തർക്കങ്ങൾ ഒഴിയുന്നില്ല; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ ഒരുങ്ങി മുസ്ലീം ലീഗ്
Kerala Kerala Mex Kerala mx Look back New year Politics
1 min read
33

തർക്കങ്ങൾ ഒഴിയുന്നില്ല; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ ഒരുങ്ങി മുസ്ലീം ലീഗ്

February 20, 2025
0

തിരുവനന്തപുരം: കോൺഗ്രസിലെ തർക്കങ്ങൾ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്ന സംസ്ഥാന നേതൃയോഗത്തിന്‍റെ വിലയിരുത്തലിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ ഒരുങ്ങി മുസ്ലീം ലീഗ്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം, തരൂരിന്‍റെ ലേഖനവിവാദം, തുടങ്ങിയ വിവാ​ദങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വേഗത്തിൽ ഇടപെട്ടില്ലെന്നതാണ് ലീഗിന്‍റെ പരാതി. യുഡിഎഫിന്‍റെ മേൽക്കൈ കോണ്‍ഗ്രസ് കളയുമെന്ന ആശങ്കയിലാണ് മുസ്ലിം ലീഗ് ഉള്ളത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ നേരിൽക്കണ്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താൻ മുസ്ലീം ലീഗ് നേതൃയോഗം തീരുമാനിച്ചത്.

Continue Reading
മാനന്തവാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു; ഒരു മരണം
Kerala Kerala Mex Kerala mx Wayanad
1 min read
29

മാനന്തവാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു; ഒരു മരണം

February 20, 2025
0

മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്ക് യാത്രികനായ കാട്ടിമൂല പഴയ റേഷന്‍ കടയ്ക്ക് സമീപം താമസിക്കുന്ന കാപ്പുമ്മല്‍ ജഗന്‍നാഥ് (20) ആണ് മരിച്ചത്. സഹയാത്രികനായ ആലാറ്റില്‍ വടക്കേ പറമ്പില്‍ അനൂപ് (20), കാര്‍ ഡ്രൈവര്‍ വാളാട് നിരപ്പേല്‍ എന്‍ എം സണ്ണി (56) എന്നിവരെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാളാട് കുരിക്കിലാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ

Continue Reading
ഇതാ വീണ്ടും സന്തോഷവാർത്ത; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു
Kerala Kerala Mex Kerala mx
1 min read
31

ഇതാ വീണ്ടും സന്തോഷവാർത്ത; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു

February 20, 2025
0

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനവകുപ്പ്. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയില്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെന്‍ഷന്‍ ഈ

Continue Reading
കാറ് ബോംബ് വെച്ച് തകർക്കും; ഏക്നാഥ് ഷിൻഡെക്ക് വീണ്ടും വധഭീഷണി
Kerala Kerala Mex Kerala mx National
1 min read
44

കാറ് ബോംബ് വെച്ച് തകർക്കും; ഏക്നാഥ് ഷിൻഡെക്ക് വീണ്ടും വധഭീഷണി

February 20, 2025
0

മുംബൈ: മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെക്ക് വീണ്ടും വധഭീഷണി. ഷിൻഡെയുടെ കാറ് ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി. വ്യാഴാഴ്ച രാവിലെ ഗുർഗാവോണിലെയും ജെ.ഐ മാർഗിലെയും പൊലീസ് സ്റ്റേഷനുകളിലും മന്ത്രാലയ കൺ​ട്രോൾ റൂമിലുമാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസും ക്രൈം ബ്രാഞ്ചും ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണിയെ തുടർന്ന് ഷിൻഡെയുടെ സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിൽ രേഖ ശർമയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ

Continue Reading
ലോക സുന്ദരി കിരീട മത്സരം തെലങ്കാനയിൽ നടക്കും; ഇന്ത്യയ്ക്കായി നന്ദിനി ഗുപ്ത
Kerala Kerala Mex Kerala mx National
0 min read
51

ലോക സുന്ദരി കിരീട മത്സരം തെലങ്കാനയിൽ നടക്കും; ഇന്ത്യയ്ക്കായി നന്ദിനി ഗുപ്ത

February 20, 2025
0

ഇത്തവണ 72ാം ലോക സുന്ദരി കിരീട മത്സരം തെലങ്കാനയിൽ നടക്കും. മേയ് 7 മുതൽ 31വരെയാണ് മിസ് വേൾഡ് മത്സരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്‌സനും സിഇഒയുമായ ജൂലിയ മോർലിയും ടൂറിസം, സംസ്കാരം, പൈതൃകം, യുവജനകാര്യങ്ങൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്മിത സഭർവാളും ഇക്കാര്യം സ്ഥിരീകരിച്ചു. ഉദ്ഘാടന ചടങ്ങും ഗ്രാൻഡ് ഫിനാലെയും ഹൈദരാബാദിലും മറ്റു പരിപാടികൾ സംസ്ഥാനത്തിന്റെ മറ്റ് നഗരങ്ങളിൽ നടക്കും. അതേസമയം കഴിഞ്ഞ വർഷം കിരീടം നേടിയ

Continue Reading
ചട്ടഭേദഗതി ചെയ്യുന്നത് ഏതെങ്കിലും കമ്പനിയ്ക്ക് വേണ്ടിയല്ല: മന്ത്രി പി രാജീവ്
Kerala Kerala Mex Kerala mx
0 min read
45

ചട്ടഭേദഗതി ചെയ്യുന്നത് ഏതെങ്കിലും കമ്പനിയ്ക്ക് വേണ്ടിയല്ല: മന്ത്രി പി രാജീവ്

February 20, 2025
0

കൊച്ചി: എലപ്പുള്ളിയിലെ മദ്യ നിർമാണശാലയ്ക്കുവേണ്ടി ചട്ടം ഭേദഗതി ചെയ്തുവെന്ന ആരോപണത്തിൽ മറുപടിയുമായി വ്യവസായ മന്ത്രി പി രാജീവ്. ചട്ടഭേദഗതി ഏതെങ്കിലും കമ്പനിയ്ക്ക് വേണ്ടിയല്ലെന്നും വ്യവസായങ്ങൾക്കായി ചട്ടങ്ങൾ ലഘുവാക്കണമെന്ന സർക്കാരിന്റെ പൊതുനിലപാടിന്റെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി. സണ്ണി കമ്മിറ്റി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. നിക്ഷേപക സംഗമത്തിന് മുന്നോടിയായി ചട്ടത്തിൽ ഇളവ് വരുത്തിയ തദ്ദേശ വകുപ്പിനോട് വ്യവസായ വകുപ്പ് നന്ദി പറയുകയാണെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു. അതേസമയം, വ്യവസായ മേഖലയിലെ

Continue Reading
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ മിന്നൽ പരിശോധന
Kerala Kerala Mex Kerala mx
1 min read
40

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ മിന്നൽ പരിശോധന

February 20, 2025
0

തിരുവനന്തപുരം: ജില്ലയുടെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ മിന്നൽ പരിശോധന. വിഴിഞ്ഞം പോർട്ട്‌ ഓഫ്‌ രജിസ്ട്രിയുടെ ഇൻസ്പെക്ഷൻ വിഭാഗമാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ നിയമലംഘനം നടത്തിയ യാനങ്ങൾക്ക്‌ പിഴ ചുമത്തി. നെയ്യാർ ഡാമിൽ ഡിറ്റിപിസി, ഫോറസ്റ്റ്‌ വിഭാഗം, ഫയർ & റെസ്ക്യൂ വിഭാഗം തുടങ്ങിയവരുടെ കീഴിലുള്ള ജലയാനങ്ങളിലും പൂവാർ ഭാഗത്ത്‌ പ്രവർത്തിക്കുന്ന ജലയാനങ്ങളിലുമാണ്‌ പരിശോധന നടത്തിയത്‌. നിയമാനുസൃത രേഖകളില്ലാതെ പ്രവർത്തിച്ച ഡിറ്റിപിസി ഉൾപ്പെടെയുള്ള യാനങ്ങൾക്ക്‌ പിഴ

Continue Reading
ചെറിയ കലവൂർ അസാപിൽ 22ന് ജോബ് ഡ്രൈവ്
Alappuzha Kerala Kerala Mex Kerala mx
1 min read
46

ചെറിയ കലവൂർ അസാപിൽ 22ന് ജോബ് ഡ്രൈവ്

February 20, 2025
0

അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫെബ്രുവരി 22ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. പി. പി. ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിൽ നിന്നായി 250 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എസ്എസ്എൽസി/പ്ലസ് ടൂ/ഐടിഐ/ഏതെങ്കിലും ഡിഗ്രിയോ ഡിപ്ലോമയോ/ ബി.ടെക് /എംബിഎ/പിജി ആണ് യോഗ്യത. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 22ന് രാവിലെ 9:30 ന് ബയോഡേറ്റയും (3 കോപ്പി), അനുബന്ധ

Continue Reading
വയനാട് കുടുംബ കോടതിയിൽ ബോംബ് ഭീഷണി
Kerala Kerala Mex Kerala mx Wayanad
1 min read
43

വയനാട് കുടുംബ കോടതിയിൽ ബോംബ് ഭീഷണി

February 20, 2025
0

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. കോടതിയിൽ ബോംബ് വെച്ചെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ പൊലീസിലും ബോംബ് സ്ക്വാഡിലും വിവരമറിയിച്ചു. പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. ആദ്യ രണ്ട് വരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമായാണ് ഭീഷണി സന്ദേശം. നേരത്തെ സമാനമായ രീതിയിൽ പൂക്കോട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണിയെന്ന് വ്യാജ

Continue Reading
കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടി അപകടം; 2 പേർക്ക് പരുക്ക്
Kerala Kerala Mex Kerala mx Palakkad
0 min read
44

കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടി അപകടം; 2 പേർക്ക് പരുക്ക്

February 20, 2025
0

പാലക്കാട്: മണ്ണാർക്കാട് കച്ചേരിപ്പടിയിൽ കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടിയുണ്ടായ അപകടത്തിൽ 2 പേർക്ക് പരുക്ക്. അൽത്താഫ്, നന്ദകിഷോർ എന്നിവർ സഞ്ചരിച്ച ബൈക്കിന്‌ മുന്നിലാണ് പന്നി ചാടിയത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇരുവരുടെയും വയറിനും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading