Your Image Description Your Image Description

കാക്കനാട് :ലഹരിയുടെ അപായ മുനമ്പിലായ കേരളത്തെ ലഹരിമുക്തമാക്കി രക്ഷിച്ചെടുക്കാൻ ഏവരും ഒറ്റക്കെട്ടായി പോരാടണമെന്ന് ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് പറഞ്ഞു.ലഹരിക്കെതിരെ കേന്ദ്ര സർക്കാർ പദ്ധതിയായ “നശാ മുക്ത് ഭാരത് അഭിയാൻ” പ്രോഗ്രാമിൻ്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.ലഹരിയിൽ ഒടുങ്ങേണ്ടവരല്ല നാം. നമ്മുടെ ഉണർവിനെ കൊടുത്തിക്കളയുന്ന എല്ലാ ലഹരികളോടും നമുക്ക് ‘”നോ ” പറയണം. ലഹരിക്കൂട്ടിൽപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. ലഹരിയുടെ അടിമത്തം സമൂഹത്തിൻ്റെ സമ്പൂർണ്ണ നാശത്തിലേക്കാണ് വഴിതെളിക്കുന്നത്. സമൂഹം ഒറ്റക്കെട്ടായി ലഹരിക്കെതിരെ അണി ചേരണമെന്ന് കളക്ടർ തുടർന്നു പറഞ്ഞു.

ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പ്രോഗ്രാമിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ സാമൂഹ്യ നീതി ഓഫീസർ സിനോ സേവി, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ഫ്രാൻസീസ് മൂത്തേടൻ , ഡോ. കെ. ആർ. അനീഷ് , ഡോ. ജാക്സൺ തോട്ടുങ്ങൽ, അഡ്വ ചാർളി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.പ്രോഗ്രാമിൻ്റെ ഭാഗമായി മാസ്റ്റർ ട്രെയ്നർ മാർക്കായുള്ള ദ്വിദിന പരിശീലനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ആരംഭിച്ചു.വിവിധ വിഷയങ്ങളിൽ മാസ്റ്റർ ട്രെയ്നർ മാരായ ഫ്രാൻസീസ് മൂത്തേടൻ , ഡോ. കെ. ആർ അനീഷ് , ഡോ. ജാക്സൺ തോട്ടുങ്ങൾ, അഡ്വ. ചാർളി പോൾ, ഡോ. ദയാ പാസ്ക്കൽ, ബാബു പി.ജോൺ, എ.സി സുരേഷ് എന്നിവർ ക്ലാസുകൾ നയിക്കും.22ന് വൈകിട്ട് 5ന് പരിശീലപരിപാടി സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *