Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ഡൽഹിയിലെ വാസിരാബാദ് റോഡിലെ കാൽനട പാലത്തിൽനിന്ന് വീണ് പതിനാറുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂൾ വിട്ട് സഹപാഠിയോടൊപ്പം വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന വിദ്യാർഥിയാണ് അപകടത്തിൽപ്പെട്ടത്.

ആറടി ഉയരത്തിൽ നിന്നാണ് വിദ്യാർഥി വീണത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുരക്ഷവേലിയിൽ ചാരി നിന്ന വിദ്യാർഥി റോഡിലേക്ക് വീഴുകയായിരുന്നെന്ന് സഹപാഠി പോലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *