Your Image Description Your Image Description
Your Image Alt Text

കൊച്ചി: തായ്ലാന്‍ഡിലെ ചാങ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ച 2024 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം ആവര്‍ത്തിച്ച് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാര്‍. എപി250 ക്ലാസിലെ രണ്ടാം റേസില്‍ കാവിന്‍ ക്വിന്‍റല്‍ 13ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നിര്ണായകമായ മൂന്ന് പോയിന്‍റുകള്‍ ടീമിന് സമ്മാനിച്ചു. ആദ്യറേസില്‍ നിര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ കാരണം കാവിന്‍ അയോഗ്യനാക്കപ്പെട്ടിരുന്നു. 19:09.553 എന്ന സമയത്തിലാണ് കാവിന്‍ ക്വിന്‍റെല്‍ രണ്ടാം റേസ് പൂര്‍ത്തിയാക്കിയത്. അതേസമയം സഹതാരം മൊഹ്സിന്‍ പറമ്പന്‍ രണ്ടാം റേസില്‍ 16ാം സ്ഥാനത്ത് ഫിനിഷ് (19:30.033) ചെയ്തെങ്കിലും പോയിന്‍റുകള്‍ നേടാനായില്ല. ആദ്യ റേസില്‍ ഈ മലയാളിതാരം 14ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് രണ്ട് പോയിന്‍റുകള്‍ നേടിയിരുന്നു.

ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യറൗണ്ട് സമാപിച്ചപ്പോള്‍ ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീമിന്‍റെ ആകെ പോയിന്‍റ് നേട്ടം അഞ്ചായി ഉയര്‍ന്നു. എഫ്ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ 27ാമത് എഡിഷനാണിത്. ആറു റൗണ്ടുകളാണ് ആകെയുള്ളത്. 2024 ഏപ്രിലില്‍ ചൈനയിലെ സുഹായ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടാണ് രണ്ടാം പാദത്തിന് ആതിഥേയത്വം വഹിക്കുക.

ആദ്യറേസ് തന്നെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നുവെന്നും, എന്നാല്‍ രണ്ടാം റേസില്‍ ടീമിനായി പോയിന്‍റുകള്‍ നേടുന്നതിന് തന്‍റെ കഴിവുകളും മെഷീനും കാര്യക്ഷമമായി ഉപയോഗിക്കുന്നതില്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും കാവിന്‍ ക്വിന്‍റല്‍ പറഞ്ഞു. രണ്ടാം റേസ് അല്പ്പം കടുപ്പമേറിയതായിരുന്നുവെന്നും, അടുത്ത റൗണ്ടുകളില്‍ മികച്ച പ്രകടനത്തിനായി തന്‍റെ സ്ട്രാറ്റജി ക്രമീകരിക്കേണ്ട മേഖലകള്‍ താന്‍ തിരിച്ചറിഞ്ഞെന്നും മൊഹ്സിന്‍ പറമ്പന്‍ പറഞ്ഞു.

ഏറ്റവും കടുപ്പമേറിയ മത്സരങ്ങളില്‍ ഒന്നായ ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഉദ്ഘാടന റൗണ്ടില്‍ തങ്ങളുടെ റൈഡര്‍മാര്‍ ശക്തമായ അടിത്തറ പാകുകയും പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *