Your Image Description Your Image Description
Your Image Alt Text

അങ്ങനെ എ കെ ആന്റണിയും ബിജെപിയിൽ ചേർന്നു.  ഇത് ഞാൻ പറഞ്ഞതല്ല , ആന്റണിയെ ബിജെപിക്കാരനാക്കിയത് ഇക്കണോമിക് ടൈംസാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന പോസ്റ്റിലാണ് പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുന്നത് എ കെ ആന്റണി ആണെന്ന് പറയുന്നത്. ആന്റണിയുടെ ചിത്രവും പേരും താമരചിഹ്നത്തിൽ കൃത്യമായി കൊടുത്തിട്ടുണ്ട്.

പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയാണെന്നും അനിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നെന്നും മലയാളികൾക്കെല്ലാം അറിയാം. ഇക്കണോമിക് ടൈംസിന് പേരും ചിത്രവും കൊടുത്തതിൽ സംഭവിച്ച പിഴവാണന്നാണ് ലഭിക്കുന്ന വിവരം.

അതോ ഇനി ആന്റണി തന്നെ ഒരു മുഴം മുന്നേയെറിഞ്ഞതാണോ ? ആന്റണിയായതുകൊണ്ടാ ഈ സംശയം പലരും പങ്കുവച്ചത്. കാരണം വടി വയ്ക്കുന്നിടത്ത് കുടവയ്ക്കാത്ത ആളാണ് ആന്റണി . അതുകൊണ്ടാണ് ആളുകളൊക്കെ ആന്റണിയെ സംശയിക്കുന്നത്… വിശദമായി വീഡിയോ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *