Your Image Description Your Image Description
Your Image Alt Text

ഭോപാൽ: കോൺഗ്രസ് അധികാരത്തിൽ വന്നാൽ കായിക താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് മുൻഗണന ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം കപട മതനിരപേക്ഷത വിജയിക്കാൻ അനുവദിക്കില്ലെന്നും മോദി വ്യക്തമാക്കി. ക്രിക്കറ്റ് ടീമിനി തിരഞ്ഞെടുക്കുന്നതും മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും പ്രധാനമന്ത്രി മോദി പരിഹസിച്ചു. മധ്യപ്രദേശിലെ ധർ മണ്ഡലത്തിലെ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുനൽകുന്നത് തടയാനും രാമക്ഷേത്രത്തിന് പൂട്ട് വീഴാതിരിക്കാനുമാണ് 400 സീറ്റ് ആവശ്യപ്പെടുന്നത്. താൻ മുസ്​ലിംകൾക്കോ ഇസ്​ലാമിനോ എതിരല്ല. ഭരണഘടന എഴുതിയുണ്ടാക്കിയതിൽ അംബേദ്കറിന് കാര്യമായ പങ്കില്ലെന്ന് കോൺഗ്രസ് പറഞ്ഞതായും മോദി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *