Your Image Description Your Image Description

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഒപ്പം ആറു മന്ത്രിമാരും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

വികസിത ഡല്‍ഹിയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ചടങ്ങ്. വികസിത് ഡല്‍ഹി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, എന്‍ഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സത്യപ്രതിജ്ഞ ചടങ്ങില്‍ 50 സിനിമ ക്രിക്കറ്റ് താരങ്ങള്‍ അടക്കം വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗല്‍ഭര്‍ക്ക് ക്ഷണം ഉണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരുടെ സാന്നിധ്യം ചടങ്ങില്‍ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം അറിയിച്ചു. അതേസമയം ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കാവല്‍ മുഖ്യമന്ത്രി അതിഷിയെയും, ഡല്‍ഹി പിസിസി അധ്യക്ഷന്‍ ദേവേന്ദ്ര യാദവിനെയും ക്ഷണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *