Your Image Description Your Image Description

കൊച്ചി: നടി വിന്‍സി അലോഷ്യസിനും നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കുമെതിരെ ‘സൂത്രവാക്യം’ സിനിമയുടെ നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള. ഇരുവരും സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്നും ഇത് ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വിന്‍സി അലോഷ്യസുമായി സംസാരിച്ചു. സിനിമാ സെറ്റിലുണ്ടായ വിഷയം ചിലര്‍ക്ക് അറിയാമായിരുന്നുവെന്ന് വിന്‍സി പറഞ്ഞു, എന്നാല്‍ അത് ആരാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

‘സത്യസന്ധമായി വീണ്ടും പറയട്ടെ. സംഭവത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. യാതൊരു പരാതിയും ലഭിച്ചിരുന്നില്ല. വിവാദം സിനിമയെ നെഗറ്റീവായി ബാധിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. വിന്‍സിയോ ഷൈനോ പോസ്റ്റര്‍ പങ്കുവെച്ചിട്ടില്ല. ലഹരിയെക്കുറിച്ചോ വിന്‍സിയുടെ പരാതിയെക്കുറിച്ചോ എനിക്ക് യാതൊന്നും അറിയില്ല. എന്നാല്‍ എന്റെ സിനിമയെ ഇതെല്ലാം പ്രതികൂലമായി ബാധിച്ചു, താന്‍ കേരളത്തിലെത്തിയത് കൂടുതല്‍ മലയാളം സിനിമകള്‍ നിര്‍മ്മിക്കാനാണ്. എന്നാല്‍ ആദ്യ ചിത്രത്തില്‍ തന്നെ ഇതൊക്കെയാണ് അനുഭവം. എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ല. കഴിഞ്ഞ മൂന്ന് നാല് ദിസവമായി ഉറക്കമില്ല’. നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള പറഞ്ഞു.

അതേസമയം, കൊച്ചിയിൽ ഇന്ന് സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിൻറെ യോഗവും നടക്കും. നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോ​ഗിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണം രണ്ട് യോ​ഗത്തിലും ചർച്ചയാകും. സൂത്രവാക്യം സിനിമയിലെ നാല് ഇന്റേണൽ കമ്മറ്റി അംഗങ്ങളാണ് യോഗം ചേരുന്നത്. വിൻസി നേരിട്ട ദുരനുഭവത്തിൽ ഇൻറേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ് സിനിമ സംഘടനകൾ. സൂത്രവാക്യം സിനിമയുടെ സൈറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു വിന്‍ സിയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *