Your Image Description Your Image Description

കുവൈത്ത്: ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം നൽകി കുവൈത്ത്. ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാനുള്ള കുവൈത്ത് അമീറിന്റെ നിർദേശത്തെ തുടർന്നാണ് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം.

സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്. ഇവർക്ക് അഞ്ച് വർഷത്തേക്ക് ഇലക്ട്രോണിക് മോണിറ്ററിങ് ബ്രെയിസ്ലെറ്റുകൾ ധരിക്കണം. ഇതുവഴി ഇവരെ നിരീക്ഷിക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു.

13 തടവുകാർ ആണ് പ്രവാസികളായി ഉള്ളത്. ഇവരെ നിയമ നടപടികൾ പൂർത്തിയാക്കി നാടുകടത്തും. 20 വർഷത്തെ തടവ് പൂർത്തിയാക്കിയെങ്കിലും തടവ് കാലയളവിൽ ചെയ്ത കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ അ‍ഞ്ച് പേരുടെ മോചനം സംബന്ധിച്ച കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അതേസമയം മോചിതരായവരിൽ കൂടുതൽ പേരും കൊലപാതക കുറ്റം ചുമത്തപ്പെട്ട് തടവിലാക്കപ്പെട്ടവരായിരുന്നു. രാജ്യത്തിന്റെ സുരക്ഷ, ചാരപ്രവൃത്തി തുടങ്ങിയ കാര്യങ്ങളിൽ തടവിലായവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *