Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: കർണാടകയിൽ ബിജെപി പുറത്തിറക്കിയ വിദ്വേഷ വിഡിയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവനുസരിച്ച് സമൂഹമാധ്യമമായ ‘എക്സ്’ നീക്കം ചെയ്തു. കർണാടകയിലെ 93 മണ്ഡലങ്ങളിൽ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു ഒരു മണിക്കൂർ മുൻപാണ് കമ്മിഷൻ എക്സിന് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയത്. മെയ് 4 ന് പോസ്റ്റ് ചെയ്ത വിഡിയോ 5 ദിവസത്തിനു ശേഷമാണ് നീക്കം ചെയ്തത്. അതിനിടെ 93 ലക്ഷം പേർ വീഡിയോ കണ്ടതായാണ് വിവരം.

ദളിതർക്കും പിന്നാക്കവിഭാഗങ്ങൾ‌ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലീങ്ങൾക്ക് നൽകുന്നതായി ചിത്രീകരിക്കുന്നതായിരുന്നു 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ. ഇതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു.

അതേസമയം, ഈ വിഡിയോയുടെ പേരിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ഐടി സെൽ തലവൻ അമിത് മാളവ്യ എന്നിവർക്ക് കർണാടക പൊലീസ് സമൻസ് അയച്ചു. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ ഒരാഴ്ചയ്ക്കകം ഹാജരാകാനാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *