമാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന ഫ്രാൻസിസ് ജോര്‍ജ്ജിന്റെ വോട്ടുകൾ ചോര്‍ത്താൻ ലക്ഷ്യമിട്ടാണ് ഇവര്‍ പത്രിക നൽകിയതെന്നാണ്

Continue Reading
ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിൽ സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്, ബോംബ് നിർമാണത്തിനിടെയെന്ന് സംശയം
Kerala Kerala Mex Kerala mx Latest News
1 min read
33

ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിൽ സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്, ബോംബ് നിർമാണത്തിനിടെയെന്ന് സംശയം

April 5, 2024
0

    കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സംശയം. ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

Continue Reading