Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഒരു സ്ഥാനാർഥിയേയും പിന്തുണക്കാതെ ‘നോട്ട’ക്ക്​ കൂടുതൽ വോട്ടു കിട്ടുന്ന മണ്ഡലത്തിലെ ഫലം​ അസാധുവാക്കി പുതിയ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ തെരഞ്ഞെടുപ്പ്​ കമീഷൻറെ പ്രതികരണം തേടി സുപ്രീംകോടതി.

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ശിവ്​ ഖേരയാണ്​ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്​. വോട്ടെടുപ്പിനു മുമ്പേ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച സംഭവ വികാസം ഹരജിയുടെ പ്രാധാന്യം വർധിപ്പിക്കുന്നതായി ഹരജിക്കാരൻറെ അഭിഭാഷകൻ വാദിച്ചു.

ചിലർ നാമനിർദേശ പത്രിക പിൻവലിക്കുകയും ചില പത്രികകൾ തള്ളിക്കളയുകയും ചെയ്തതിനെ തുടർന്നാണ്​ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത്​. നോട്ടക്ക്​ ഭൂരിപക്ഷം കിട്ടിയാൽ പുതിയ തെരഞ്ഞെടുപ്പ്​ എന്ന വിധത്തിൽ തെരഞ്ഞെടുപ്പ്​ ചട്ടങ്ങൾ പരിഷ്കരിക്കണമെന്ന്​ ഹരജിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *