അനസ്തേഷ്യയിലെ പിഴവ്; പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
41

അനസ്തേഷ്യയിലെ പിഴവ്; പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

April 10, 2024
0

തൃശ്ശൂര്‍: പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോട്ട പാലസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്.

Continue Reading
കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുളള ശ്രമം; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National
0 min read
33

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുളള ശ്രമം; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

April 10, 2024
0

നാസിക്: ഉപേക്ഷിച്ച കിണറിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലാണ് സംഭവം. വകാഡി ഗ്രാമത്തിലാണ് സംഭവം. ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറിൽ കർഷകൻ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളർത്തുപൂച്ച വീണത് കിണറിൽ വീണ പൂച്ചയെ രക്ഷിക്കാനായി കുടുംബത്തിലെ ഒരാൾ ഇറങ്ങുകയും ഇയാൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായതോടെ കുടുംബത്തിലെ മറ്റാളുകൾ ഒന്നിന് പിറകേ ഒന്നായി ഇറങ്ങി കിണറിൽ കുടുങ്ങുകയായിരുന്നു. സംഭവം

Continue Reading
വമ്പൻ ട്വിസ്റ്റ്; ഭർത്താവിനെ കണ്ടെത്താൻ സഹായം തേടി യുവതി, 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി സോഷ്യൽമീഡിയ
Kerala Kerala Mex Kerala mx
1 min read
35

വമ്പൻ ട്വിസ്റ്റ്; ഭർത്താവിനെ കണ്ടെത്താൻ സഹായം തേടി യുവതി, 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി സോഷ്യൽമീഡിയ

April 10, 2024
0

  ഒരടയാളം പോലും ബാക്കിവയ്ക്കാതെ മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ഫേസ്‍ബുക്കിന്റെ സഹായം തേടി യുവതി. പിന്നെ സംഭവിച്ചത് ട്വിസ്റ്റ്. യുഎസ്സിലെ മസാച്യുസെറ്റ്സിൽ നിന്നുള്ള യുവതിയാണ് ഏറെക്കാലമായി തന്നെയും മക്കളെയും ഉപേക്ഷിച്ച് ഷെഫായ ഭർത്താവ് മുങ്ങിയിരിക്കുകയാണ് എന്നും കണ്ടെത്താൻ സഹായിക്കണം എന്നും പറഞ്ഞ് സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിച്ചത്. യുവതിയുടെ പോസ്റ്റിൽ പറയുന്നത് പ്രകാരം അവർ രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ചിരുന്ന കാലത്താണ് ആ കുഞ്ഞിനെ ഒന്ന് കാണാൻ പോലും കാത്തുനിൽക്കാതെ

Continue Reading
കനത്ത ചൂടിൽ കറുത്ത ഗൗൺ വേണ്ട; പ്രമേയം പാസ്സാക്കി ഹൈക്കോടതി
Kerala Kerala Mex Kerala mx
1 min read
32

കനത്ത ചൂടിൽ കറുത്ത ഗൗൺ വേണ്ട; പ്രമേയം പാസ്സാക്കി ഹൈക്കോടതി

April 10, 2024
0

  കൊച്ചി : സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെ ഇതു തുടരും. വേനൽക്കാലത്ത് കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി

Continue Reading
കൊടുങ്ങല്ലൂർ കുരുംബക്കാവിൽ അശ്വതി കാവുതീണ്ടൽ; പള്ളിവാളുമായി അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞു തുള്ളി ആയിരങ്ങൾ
Kerala Kerala Mex Kerala mx Thrissur
1 min read
39

കൊടുങ്ങല്ലൂർ കുരുംബക്കാവിൽ അശ്വതി കാവുതീണ്ടൽ; പള്ളിവാളുമായി അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞു തുള്ളി ആയിരങ്ങൾ

April 10, 2024
0

  തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അശ്വതി കാവുതീണ്ടൽ. പള്ളിവാളുമായി അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞു തുള്ളി, ചെമ്പട്ടുടുത്ത് കുരുംബക്കാവിൽ ആയിരങ്ങൾ അശ്വതിക്കാവ് തീണ്ടി. ഐതിഹ്യങ്ങളും ആചാരങ്ങളും അലകടലിളകും പോലെ ഇരമ്പിയുണരുന്ന കുരുംബക്കാവ്‌. ആവേശത്തിന്റെ ചിലമ്പൊലിയുയര്‍ത്തി കാവ് തീണ്ടാന്‍ പ്രതിവർഷം എത്തുന്നത് ആയിരങ്ങളാണ്. കോട്ടയില്‍ കോവിലകത്ത്‌ നിന്നും രാമവര്‍മ രാജ പല്ലക്കിലെഴുന്നള്ളിയതോടെയാണ് കാവുതീണ്ടൽ ചടങ്ങുകള്‍ക്ക്‌ തുടക്കമായത്. ശേഷം തൃച്ചന്ദന ചാർത്ത്. ദാരിക നിഗ്രഹത്തിനിടയില്‍ മുറിവേറ്റ ദേവിക്ക്‌

Continue Reading
കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം; പി‍ഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
45

കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം; പി‍ഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

April 10, 2024
0

  റായ്ഗഡ്: കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം. അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ശീതൾ എന്ന സ്ത്രീയേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പമുള്ള ജീവിതം എളുപ്പമാക്കാനായിരുന്ന ക്രൂരതയെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മാർച്ച് 31നാണ് ശീതൾ മക്കളെ കൊലപ്പെടുത്തിയത്. ശീതളിന്റെ ഭർത്താവ് വീട്ടിലെത്തുമ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. സദാനന്ദ് പോൾ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല. കുട്ടികളുടെ

Continue Reading
കാത്തിരിക്കുന്നത് രണ്ട് താരങ്ങള്‍ തമ്മിലുള്ള പോര്; റാഷിദിനെതിരെ 96 പന്തുകള്‍, 115.63 സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സ് നേടി സഞ്ജു
Kerala Kerala Mex Kerala mx National Sports
1 min read
44

കാത്തിരിക്കുന്നത് രണ്ട് താരങ്ങള്‍ തമ്മിലുള്ള പോര്; റാഷിദിനെതിരെ 96 പന്തുകള്‍, 115.63 സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സ് നേടി സഞ്ജു

April 10, 2024
0

  ‌ ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിരിക്കെ ആരാധകര്‍ കാത്തിരിക്കുന്നത് രണ്ട് താരങ്ങള്‍ തമ്മിലുള്ള പോരിനാണ്. മറ്റാരുമല്ല, രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഗുജറാത്തിന്റെ അഫ്ഗാനി സ്പിന്നര്‍ റാഷിദ് ഖാനും തമ്മിലുള്ള പോരിന്. ഐപിഎല്ലില്‍ റാഷിദിനെതിരെ മികച്ച റെക്കോര്‍ഡുണ്ട് സഞ്ജുവിന്. ഇതുവരെ ഒരിക്കല്‍ മാത്രമാണ് റാഷിദിന് സഞ്ജുവിനെ പുറത്താക്കാനായിട്ടുള്ളത്. റാഷിദിനെതിരെ 96 പന്തുകള്‍ നേരിട്ടിട്ടുള്ള സഞ്ജു 115.63 സ്‌ട്രൈക്ക് റേറ്റില്‍ 111 റണ്‍സ് നേടി.

Continue Reading
പുഷ്പ 2വിൽ വില്ലൻ ഇത്ര ക്രൂരനോ?; ചോദ്യത്തിന് മറുപടിയുമായി ഫഹദ്
Cinema Kerala Kerala Mex Kerala mx
1 min read
50

പുഷ്പ 2വിൽ വില്ലൻ ഇത്ര ക്രൂരനോ?; ചോദ്യത്തിന് മറുപടിയുമായി ഫഹദ്

April 10, 2024
0

  തിരുവനന്തപുരം: ഇന്ത്യൻ സിനിമ ലോകം ഒന്നാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അടുത്തിടെ അല്ലു അർജുൻറെ ജന്മദിനത്തിൽ ചിത്രത്തിൻറെ ടീസർ ഇറങ്ങിയിരുന്നു. ടീസർ വൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. രാത്രി നടക്കുന്ന ഒരു ആക്ഷൻ സീക്വൻസ് ആണ് ടീസറിൽ. അല്ലു അർജുനെ കാണാനാവുന്നത് സ്ത്രീവേഷത്തിലായിരുന്നു. എന്തായാലും ടീസർ ആവേശത്തിന് പിന്നാലെ ചിത്രത്തിൽ പ്രധാന വില്ലൻ വേഷത്തിൽ എത്തുന്ന നടൻ ഫഹദ് ഫാസിൽ തൻറെ റോൾ സംബന്ധിച്ച് ഒരു

Continue Reading
എന്റെ അസിസ്റ്റൻറ് ആകാമോ? 25,000 രൂപ ശമ്പളം; വാഗ്ദാനം ചെയ്ത് മോമോസ് കടക്കാരൻ
Kerala Kerala Mex Kerala mx
1 min read
30

എന്റെ അസിസ്റ്റൻറ് ആകാമോ? 25,000 രൂപ ശമ്പളം; വാഗ്ദാനം ചെയ്ത് മോമോസ് കടക്കാരൻ

April 10, 2024
0

  ഒരു ജോലി കിട്ടാൻ ഇന്ന് ഏറെ പ്രയാസമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പല ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നില്ല. റെയിൽവേയിൽ അടക്കം നിരവധി കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് ഒഴുവുകൾ നികത്താതെ കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഏറ്റവും ഒടുവിലത്തെ ഫോബ്സ് റിപ്പോർട്ടുകൾ പ്രകാരം 2024 ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ലക്ഷകണക്കിന് യുവാക്കൾ രാജ്യത്ത് തൊഴിലില്ലാതെ നിൽക്കുന്നു. ഇതിനിടെ ഒരു മോമോസ് കടക്കാരൻ തനിക്ക്

Continue Reading
17,000 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി; മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അഴിച്ചുമാറ്റിയ നിലയിൽ
Kerala Kerala Mex Kerala mx Latest News
1 min read
32

17,000 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി; മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അഴിച്ചുമാറ്റിയ നിലയിൽ

April 10, 2024
0

  ഒറ്റപ്പാലം: മീറ്റ്‌ന തടയണയിലെ രണ്ട് ഷട്ടറുകൾ സാമൂഹ്യവിരുദ്ധർ അഴിച്ചുമാറ്റിയ നിലയിൽ. ഇതോടെ തടയണയിലെ വെള്ളം പകുതിയായി കുറഞ്ഞു. വേനലിൽ ഒറ്റപ്പാലം ഭാഗത്തെ കുടിവെള്ള ആശ്രയമായിരുന്നു തടയണ. രണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ 17,000ത്തോളം കുടുംബങ്ങൾക്കാണ് തടയണ വഴി വെള്ളം വിതരണം ചെയ്യുന്നത്. ഒരു ഷട്ടർ തടയണയുടെ മുകളിൽ അഴിച്ചുവച്ച നിലയിലും മറ്റൊന്ന് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ സ്ഥിതിയിലുമായിരുന്നു. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading