Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന എഫ്എംഇജി കമ്പനിയും, വയറുകളുടെയും കേബിളുകളുടെയും നിർമ്മാതാക്കളുമായ പോളിക്യാബ് പുതിയ പോളിക്യാബ് എക്സ്പേർട്ട്സ് ആപ്പ് അവതരിപ്പിച്ചു. പോളികാബിന്‍റെ ഡിജിറ്റൽ പരിവർത്തന പരിപാടിയുടെ ഭാഗമായി രാജ്യത്തെ ഇലക്‌ട്രീഷ്യൻ സമൂഹത്തിനു വേണ്ടി മാത്രമായി രൂപകല്പന ചെയ്ത ഇത്തരത്തിലുള്ള ആദ്യ പ്ലാറ്റ്‌ഫോമാണിത്.

ഇന്ത്യയിലുടനീളമുള്ള ഇലക്‌ട്രീഷ്യൻമാരെ ശാക്തീകരിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പോളിക്യാബ് എക്സ്പേർട്ട്സ് ലക്ഷ്യമിടുന്നു. സമഗ്രമായ ആനുകൂല്യങ്ങളും റിവാർഡുകളും നൽകുന്ന പ്ലാറ്റ്‌ഫോമായിരിക്കും ഈ ആപ്ലിക്കേഷൻ. നിലവിലുള്ള പോളിക്യാബ് എക്‌സ്‌പേർട്ട്സ് പ്രോഗ്രാമില്‍ നിന്ന് ഒന്നര ലക്ഷം ഇലക്‌ട്രീഷ്യന്‍മാരും ഏകദേശം ഒരു ലക്ഷം ചില്ലറ വിതരണക്കാരും പുതിയ ആപ്ലിക്കേഷനിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും.

പോളിക്യാബ് ഉത്പന്നങ്ങളിൽ അച്ചടിച്ച ലോയൽറ്റി കോഡുകൾ സ്കാൻ ചെയ്തുകൊണ്ട് ഇലക്ട്രീഷ്യൻമാരെയും റീട്ടെയിലർമാരെയും അനായാസമായി പോയിന്‍റുകള്‍ നേടാൻ അനുവദിക്കുന്ന നൂതന റിവാർഡ്സ് പദ്ധതിയാണ് പോളിക്യാബ് എക്സ്പേർട്ട്സ് ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നത്. ഇങ്ങനെ സമാഹരിച്ച പോയിന്‍റുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തൽക്ഷണം റിഡീം ചെയ്യാനും സാധിക്കും.

ഇലക്‌ട്രീഷ്യൻമാർക്കും അവരുടെ പങ്കാളികള്‍ക്കും മെഡിക്കൽ ഇൻഷുറൻസ്, മക്കൾക്കുള്ള സ്‌കോളർഷിപ്പ് അവസരങ്ങൾ, അവരുടെ പ്രൊഫഷണൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള റിവാർഡുകള്‍ എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും പോളിക്യാബ് എക്സ്പേർട്ട്സ് ആപ്പിലൂടെ ലഭ്യമാകും.

പോളിക്യാബ് എക്സ്പേർട്ട്സ് ആപ്പിലെ ഇൻസ്റ്റന്‍റ് സ്കാനിലൂടെയും ബാങ്ക് അക്കൗണ്ടിലേക്കുള്ള ഇൻസ്റ്റന്‍റ് മണി ട്രാൻസ്ഫറിലൂടെയും ഇലക്ട്രീഷ്യന്‍ സമൂഹം പൊളിക്യാബിനോട് കാണിക്കുന്ന സുസ്ഥിരമായ വിശ്വസ്തതയ്ക്ക് പ്രതിഫലം നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് പോളിക്യാബ് ഇന്ത്യ ചീഫ് ബിസിനസ് ഓഫീസർ (പവർ ബിയു) എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് ഇശ്വിന്ദർ സിംഗ് ഖുറാന പറഞ്ഞു. അതിലൂടെ ഇലക്‌ട്രീഷ്യൻ സമൂഹത്തിന്‍റെ വളർച്ചയും ക്ഷേമവും പരിപോഷിപ്പിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇൻഷുറൻസ്, വിദ്യാഭ്യാസം, പ്രൊഫഷണൽ വികസന അവസരങ്ങൾ എന്നിവയിലേക്ക് അവര്‍ക്ക് അവസരം നല്‍കികൊണ്ട് അവരുടെ ജീവിതനിലവാരം ഉയർത്താനും അവരുടെ മുഴുവൻ കഴിവുകളും നേടാനും അവരെ പ്രാപ്തരാക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ പോളിക്യാബ് എക്സ്പേർട്ട്സ് ആപ്പ് ഇപ്പോൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *