Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലഖ്നൗവിനെതിരെ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. എന്നാൽ ഐപിഎല്ലിലേക്ക് രാജകീയ വരവറിയിച്ച ഒരു താരം രാജസ്ഥാൻ നിരയിലുണ്ടായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച 14 കാരനായ ഇടംകൈയന്‍ ബാറ്റർ വൈഭവ് സൂര്യവംശി.

ജയ്സ്വാളിനൊപ്പം ഓപ്പണറായെത്തിയ ശേഷം നേരിട്ട ആദ്യപന്ത് തന്നെ സിക്സറടിച്ചാണ് വൈഭവ് തുടങ്ങിയത്. ഷാർദ്ദുല്‍ താക്കൂര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെ ബോളിലാണ് കവര്‍ ഏരിയക്ക് മുകളിലൂടെ വൈഭവ് ഈ ബോളിനെ സിക്സർ പറത്തിയത്. 20 പന്തിൽ 34 റണ്‍സ് അടിച്ചെടുത്താണ് താരം പുറത്തായത്. ഔട്ടായ സങ്കടത്തിൽ വിതുമ്പിക്കൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്.

കഴിഞ്ഞ മത്സരം കളിക്കാനിറങ്ങിയതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും വൈഭവ് മാറിയിരുന്നു. 14 വയസ്സും 23 ദിവസവും മാത്രം പ്രായുള്ളപ്പോഴാണ് വൈഭവ് റോയല്‍സിനായി ഇറങ്ങിയത്. നേരത്തേ ആർസിബി യുടെ പ്രയാസ് ബര്‍മന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2019ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കാനിറങ്ങിയപ്പോള്‍ 16 വയസ്സും 157 ദിവസവുമായിരുന്നു പ്രയാസിന്റെ പ്രായം.

Leave a Reply

Your email address will not be published. Required fields are marked *