Your Image Description Your Image Description
Your Image Alt Text

 

ഇസ്താംബൂൾ: ഫെഡ്എക്‌സ് എയർലൈൻസിൻ്റെ ബോയിംഗ് 767 (ബിഎഎൻ) കാർഗോ വിമാനം മുൻ ചക്രമില്ലാതെ ലാൻഡ് ചെയ്തതായി തുർക്കി ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്താംബുൾ വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പാരീസ് ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം, ലാൻഡിംഗ് ഗിയർ തുറക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് മുൻ ചക്രമില്ലാതെ റൺവേയിൽ ഇറങ്ങുകയായിരുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.

ലാൻഡിങ് ​ഗിയർ തുറക്കാതിരിക്കാനുള്ള കാരണമൊന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 10 വർഷം പഴക്കമുള്ള ബോയിംഗ് 767 ചരക്ക് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അന്വേഷണത്തിൻ്റെ ഭാഗമായി തങ്ങളുടെ ടീമുകൾ സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു. ചക്രമില്ലാതെ ലാൻഡ് ചെയ്യുമ്പോൾ റൺവേയിൽ നിന്ന് തീപ്പൊരി ചിതറുന്നതും പുക ഉയരുന്നതുമായ വീഡിയോ പ്രചരിച്ചു. വിമാനത്തിൻ്റെ മുൻഭാഗം റൺവേയിൽ ഇടിക്കുകയും ചെയ്തു. വളരെ പണിപ്പെട്ടാണ് പൈലറ്റ് വിമാനം സുരക്ഷിതമായി വിമാനം ഇറക്കിയത്.

വീഡിയോ

https://x.com/runews/status/1788107407454789942

Leave a Reply

Your email address will not be published. Required fields are marked *