Your Image Description Your Image Description

ക്രിമിനൽ ചട്ട ഭേദഗതി ബില്ലുകൾ രാജ്യസഭയുടെ പരി​ഗണനയ്‌ക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ലുകൾ ഉപരിസഭയിൽ അവതരിപ്പിച്ചത്. രാജ്യസഭാ ചെയർമാൻ ജ​ഗ്ദീപ് ധൻകറാണ് സഭാദ്ധ്യക്ഷൻ. ഡിസംബർ 20ന് ബില്ലുകൾ ലോക്‌സഭ പാസാക്കിയിരുന്നു.

2023ലെ ടെലികമ്മ്യൂണിക്കേഷൻ ബില്ലും കേന്ദ്രം ഉപരിസഭയിൽ അവതരിപ്പിക്കും. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെയും ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളുടെയും വികസനം, വിപുലീകരണം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനും ഏകീകരിക്കാനുമാണ് ഭേദ​ഗതി. ലോക്‌സഭ ബില്ലുകൾ ബുധനാഴ്ച പാസാക്കിയിരുന്നു.

ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയ്‌ക്ക് പകരമായി കൊണ്ടുവന്ന ബില്ലുകളാണ് ഇവ. ആഗസ്റ്റ് 11-ന് മൂന്ന് ബില്ലുകളും ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. പിന്നാലെ കൂടുതൽ പരിശോധനയ്‌ക്കായി ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *