Crime Kerala Kerala Mex Kerala mx
1 min read
49

പ്രണയവിവാഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും; ഇൻസ്റ്റാഗ്രാം ജ്യോത്സ്യൻ യുവതിയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ

February 20, 2025
0

ബെംഗളൂരു: ബെംഗളൂരില്‍ യുവതിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത് ‘ഇൻസ്റ്റാഗ്രാം ജ്യോത്സ്യന്‍’ മുങ്ങി. ബെംഗളൂരുവിലെ വിനയ്കുമാറെന്ന ജ്യോത്സനാണ് യുവതിയില്‍നിന്ന് പണം തട്ടി മുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ ജ്യോതിഷിയെന്ന് സ്വയം വിശേഷിപ്പിച്ച ഇയാള്‍ ബെംഗളൂരുവില്‍ നിന്നുള്ള ഇരുപത്തിനാലുകാരിയായ യുവതിയെയാണ് തന്ത്രപൂര്‍വ്വം വലയിലാക്കിയത്. യുവതിയുടെ ഭാവിയില്‍ നടക്കാന്‍ പോകുന്ന പ്രണയ വിവാഹത്തിലെ പ്രശ്‌നങ്ങള്‍ ചില പൂജകളിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
64

എസ്ഇ4 ഇല്ല; ഇനി ഐഫോണ്‍ 16ഇ, രണ്ട് ഐഫോണ്‍ മോഡലുകള്‍ പിന്‍വലിച്ചു

February 20, 2025
0

എസ്ഇ4 കാത്തിരിക്കുന്നവരുടെ മുന്നില്‍ ഏറ്റവും പുതിയ ഐഫോണ്‍ മോഡലായ ഐഫോണ്‍ 16ഇ അവതരിപ്പിച്ചു ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ ഫോണും (iPhone SE 3), ഐഫോണ്‍ 14 ഉം (iPhone 14) വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഈ നീക്കം വഴി ബജറ്റ്-സൗഹൃദ ഐഫോണ്‍ എന്ന വിശേഷണം ഐഫോണ്‍ 16-ഇയ്ക്ക് നല്‍കാന്‍ ആപ്പിളിനായി. വിലയേറുമെങ്കിലും ആപ്പിള്‍ ഇന്റലിജന്‍സ് അടക്കമുള്ള നവീന സാങ്കേതികവിദ്യകളോടെ മാത്രമായിരിക്കും ഇനി എല്ലാ ഐഫോണുകളും പുറത്തിറക്കുക

Continue Reading
Business Kerala Kerala Mex Kerala mx
0 min read
50

മന്ത്രിസഭായോഗം അംഗീകരിച്ചില്ല; സംസ്ഥാനത്തെ പുതിയ മദ്യനയം വൈകും

February 20, 2025
0

സംസ്ഥാനത്തെ പുതിയ മദ്യനയം ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചില്ല. കൂടുതൽ വിശദമായ ചർച്ചക്കായി മദ്യനയം മാറ്റി. പുതിയ കള്ളു ഷാപ്പുകൾ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തിൽ വ്യക്തയില്ലെന്നുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷൻ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും കൂടുതൽ വ്യക്തത വേണമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാർട്ടികൾക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതാണ് പ്രധാനമായും

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
58

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്ക് ഇന്ന് ആദ്യ പോരാട്ടം

February 20, 2025
0

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ പോരാട്ടം. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് തുടങ്ങും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഒടുവില്‍നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് തോല്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടും തോറ്റു. 2013-ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് ഏകദിനത്തില്‍ ഇന്ത്യയുടെ അവസാനത്തെ പ്രധാനനേട്ടം. രോഹിത് ശര്‍മയുടെ അവസാന ടൂര്‍ണമെന്റാകുമെന്നു കരുതുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
64

ഉണ്ണി മുകുന്ദന്‍ ചിത്രം ; ‘ഗെറ്റ് സെറ്റ് ബേബി’യിലെ പ്രൊമോ ഗാനം എത്തി

February 20, 2025
0

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമായാണ് ‘ഗെറ്റ് സെറ്റ് ബേബി’. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യര്‍ ആണ്. വിനായക് ശശികുമാര്‍ രചിച്ച ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ്. ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ സിനിമയാകും ‘ഗെറ്റ് സെറ്റ് ബേബി’

Continue Reading
Kerala Kerala Mex Kerala mx World
1 min read
57

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍

February 20, 2025
0

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാന്‍ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. അതെസമയം, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. പോപ് ഫ്രാന്‍സിസിനെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു. കടുത്ത

Continue Reading
Kerala Kerala Mex Kerala mx National
1 min read
43

അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ എന്തിനാണ് വിറ്റഴിച്ചത്: ഡല്‍ഹി ദുരന്തത്തില്‍ സുപ്രീംകോടതി

February 20, 2025
0

ഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് പതിനെട്ട് പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ എന്തിനാണ് വിറ്റഴിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീംകോടതി ചോദിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി സോളിസിറ്റര്‍ ജനറലിനോട് സുപ്രധാന ചോദ്യങ്ങള്‍ ആരാഞ്ഞത്. ഓരോ ട്രെയിനിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജനങ്ങളുടെ എണ്ണത്തിന് പരിധിയുണ്ട്. എന്തിനാണ് ഇതിലും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്?

Continue Reading
Kerala Kerala Mex Kerala mx National
1 min read
43

വിവാദ മുഡ ഭൂമി അഴിമതി കേസ്; സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ക്ലീന്‍ ചിറ്റ്

February 20, 2025
0

ബെംഗളൂരു: മൈസൂര്‍ അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാര്‍വതിക്കും ആശ്വാസം. ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി ലോകായുക്ത പോലീസ്. മുഡ ഭൂമിയിടപാടില്‍ സിദ്ധരാമയ്യക്കും കുടുംബത്തിനും പങ്കില്ലെന്ന് കോടതിയില്‍ ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വഴിവിട്ട് സഹായം ചെയ്തതിന് തെളിവില്ല. സിദ്ധരാമയ്യ ഫയല്‍ നീക്കത്തില്‍ ഇടപെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയിടപാടില്‍ ക്രമക്കേട് കാണിച്ചത് മുഡ ഉദ്യോഗസ്ഥരും റവന്യൂ വകുപ്പുമാണെന്ന്

Continue Reading
Kerala Kerala Mex Kerala mx National
1 min read
40

വിശാഖപട്ടണം ചാരക്കേസ്; മലയാളിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ സംഘം

February 20, 2025
0

ഡല്‍ഹി: വിശാഖപട്ടണം ചാരക്കേസില്‍ മലയാളിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്നും വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും

Continue Reading
Kerala Kerala Mex Kerala mx National
1 min read
48

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

February 20, 2025
0

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഒപ്പം ആറു മന്ത്രിമാരും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. വികസിത ഡല്‍ഹിയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ചടങ്ങ്. വികസിത് ഡല്‍ഹി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ

Continue Reading