Your Image Description Your Image Description
Your Image Alt Text

 

ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ ആലപ്പുഴ പുന്നമടയിൽ കണ്ടത്തിൽ പി സുരേന്ദ്രന്‍റെ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. മിന്നലേറ്റ വീട്ടിലെ വയറിങ് പൂർണമായും കത്തി നശിക്കുകയും സ്വിച്ച് ബോർഡുകളും ഫ്യൂസും പൊട്ടിത്തെറിക്കുകയും വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കെല്ലാം കേടുപാടുകളുണ്ടാവുകയും ചെയ്തു.

വീടിന്‍റെ ഭിത്തിയിലെ ചില ഭാഗങ്ങളിലും പൊട്ടൽ ഉണ്ടായിട്ടുണ്ട്. സുരേന്ദ്രനും ഭാര്യ ഷൈലജയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വലിയ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് സുരേന്ദ്രനും ഷൈലജയും. ഏകദേശം 2 ലക്ഷം രൂപ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. സംഭവത്തെ തുടർന്ന് കെ എസ് ഇ ബി അധികൃതർ വീട്ടിലെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *