Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

രാമകൃഷ്ണൻ (60) ആണ് മരിച്ചത്. പെരിന്തൽമണ്ണ സ്വദേശിയാണ്. അപ്പാച്ചിമേട്ടിൽ  തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

അതേസമയം ശബരിമലയില്‍ ഇന്നും തിരക്ക് തുടരുകയാണ്. ഇന്ന് വൈകിട്ട് അഞ്ചുവരെ 66000ത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. സന്നിധാനത്ത് നിന്നും അപ്പാച്ചിമേട് വരെ തീര്‍ത്ഥാടകരുടെ വരി നീളുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *