Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂ പതിവ് നിയമ ഭേദഗതി ബിൽ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഒടുവിൽ ഗവർണർ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകൾ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവർണർക്ക് എതിരെ സമരം നടത്തിയിരുന്നു.

ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്.

രാജ്ഭവൻറെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകൾക്കും ഇതോടെ അനുമതിയായിരിക്കുകയാണ്. ഇനിയൊന്നും തന്നെ ഇതിൽ ബാക്കി നിൽക്കുന്നില്ല. കൂട്ടത്തിൽ ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്. ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാർട്ടികളും ഇതിനെതിരെ ശബ്ദമുയർത്തിയതാണ്.

പട്ടയഭൂമി കാർഷികാവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. എന്നാൽ ബില്ലിനെതിരെയും പല വിമർശനങ്ങളുയർന്നിരുന്നു. ഇടുക്കിയിലെ കയ്യേറ്റങ്ങൾക്ക് കുട പിടിക്കാനാണ് ബില്ല് പാസാക്കിയെടുക്കുന്നത് എന്നായിരുന്നു മുഖ്യമായ ആക്ഷേപം. പരിസ്ഥിതി പ്രവർത്തകരക്കം ഇങ്ങനെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിലവിലുള്ള ഭൂപതിവ് നിയമം 60 വർഷം പഴക്കമുള്ളതാണെന്നം കാലാനുസൃതമായ പരിഷ്കാരങ്ങൾ ഇതിൽ ആവശ്യമാണെന്നുമാണ് സർക്കാർ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *