Kerala Kerala Mex Kerala mx National
0 min read
89

ലോക സുന്ദരി കിരീട മത്സരം തെലങ്കാനയിൽ നടക്കും; ഇന്ത്യയ്ക്കായി നന്ദിനി ഗുപ്ത

February 20, 2025
0

ഇത്തവണ 72ാം ലോക സുന്ദരി കിരീട മത്സരം തെലങ്കാനയിൽ നടക്കും. മേയ് 7 മുതൽ 31വരെയാണ് മിസ് വേൾഡ് മത്സരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്‌സനും സിഇഒയുമായ ജൂലിയ മോർലിയും ടൂറിസം, സംസ്കാരം, പൈതൃകം, യുവജനകാര്യങ്ങൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്മിത സഭർവാളും ഇക്കാര്യം സ്ഥിരീകരിച്ചു. ഉദ്ഘാടന ചടങ്ങും ഗ്രാൻഡ് ഫിനാലെയും ഹൈദരാബാദിലും മറ്റു പരിപാടികൾ സംസ്ഥാനത്തിന്റെ മറ്റ് നഗരങ്ങളിൽ നടക്കും. അതേസമയം കഴിഞ്ഞ വർഷം കിരീടം നേടിയ

Continue Reading
Kerala Kerala Mex Kerala mx
0 min read
69

ചട്ടഭേദഗതി ചെയ്യുന്നത് ഏതെങ്കിലും കമ്പനിയ്ക്ക് വേണ്ടിയല്ല: മന്ത്രി പി രാജീവ്

February 20, 2025
0

കൊച്ചി: എലപ്പുള്ളിയിലെ മദ്യ നിർമാണശാലയ്ക്കുവേണ്ടി ചട്ടം ഭേദഗതി ചെയ്തുവെന്ന ആരോപണത്തിൽ മറുപടിയുമായി വ്യവസായ മന്ത്രി പി രാജീവ്. ചട്ടഭേദഗതി ഏതെങ്കിലും കമ്പനിയ്ക്ക് വേണ്ടിയല്ലെന്നും വ്യവസായങ്ങൾക്കായി ചട്ടങ്ങൾ ലഘുവാക്കണമെന്ന സർക്കാരിന്റെ പൊതുനിലപാടിന്റെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി. സണ്ണി കമ്മിറ്റി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. നിക്ഷേപക സംഗമത്തിന് മുന്നോടിയായി ചട്ടത്തിൽ ഇളവ് വരുത്തിയ തദ്ദേശ വകുപ്പിനോട് വ്യവസായ വകുപ്പ് നന്ദി പറയുകയാണെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു. അതേസമയം, വ്യവസായ മേഖലയിലെ

Continue Reading
Kerala Kerala Mex Kerala mx
1 min read
65

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ മിന്നൽ പരിശോധന

February 20, 2025
0

തിരുവനന്തപുരം: ജില്ലയുടെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ മിന്നൽ പരിശോധന. വിഴിഞ്ഞം പോർട്ട്‌ ഓഫ്‌ രജിസ്ട്രിയുടെ ഇൻസ്പെക്ഷൻ വിഭാഗമാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ നിയമലംഘനം നടത്തിയ യാനങ്ങൾക്ക്‌ പിഴ ചുമത്തി. നെയ്യാർ ഡാമിൽ ഡിറ്റിപിസി, ഫോറസ്റ്റ്‌ വിഭാഗം, ഫയർ & റെസ്ക്യൂ വിഭാഗം തുടങ്ങിയവരുടെ കീഴിലുള്ള ജലയാനങ്ങളിലും പൂവാർ ഭാഗത്ത്‌ പ്രവർത്തിക്കുന്ന ജലയാനങ്ങളിലുമാണ്‌ പരിശോധന നടത്തിയത്‌. നിയമാനുസൃത രേഖകളില്ലാതെ പ്രവർത്തിച്ച ഡിറ്റിപിസി ഉൾപ്പെടെയുള്ള യാനങ്ങൾക്ക്‌ പിഴ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
76

ചെറിയ കലവൂർ അസാപിൽ 22ന് ജോബ് ഡ്രൈവ്

February 20, 2025
0

അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫെബ്രുവരി 22ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. പി. പി. ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിൽ നിന്നായി 250 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എസ്എസ്എൽസി/പ്ലസ് ടൂ/ഐടിഐ/ഏതെങ്കിലും ഡിഗ്രിയോ ഡിപ്ലോമയോ/ ബി.ടെക് /എംബിഎ/പിജി ആണ് യോഗ്യത. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 22ന് രാവിലെ 9:30 ന് ബയോഡേറ്റയും (3 കോപ്പി), അനുബന്ധ

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
72

വയനാട് കുടുംബ കോടതിയിൽ ബോംബ് ഭീഷണി

February 20, 2025
0

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. കോടതിയിൽ ബോംബ് വെച്ചെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ പൊലീസിലും ബോംബ് സ്ക്വാഡിലും വിവരമറിയിച്ചു. പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. ആദ്യ രണ്ട് വരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമായാണ് ഭീഷണി സന്ദേശം. നേരത്തെ സമാനമായ രീതിയിൽ പൂക്കോട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണിയെന്ന് വ്യാജ

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
70

കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടി അപകടം; 2 പേർക്ക് പരുക്ക്

February 20, 2025
0

പാലക്കാട്: മണ്ണാർക്കാട് കച്ചേരിപ്പടിയിൽ കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടിയുണ്ടായ അപകടത്തിൽ 2 പേർക്ക് പരുക്ക്. അൽത്താഫ്, നന്ദകിഷോർ എന്നിവർ സഞ്ചരിച്ച ബൈക്കിന്‌ മുന്നിലാണ് പന്നി ചാടിയത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇരുവരുടെയും വയറിനും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
59

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് വെള്ളിയാഴ്ച കൊച്ചിയിൽ തുടക്കം

February 20, 2025
0

കൊച്ചി: രണ്ടു ദിവസത്തെ ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് (ഐകെജിഎസ്) വെള്ളിയാഴ്ച കൊച്ചിയിൽ തിരി തെളിയും. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന വ്യവസായ കേരളത്തിന്റെ ഭാവി നിർണയിക്കുന്ന ഉച്ചകോടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ഉച്ചകോടി അരങ്ങേറുക. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കു മുൻഗണ നൽകുന്ന വിവിധ മേഖലകളിലെ സാധ്യതകളന്വേഷിച്ച് വിദേശ പ്രതിനിധികളടക്കം 3000 പേർ പങ്കെടുക്കുമെന്ന് വ്യവസായ

Continue Reading
Kerala Kerala Mex Kerala mx National
0 min read
52

ബാർബെൽ കഴുത്തിൽ വീണ് അപകടം; ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവിന് ദാരുണാന്ത്യം

February 20, 2025
0

ജയ്പൂർ: ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവായ പവർലിഫ്റ്റർക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. വനിതാ പവർലിഫ്റ്റർ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ 270 കിലോ​ഗ്രാം ഭാരമുള്ള ബാർബെൽ കഴുത്തിൽ വീണ് മരിച്ചത്. പരിശീലനത്തിനിടെ ബാർബെൽ വീണ് താരത്തിൻ്റെ കഴുത്തൊടിഞ്ഞുവെന്നാണ് റിപ്പോർട്ട്. അപകടം നടന്ന ഉടൻ യാഷ്തിക ആചാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിമ്മിൽ പരിശീലകൻ്റെ സഹായത്തോടെ ഭാരമുയർത്തുന്നതിനിടെയാണ് യാഷ്തികയ്ക്ക് അപകടമുണ്ടായത്. അപകടത്തിൽ പരിശീലകനും നിസാര പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
66

ഇനിമുതൽ ജനുവരി 20 ടൂറിസം ദിനമായി ആഘോഷിക്കാനൊരുങ്ങി ഗള്‍ഫ്

February 20, 2025
0

ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഒമ്പതാമത് യോഗം ഫെബ്രുവരി 17ന് കുവൈത്തില്‍ നടന്നു. ജനുവരി 20 ഗള്‍ഫ് ടൂറിസം ദിനമായി വര്‍ഷം തോറും ആഘോഷിക്കുമെന്നതാണ് പ്രധാന തീരുമാനം. ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്കല്‍ സെന്ററാണ് ഗള്‍ഫ് ടൂറിസം ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മേഖലയിലെ സാമ്പത്തിക, സാമൂഹിക വികസനത്തില്‍ അതിന്റെ പങ്കിനെക്കുറിച്ചും അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം. സംയുക്ത പ്രൊമോഷണല്‍ പാക്കേജുകള്‍ക്കുള്ള ചട്ടക്കൂട് രൂപീകരിക്കുന്നതിനും അവയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിനും

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
54

ഇലക്ട്രിക് കാറായ ഇവി 4 ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി കിയ

February 20, 2025
0

കിയ തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറായ ഇവി 4 ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഫെബ്രുവരി 27ന് സ്പെയിനിൽ നടക്കാനിരിക്കുന്ന ഇവി ദിന പരിപാടിയിലെ പ്രദർശനത്തിന് മുന്നോടിയായിട്ടാണ് കിയ പുതിയ EV4 പുറത്തിറക്കിയത്. സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ ഈ ഇവി പ്രദർശിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ എത്തിയ ഏറ്റവും പുതിയ പതിപ്പ് രണ്ട് വർഷം മുമ്പ് അരങ്ങേറ്റം കുറിച്ച കൺസെപ്റ്റ് പതിപ്പിനോട് വളരെ സാമ്യമുള്ളതായി തോന്നുന്നു. ലോഞ്ച് ചെയ്യുമ്പോൾ, EV4 രണ്ട്

Continue Reading