ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു
Kerala Latest News
1 min read
306

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു

December 21, 2023
0

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രാമകൃഷ്ണൻ (60) ആണ് മരിച്ചത്. പെരിന്തൽമണ്ണ സ്വദേശിയാണ്. അപ്പാച്ചിമേട്ടിൽ  തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അതേസമയം ശബരിമലയില്‍ ഇന്നും തിരക്ക് തുടരുകയാണ്. ഇന്ന് വൈകിട്ട് അഞ്ചുവരെ 66000ത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. സന്നിധാനത്ത് നിന്നും അപ്പാച്ചിമേട് വരെ തീര്‍ത്ഥാടകരുടെ വരി

Continue Reading
നവകേരള സദസ് ജനാധിപത്യ ചരിത്രത്തിലെ സവിശേഷ ബഹുജന സംവാദ പരിപാടി: മുഖ്യമന്ത്രി
Kerala
0 min read
290

നവകേരള സദസ് ജനാധിപത്യ ചരിത്രത്തിലെ സവിശേഷ ബഹുജന സംവാദ പരിപാടി: മുഖ്യമന്ത്രി

December 21, 2023
0

തിരുവനന്തപുരം:  രാജ്യത്തിന്റെ  ജനാധിപത്യത്തിന്റെ ചരിത്രത്തിലെ സവിശേഷമായ ബഹുജന സംവാദ പരിപാടി എന്ന ചരിത്ര നേട്ടത്തിലേക്കാണ് നവകേരള സദസ് ഉയരുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാനം രാജേന്ദ്രന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ നാലു നിയോജക മണ്ഡലങ്ങളിലെ  പരിപാടികൾ മാറ്റിവെച്ചിരുന്നു. അത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും.            ഇന്നലെ കൊല്ലം ജില്ലയിലെ നവകേരള സദസിൽ 50938 നിവേദനങ്ങൾ ലഭിച്ചു. ഇരവിപുരം 4105,  ചടയമംഗലം 4526,  ചാത്തന്നൂർ 4154  എന്നിങ്ങനെയാണു നിവേദനങ്ങൾ ലഭിച്ചത്.

Continue Reading
അനധികൃത വിദേശ ഫണ്ട്; മണിപ്പൂരിൽ 25 സ്‌കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി
Latest News
0 min read
231

അനധികൃത വിദേശ ഫണ്ട്; മണിപ്പൂരിൽ 25 സ്‌കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി

December 21, 2023
0

മണിപ്പൂരിൽ 25 സ്‌കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി. മലയോര ജില്ലകളായ ചുരാചന്ദ്പൂരിലെയും കാങ്പോക്പിയിലെയും സ്‌കൂളുകളുടെ അംഗീകരമാണ് റദ്ദാക്കിയത്. മണിപ്പൂർ സംഘർഷത്തിനിടയിൽ അനധികൃതമായി സിബിഎസ്ഇ അംഗീകാരം നേടിയെടുത്തവയായിരുന്നു പ്രസ്തുത സ്‌കൂളുകൾ. സംസ്ഥാന സർക്കാരിന്റെ എൻഒസി ഇല്ലാതെയായിരുന്നു ഇവയുടെ പ്രവർത്തനം. നിർബന്ധിത മതപരിവർത്തനവും അനധികൃത വിദേശഫണ്ടിങ്ങും സ്‌കൂൾ മാനേജ്‌മെന്റ് നടത്തിയതായും ആരോപണമുയർന്നിരുന്നു. സ്‌കൂളുകൾ സംസ്ഥാന സർക്കാരിനെ അറിയിക്കാതെ അഫിലിയേഷൻ നേടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. പല സ്‌കൂളുകളും അഫിലിയേഷന്

Continue Reading
തൊഴിൽ വർധനയ്ക്ക് തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യും: മുഖ്യമന്ത്രി
Latest News
0 min read
179

തൊഴിൽ വർധനയ്ക്ക് തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യും: മുഖ്യമന്ത്രി

December 21, 2023
0

സംസ്ഥാനത്തു തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായ പ്രഭാത സദസ്സിലാണ് ഇത്തരമൊരു ആശയം ഉയർന്നത്. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനു മുതൽക്കൂട്ടാകുന്ന നിരവധി ക്രിയാത്മക ആശയങ്ങളും നിർദേശങ്ങളും ആറ്റിങ്ങൽ പൂജ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ ഉയർന്നു. നാടിന്റെ വികസന സങ്കൽപ്പങ്ങൾ ഏതു രീതിയിൽ യാഥാർഥ്യമാക്കണമെന്നതിന്റെ മികച്ച ആശയങ്ങളാണു നവകേരള

Continue Reading
ക്രിമിനൽ ചട്ട ഭേദഗതി ബില്ലുകൾ രാജ്യസഭയുടെ പരി​ഗണനയ്‌ക്ക്
Latest News
1 min read
202

ക്രിമിനൽ ചട്ട ഭേദഗതി ബില്ലുകൾ രാജ്യസഭയുടെ പരി​ഗണനയ്‌ക്ക്

December 21, 2023
0

ക്രിമിനൽ ചട്ട ഭേദഗതി ബില്ലുകൾ രാജ്യസഭയുടെ പരി​ഗണനയ്‌ക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ലുകൾ ഉപരിസഭയിൽ അവതരിപ്പിച്ചത്. രാജ്യസഭാ ചെയർമാൻ ജ​ഗ്ദീപ് ധൻകറാണ് സഭാദ്ധ്യക്ഷൻ. ഡിസംബർ 20ന് ബില്ലുകൾ ലോക്‌സഭ പാസാക്കിയിരുന്നു. 2023ലെ ടെലികമ്മ്യൂണിക്കേഷൻ ബില്ലും കേന്ദ്രം ഉപരിസഭയിൽ അവതരിപ്പിക്കും. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെയും ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളുടെയും വികസനം, വിപുലീകരണം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനും ഏകീകരിക്കാനുമാണ് ഭേദ​ഗതി. ലോക്‌സഭ ബില്ലുകൾ ബുധനാഴ്ച പാസാക്കിയിരുന്നു. ഐപിസി, സിആർപിസി,

Continue Reading
ഡൽഹിയിൽ കാൽനട പാലത്തിൽനിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം
Latest News
0 min read
268

ഡൽഹിയിൽ കാൽനട പാലത്തിൽനിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം

December 21, 2023
0

ന്യൂഡൽഹി: ഡൽഹിയിലെ വാസിരാബാദ് റോഡിലെ കാൽനട പാലത്തിൽനിന്ന് വീണ് പതിനാറുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂൾ വിട്ട് സഹപാഠിയോടൊപ്പം വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന വിദ്യാർഥിയാണ് അപകടത്തിൽപ്പെട്ടത്. ആറടി ഉയരത്തിൽ നിന്നാണ് വിദ്യാർഥി വീണത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുരക്ഷവേലിയിൽ ചാരി നിന്ന വിദ്യാർഥി റോഡിലേക്ക് വീഴുകയായിരുന്നെന്ന് സഹപാഠി പോലീസിനോട് പറഞ്ഞു.

Continue Reading
വിവാഹത്തിന് ക്ഷണിച്ചിട്ട് വരാത്തവരുടെ കൈയിൽ നിന്നും ‘പിഴ’ ഈടാക്കി യുവതി
Special
0 min read
172

വിവാഹത്തിന് ക്ഷണിച്ചിട്ട് വരാത്തവരുടെ കൈയിൽ നിന്നും ‘പിഴ’ ഈടാക്കി യുവതി

December 21, 2023
0

വിവാഹത്തിന് ക്ഷണിച്ചിട്ട് വരാത്തവരുടെ കൈയിൽ നിന്നും ‘പിഴ’ ഈടാക്കി യുവതി.‘ഷീ ഈസ് ഓൺ ദി മണി’ എന്ന പോഡ്കാസ്റ്റിലൂടെയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള യുവതി ഇക്കാര്യം അറിയിച്ചത്. പത്തുലക്ഷത്തിലധികം രൂപയാണ് താൻ അതിഥികൾക്കുവേണ്ടി ചിലവാക്കിയത്. ജൂലൈ മാസത്തിൽ നടത്താനിരുന്ന വിവാഹത്തിന് ഈ വർഷമാദ്യം ക്ഷണക്കത്ത് അയക്കുമ്പോൾ തന്നെ ഇവരിൽ നിന്ന് വരുമെന്ന് ഉറപ്പ് വാങ്ങിയിരുന്നു. എന്നാൽ ഇതിൽ പത്തോളം പേർ വിവാഹത്തിൽ പങ്കെടുത്തില്ല. അതിനാൽ 1336 ഡോളർ തുകയുടെ നഷ്ടമുണ്ടായെന്നും ആ

Continue Reading
കെഎസ് ചിത്രയ്‌ക്കൊപ്പം വേദിയിൽ തകർത്തു പാടി വൈറൽ താരം വേദൂട്ടൻ
Special
1 min read
235

കെഎസ് ചിത്രയ്‌ക്കൊപ്പം വേദിയിൽ തകർത്തു പാടി വൈറൽ താരം വേദൂട്ടൻ

December 21, 2023
0

ചൈത്രനിലാവിൽ സമൂഹമാദ്ധ്യമത്തിലെ വൈറൽ പാട്ടുകാരനായ നാലുവയസുകാരൻ വേദൂട്ടൻ ആയിരുന്നു താരം. അമ്മയുടെ ഒക്കത്തിരുന്ന് വേദൂട്ടൻ ‘ആലായാൽ തറ വേണം’ എന്ന പാട്ടു പാടിയപ്പോൾ കെഎസ്.ചിത്രയും മതിമറന്ന് കൈയടിച്ചു. വേദിയിലേക്ക് അമ്മയോടൊപ്പമായിരുന്നു വേദൂട്ടൻ എത്തിയത്. കെഎസ് ചിത്ര അടുത്തെത്തിയതോടെ വേദൂട്ടൻ ഹലോ ഹലോ എന്ന് പറഞ്ഞ് തന്റെ മാസ്റ്റർ പീസ് ഗാനമായ ‘ആലായാൽ തറവേണം’ എന്ന പാട്ട് പാടി ചിത്രയെയും കാണികളെയും വീണ്ടും അമ്പരപ്പിച്ചു. കെഎസ് ചിത്ര ആലപിച്ച ഓമനത്തിങ്കൽ എന്ന

Continue Reading
‘സലാര്‍’ നാളെ തീയേറ്ററുകളില്‍ റിലീസിനെത്തുന്നു
Latest News
1 min read
267

‘സലാര്‍’ നാളെ തീയേറ്ററുകളില്‍ റിലീസിനെത്തുന്നു

December 21, 2023
0

പ്രഭാസും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി ഒരുങ്ങുന്ന ഹോംബാലെ ഫിലിംസിന്റെ ‘സലാര്‍’ നാളെ തീയേറ്ററുകളില്‍ റിലീസിന് എത്തുന്നു. സൂപ്പര്‍ ഹിറ്റുകളായ കെ.ജി.എഫ് 1, കെ.ജി.എഫ് 2 എന്നിവയ്ക്ക് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് സലാര്‍. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം, ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ചിത്രം റിലീസിനെത്തും. ഹോംബാലെ ഫിലിംസിന്റെ വലിയ പ്രോജക്റ്റാണ്

Continue Reading
മലയാള സിനിമക്ക് ഇരട്ടി മധുരവുമായി മൈസൂർ ഫിലിം ഫെസ്റ്റിവൽ: മികച്ച നടൻ മാത്യൂ മാമ്പ്ര, മികച്ച സംവിധായകൻ ജി. പ്രജേഷ്സെൻ
Cinema
1 min read
162

മലയാള സിനിമക്ക് ഇരട്ടി മധുരവുമായി മൈസൂർ ഫിലിം ഫെസ്റ്റിവൽ: മികച്ച നടൻ മാത്യൂ മാമ്പ്ര, മികച്ച സംവിധായകൻ ജി. പ്രജേഷ്സെൻ

December 21, 2023
0

മൈസൂരു: മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് മികച്ച നേട്ടം. ജോഷ് സംവിധാനം ചെയ്ത “കിർക്കൻ” എന്ന സിനിമയിലെ അഭിനയത്തിന്  ഡോ. മാത്യു മാമ്പ്രയ്ക്ക് മികച്ച നടനുള്ള പുരസ്കാരം. റോഷാക്, ഇമ്പം, ചെരാതുകൾ, ദേവലോക, ജാനകി റാം, സായാവനം (തമിഴ് ) എന്നിവയാണ് മാമ്പ്ര അഭിനയിച്ച മറ്റ് സിനിമകൾ. ഇതിൽ ചെരാതുകളിലെ അഭിനയത്തിന് മുൻപ് സ്വീഡിഷ് അവാർഡ് ലഭിച്ചിരുന്നു. ‘ദ സീക്രട്ട് ഓഫ് വുമണ്‍’ എന്ന ചിത്രത്തിലൂടെ പ്രജേഷ്‌സെന്‍ മികച്ച

Continue Reading